കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമൽഹാസന്റെ ഗോഡ്സെ പരാമർശം;പ്രതികരണവുമായി ബിജെപി,ന്യൂനപക്ഷങ്ങളെ വലയിലാക്കാനുള്ള ശ്രമം!!

Google Oneindia Malayalam News

ദില്ലി: കൊലപാതകിയെയും ഭീകരനെയും കമലിനു തിരിച്ചറിയാൻ നടനും മക്കള്‍ നീതി മയ്യം പ്രസിഡന്‍റുമായ കമല്‍ഹാസന് സാധിക്കുന്നില്ലെന്ന് പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി നാഥുറാം ഗോഡ്സെയാണെന്ന കമൽ ഹാസന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അവർ.

<strong>തൃശൂർ പൂരത്തിന് തെറിവിളി, വൻ പ്രതിഷേധം ഉയർത്തി പൂരപ്രേമികൾ, യുവാവിന്റെ ജോലി തെറിച്ചു!</strong>തൃശൂർ പൂരത്തിന് തെറിവിളി, വൻ പ്രതിഷേധം ഉയർത്തി പൂരപ്രേമികൾ, യുവാവിന്റെ ജോലി തെറിച്ചു!

ന്യൂനപക്ഷങ്ങളെ വലയിലാക്കാനുള്ള തന്ത്രമാണ് കമൽഹാസന്റെ പ്രസ്താവനയ്ക്ക് പിന്നിലെന്നും നിർമ്മനല സീതാരാമൻ പറഞ്ഞു. ബി എസ് പി അദ്ധ്യക്ഷ മായാവതിയുടെ വിമര്‍ശനങ്ങള്‍ക്കും കേന്ദ്ര പ്രതിരോധ മന്ത്രി മറുപടി പറഞ്ഞു.

കമൽ ഹാസന്റെ വാക്കുകൾ

കമൽ ഹാസന്റെ വാക്കുകൾ

വിവിധ മതവിശ്വാസങ്ങൾ സഹവർത്തിത്വത്തോടെ കഴിയുന്ന ഇന്ത്യയാണു താൻ ആഗ്രഹിക്കുന്നത്. ഇതൊരു മുസ്‌ലിം ഭൂരിപക്ഷ മേഖല ആയതുകൊണ്ടല്ല ഇങ്ങനെ പറയുന്നത്. ഗാന്ധിജിയുടെ പ്രതിമ ഇവിടെയുള്ളതുകൊണ്ടാണ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഭീകരവാദിയെന്നത് ഒരു ഹിന്ദുവാണ് - നാഥുറാം ഗോഡ്സെ. 1948ൽ നടന്ന കൊലപാതകത്തിന്റെ ഉത്തരം തേടിയാണ് ഇവിടെ വന്നതെന്നായിരുന്നു കമൽ ഹാസൻ പറഞ്ഞത്. അരവാകുറിച്ചിയിലെ തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിലായിരുന്നു കമൽഹാസന്റെ പ്രസ്താവന.

തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

കമൽഹാസനെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്. കമലിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് അഞ്ച് ദിവസത്തെ വിലക്കേർപ്പെടുത്തണമെന്നാണ് ബിജെപിയുടെ ആവശ്യം. ബിജെപി നേതാവ് അശ്വനി ഉപാധ്യായ് ആണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

പ്രതികരണവുമായി നടൻ വിവേക് ഒബ്രോയിയും

പ്രതികരണവുമായി നടൻ വിവേക് ഒബ്രോയിയും

കമൽ ഹാസനെതിരെ നടൻ വിവേക് ഒബ്രോയിയും പ്രതികരിച്ചു. ഒരു മഹാനായ കലാകാരനോട് വളരെ എളിയ കലാകാരൻ ആവശ്യപ്പെടുകയാണ്... ദയവായി രാജ്യത്തെ വിഭജിക്കരുത് സാർ. നമ്മളെല്ലാം ഒന്നാണെന്ന് അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി. പ്രിയപ്പെട്ട കമൽ സർ, നിങ്ങളൊരു മഹാനായ കലാകാരനാണ്. കലയ്ക്ക് മതമില്ലെന്നത് പോലെ തന്നെ തീവ്രവാദത്തിനും മതമില്ല. നിങ്ങൾക്ക് ഗോഡ്സെയെ തീവ്രവാദിയെന്ന് വിളിക്കാം, പക്ഷെ എന്തിനാണ് ഹിന്ദുവെന്ന് പ്രത്യേകം പരാമർശിക്കുന്നത്? നിങ്ങൾ ഒരു മുസ്ലിം ഭൂരിപക്ഷ മേഖലയിൽ വോട്ട് ചോദിക്കുന്നത് കൊണ്ടാണോ ഇതെന്ന് മറ്റൊരു ട്വീറ്റിവും അദ്ദേഹം വ്യക്തനമാക്കി.

പിച്ചും പേയും പറയുന്നു

പിച്ചും പേയും പറയുന്നു

അതേസമയം ബി എസ് പി അദ്ധ്യക്ഷ മായാവതിയുടെ വിമര്‍ശനങ്ങള്‍ക്കും നിർമ്മല സീതാരാമൻ മറുപടി നൽകി. ബിജെപിയിലെ സ്ത്രീകളെക്കുറിച്ച് മായാവതിക്ക് ആശങ്കവേണ്ടെന്നും തങ്ങള്‍ സ്ത്രീകള്‍ ബിജെപിയില്‍ സുരക്ഷിതരാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.തെരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പായപ്പോള്‍ മായാവതി പിച്ചും പേയും പറയുകയാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

മോദി ഭർത്താക്കന്മാരെ പിരിക്കും

മോദി ഭർത്താക്കന്മാരെ പിരിക്കും


വിവാഹിതരായ ബിജെപിയിലെ വനിതാ നേതാക്കള്‍ നരേന്ദ്ര മോദിയെ ഭയപ്പെടണമെന്നായിരുന്നു മായാവതിയുടെ അധിക്ഷേപം. മോദി അവരുടെ ഭര്‍ത്താക്കന്മാരെ അവരില്‍ നിന്നും പിരിക്കുമെന്നും മായാവതി പറഞ്ഞിരുന്നു. ആള്‍വാര്‍ കൂട്ടബലാത്സംഗക്കേസിലെ മായാവതി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ മൗനത്തെ പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മായാവതിയുടെ പ്രതികരണം വന്നത്.

English summary
Kamal Haasan doesn't understand the difference between assassination and terrorism: Nirmala Sitharaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X