Get Updates
Get notified of breaking news, exclusive insights, and must-see stories!

മക്കള്‍ നീതി മയ്യം ഡിഎംകെ സഖ്യത്തിലേക്ക്..? സൂചന നല്‍കി കമല്‍ഹാസന്‍

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിന് ഒരു സീറ്റ് പോലും നേടാനായിരുന്നില്ല. അതിനാല്‍ വരും തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ സഖ്യത്തിന്റെ ഭാഗമായേക്കും എന്നാണ് സൂചന

MK STALIN

ചെന്നൈ: ഡി എം കെയുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടേക്കും എന്ന വാര്‍ത്ത തള്ളാതെ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സുഹൃത്താണ് എന്നും എന്നാല്‍ ഈ സൗഹൃദം രാഷ്ട്രീയത്തിന് അതീതമാണ് എന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡി എം കെ നയിക്കുന്ന തമിഴ്‌നാട്ടിലെ മഹാസഖ്യത്തില്‍ മക്കള്‍ നീതി മയ്യവും ഭാഗമായേക്കും എന്ന് റിപ്പോര്‍ട്ടുണ്ട്.

എം കെ സ്റ്റാലിനും താനും സുഹൃത്തുക്കളാണ്. എന്നാല്‍ ഇത് രാഷ്ട്രീയത്തിന് അതീതമാണ്. സ്റ്റാലിന്‍ രാജ്യത്തെ തന്നെ വലിയ നേതാവിന്റെ മകന്‍ ആണ്. വെല്ലുവിളി സ്വീകരിച്ച് ക്രമേണ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയയാളാണ്. ഇത് രാഷ്ട്രീയം സംസാരിക്കാനുള്ള സമയമല്ല എന്നായിരുന്നു കമല്‍ഹാസന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഒന്നും പറയാറായിട്ടില്ല

ഒന്നും പറയാറായിട്ടില്ല

മഹാസഖ്യത്തെക്കുറിച്ചും തന്റെ പദ്ധതികളെക്കുറിച്ചുമുള്ള ചോദ്യത്തിന് ഇപ്പോള്‍ സഖ്യത്തെക്കുറിച്ച് ഒന്നും പറയാനാവില്ല എന്നായിരുന്നു അദ്ദേഹഹത്തിന്റെ പ്രതികരണം. എല്ലാം സീന്‍ ബൈ സീന്‍ ആയി നടക്കണം. ഇപ്പോള്‍ തന്നെ കഥ ക്ലൈമാക്സിലേക്ക് പോകരുത് എന്നും കമല്‍ഹാസന്‍ പറഞ്ഞു.

ഡിഎംകെ സഖ്യം തൂത്തുവാരും

ഡിഎംകെ സഖ്യം തൂത്തുവാരും

അതേസമയം തമിഴ്നാട്ടില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം തൂത്തുവാരുമെന്ന് ഡി എം കെ എം പി ദയാനിധി മാരന്‍ പറഞ്ഞു. കമല്‍ഹാസന്‍ സഖ്യത്തിന്റെ ആശയത്തോട് സമാന ചിന്താഗതിയുള്ള വ്യക്തിയാണെന്നും ദയാനിധി മാരന്‍ പറഞ്ഞു. 2019 ല്‍ തങ്ങള്‍ തമിഴ്‌നാട്ടില്‍ മഹാസഖ്യം രൂപീകരിക്കും എന്ന് ഡി എം കെ ഉറപ്പ് നല്‍കിയതാണ്.

തമിഴ്നാടും പുതുച്ചേരിയും ഡിഎംകെ സഖ്യം നേടും

തമിഴ്നാടും പുതുച്ചേരിയും ഡിഎംകെ സഖ്യം നേടും

2021 ല്‍ തമിഴ്നാട് തെരഞ്ഞെടുപ്പില്‍ ഡി എം കെയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം തൂത്തുവാരി. സമാനമായി 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 40 സീറ്റുകളും ലഭിക്കുമെന്ന് തങ്ങളുടെ നേതാവ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ദയാനിധി മാരന്‍ പറഞ്ഞു. തമിഴ്നാടും പുതുച്ചേരിയും ഡി എം കെ സഖ്യം തന്നെ നേടും എന്നും അദ്ദേഹം അവകാശപ്പെട്ടു.

ഭാരത് ജോഡോ യാത്രയില്‍ കമല്‍ഹാസന്‍

ഭാരത് ജോഡോ യാത്രയില്‍ കമല്‍ഹാസന്‍

അടുത്തിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ കമല്‍ഹാസന്‍ പങ്കാളിയായിരുന്നു. ഇതിന് പിന്നാലെയാണ് കമല്‍ഹാസന്‍ ഡി എം കെ സഖ്യത്തില്‍ എത്തും എന്ന സംശയം ഉടലെടുത്തത്. സംഘപരിവാര്‍ വിമര്‍ശകനായ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് പോലും നേടാനായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+