കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണകക്ഷിക്കെതിരെ വീണ്ടും ഉലകനായകന്‍!!ഇത്തവണ 'ചീഞ്ഞ മുട്ട' വിവാദം

  • By Anoopa
Google Oneindia Malayalam News

ചെന്നൈ: ഭരണകക്ഷിയായ എഐഡിഎംകെ നേതാക്കള്‍ക്കെതിരെയുള്ള അഴമതി ആരോപണത്തിനു ശേഷം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഉലകനായകന്‍ കമലഹാസന്‍ വീണ്ടും രംഗത്ത്. ഇത്തവണ അംഗന്‍വാടികളില്‍ വിതരണം ചെയ്യുന്ന മുട്ടയാണ് കാരണം. സംസ്ഥാനത്തെ അംഗന്‍വാടികളില്‍ വിതരണം ചെയ്യുന്നത് ചീഞ്ഞ മുട്ടയാണെന്ന് താരം ആരോപിച്ചു. തന്റെ ആരാധകരാണ് ഇത് കണ്ടെത്തിയതെന്നും താരം പറഞ്ഞു.

അടുത്തിടെ സര്‍ക്കാരിനെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് കമലഹാസന്‍ രംഗത്തെത്തിയിരുന്നു. എംഐഡിഎംകെയിലെ മന്ത്രിമാരുടെ അഴിമതി റിപ്പോര്‍ട്ട് ചെയ്യാന്‍ താരം തന്റെ ആരാധകരോടും തമിഴ്നാട്ടിലെ ജനങ്ങളോടും ആവശ്യപ്പെട്ടതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചിരിുന്നു. കമലഹാസന്‍ ഡിഎംകെയുമായി കൈകോര്‍ക്കുകയാണെന്നും തങ്ങളെ താറടിക്കാനാണ് ശ്രമമെന്നും എഐഎഡിഎംകെ ആരോപിക്കുന്നു.

 ഇത്തവണ ചീഞ്ഞ മുട്ട

ഇത്തവണ ചീഞ്ഞ മുട്ട

തന്റെ ആരാധകര്‍ സംസ്ഥാനത്തെ അംഗന്‍വാടികളില്‍ ചിലത് സന്ദര്‍ശിച്ചെന്നും ഇവിടെ വിതരണം ചെയ്യുന്നത് ചീഞ്ഞ മുട്ടയാണെന്നും കമലഹാസന്‍ ആരോപിച്ചു.

കമലിന്റെ ട്വീറ്റ്

കമലിന്റെ ട്വീറ്റ്

മന്ത്രിമാരുടെ അഴിമതി ഓണ്‍ലൈന്‍ ആയി റിപ്പോര്‍ട്ട് ചെയ്യണം. അല്ലാതെ പേപ്പര്‍ എഴുതി നല്‍കിയാല്‍ അത് പോകുന്നത് ചവറ്റുകൊട്ടയിലേക്കാകും എന്ന് പരിഹസിച്ചു കൊണ്ട് ഉലകനായകന്റെ ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് ഭരണപക്ഷമായ എഐഎഡിഎംകെയെ ചൊടിപ്പിച്ചിരിരുന്നു.

കോണ്‍ഗ്രസ് പറയുന്നത്..

കോണ്‍ഗ്രസ് പറയുന്നത്..

ഡിഎംകെയുമായി ചേര്‍ന്ന് കമലഹാസന്‍ തങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നുവെന്നാണ് എഐഎഡിഎംകെ വക്താവ് ഡോക്ടര്‍ നമ്മദു എംജിആര്‍ ആരോപിക്കുന്നത്. ആദ്യം താനുള്‍പ്പെടുന്ന സിനിമാ മേഖലയെ വൃത്തിയാക്കൂ എന്ന ഉപദേശവും കമലിന് എഐഎഡിഎംകെ നല്‍കുന്നുണ്ട്.

ജയിലുണ്ട്, ധാരാളം

ജയിലുണ്ട്, ധാരാളം

എല്ലാവരോയും പാർപ്പിക്കാൻ കഴിയുന്ന അത്രയും വിശാലമായ ജയിൽ നമ്മുടെ നാട്ടിൽ ഇല്ലെന്നും താരം പരിഹാസ രൂപേണ ട്വീറ്റ് ചെയ്തിരുന്നു

കമലിന്റേത് രാഷ്ട്രീയ ലക്ഷ്യമെന്ന് എഐഎഡിഎംകെ

കമലിന്റേത് രാഷ്ട്രീയ ലക്ഷ്യമെന്ന് എഐഎഡിഎംകെ

എഐഎഡിഎംകെയെ കുറ്റപ്പെടുത്തുന്നതിനു പിന്നില്‍ കമലിന് രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്ന് ഭരണപക്ഷം ആരോപിക്കുന്നു. അതിനായി കമലഹാസന്‍ സോഷ്യല്‍ മീഡിയ ആയുധമാക്കുകയാണെന്നും ഇവര്‍ പറയുന്നു. എഐഎഡിഎംകെയെ തകര്‍ക്കുകയാണ് കമലിന്റെ ലക്ഷ്യം. കരുണാനിധിയുടെ സ്വപ്നമായിരുന്നു അതെന്നും എഐഎഡിഎംകെ ആരോപിക്കുന്നു.

English summary
Kamal Haasan hails fans for ‘exposing rotten eggs’ supply under govt scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X