• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

കമൽ മധ്യത്തിലാശാൻ.... ലക്ഷ്യം മുഖ്യമന്ത്രിക്കസേര!!

  • By Desk

ഒടുവിൽ ഉലകനായകൻ കമലഹാസൻറെ തന്‍റെ പാർട്ടി പ്രഖ്യാപനം നടത്തി. മുൻ

മുഖ്യമന്ത്രി കരുണാനിധിയെ ഉൾപ്പെടെ എല്ലാവരേയും നേരിൽ കണ്ട് അനുഗ്രഹം

വാങ്ങിയശേഷമാണ് മധുരയിലെ ജനക്കൂട്ടത്തിന് മുന്നിൽ വെച്ച് മക്കൾ നീതി

മയ്യം എന്ന രാഷ്ട്രീയ പാർട്ടി കമൽ പ്രഖ്യാപിച്ചത്. പ്രഖ്യാപന വേളയിൽ

തന്നെ കമൽ തന്‍റ പാർട്ടിയുടെ നിലപാട് എന്താണെന്നു വ്യക്തമാക്കിയിരുന്നു.

മക്കൾ നീതി മയ്യം ഇടതോ വലതോ അല്ല. മധ്യം ആയിരിക്കുമെന്നായിരുന്നു

കമലിന്‍റെ പ്രസ്താവന. തന്‍റെ പാർട്ടിയുടെ പേര് തന്നെ തിരഞ്ഞെടുത്തത് ഈ

ലക്ഷ്യം വെച്ചാണെന്നും കമൽ വ്യക്തമാക്കിയിരുന്നു.

ഒന്നുകൂടെ കമൽ പറഞ്ഞു.. താൻ ഇവിടെ കുറച്ചധിക കാലം തന്നെ ഉണ്ടാകും. എന്നാൽ കമലിന്‍റെ പാർട്ടിമറ്റൊരു ആംആദ്മി ആകുമോയെന്ന ആശങ്ക പങ്കുവെയ്ക്കുന്നവർ കുറവല്ല. നടന് ഒരു ഇടതനാകാൻ കഴിയില്ലെന്നും നേരത്തേ വിമർശനം ഉയർന്നിരുന്നു. ഇതിനിടെ

പാർട്ടിയേയും കമലിനേയും കടന്നാക്രമിച്ച് ഡിഎംകെയും എഡിഎംകെയും

രംഗത്തെത്തി.

വെറുമൊരു കടലാസ് പൂവ്

വെറുമൊരു കടലാസ് പൂവ്

മക്കൾ നീതി മയ്യം എന്നത് വെറും പ്രഖ്യാപനത്തിൽ ഒതുങ്ങുമെന്നായിരുന്നു ഫിഷറീസ് മന്ത്രി ജയകുമാറിൻറെ പ്രതികരണം. പാർട്ടി പൂക്കും തളിർക്കും പന്തലിക്കുമെന്നാണ് കമലിൻറെ വാദം എന്നാൽ പാർട്ടി കടലാസിൽ ഒതുങ്ങി ഒടുങ്ങുമെന്നും ജയകുമാർ പറഞ്ഞു.

കമൽ ജനിതക വിത്ത്

കമൽ ജനിതക വിത്ത്

കമലിനെ ജനിതക വിത്തായും ജയകുമാർ ഉപമിച്ചു. ജനിതക വിത്തുകൾ ഉപകാരപ്രദമല്ല. ഇന്ത്യയിൽ ജനിതക വിത്തുകൾക്ക് വേരിറങ്ങാറില്ലെന്നും ജയകുമാർ വിമർശിച്ചു. കമലഹാസന് രാഷ്ട്രീയം വഴങ്ങില്ലെന്ന വിമർശനം അദ്ദേഹത്തിൻറെ സഹോദരൻ ഹാസൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കലാമിന്‍റെ സ്‌കൂളിൽ എന്താ

കലാമിന്‍റെ സ്‌കൂളിൽ എന്താ

ഒരു നല്ല രാഷ്ട്രീയ നേതാവാകാൻ കമലിന് കഴിയില്ല. രാഷ്ട്രീയം വശമുണ്ടായിരുന്നെങ്കിൽ കമൽ രാമേശ്വരത്തെ അബ്ദുൾ കലാമിൻറെ സ്‌കൂൾ സന്ദർശിക്കില്ലായിരുന്നു. സ്‌കൂളിൽ നിന്ന് എന്ത് രാഷ്ട്രീയ നേട്ടമാണ്

ഉണ്ടാക്കാൻ കഴിയുകയെന്നും ജയകുമാർ ചോദിച്ചു.

രജനിയേയും കമലിനേയും കുത്തി സ്റ്റാലിൻ

രജനിയേയും കമലിനേയും കുത്തി സ്റ്റാലിൻ

തമിഴ്‌നാടിന്‍റ രാഷ്ട്രീയ അന്തരീക്ഷം അങ്ങനെയാണ് . പെട്ടെന്ന് ഒരു നേതാവ്ഉ ദിച്ചുയരും പക്ഷെ അയാളിൽ കാമ്പില്ലെന്ന് വ്യക്തമാകുന്നതോടെ ഉദിച്ചപോലെ തന്നെ അസ്തമിക്കും. ചില കാലാവസ്ഥകളിൽ പൂക്കുകയും തളിർക്കുകയും മറ്റൊരു കാലവസ്ഥയിൽ കൊഴിഞ്ഞു പോകുകയും ചെയ്യുന്ന പൂക്കളെ പോലെയാണ് ഇരു

നായകൻമാരെന്നും സ്റ്റാലിൻ പറഞ്ഞു.

തമിഴ്‌നാട്ടിൽ ഇനി ഡിഎംകെയും എഐഎഡിഎംകെയും മാത്രം

തമിഴ്‌നാട്ടിൽ ഇനി ഡിഎംകെയും എഐഎഡിഎംകെയും മാത്രം

അതേസമയം കമലഹാസനും അദ്ദേഹത്തിൻറെ പാർട്ടിക്കും തമിഴ്‌നാട്ടിൽ വേരുറപ്പിക്കാൻ ഒരിക്കലും സാധിക്കില്ലെന്നാണ് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ വീരപ്പമൊയ്‌ലി പറഞ്ഞു. തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇനി

രണ്ട് ചേരികളെ ഉള്ളൂ. അത് ഡിഎംകെയും എഐഎഡിഎംകെയുമാണ്. ജയലളിതയുടെ അഭാവത്തിൽ എഐഎഡിഎംകെ കൊഴിഞ്ഞുപോയേക്കുമെന്ന കമലിന്റെ മിഥ്യാധാരണയാകാം ഒരു പക്ഷെ അദ്ദേഹത്തിൻറെ ഈ രാഷ്ട്രീയ നാടകങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

അഭ്രപാളിയിലെ കളി രാഷ്ട്രീയത്തിൽ നടപ്പില്ല

അഭ്രപാളിയിലെ കളി രാഷ്ട്രീയത്തിൽ നടപ്പില്ല

അഭിനയം പോലെ എളുപ്പമല്ല രാഷ്ട്രീയം, രാഷ്ട്രീയത്തിൽ അഭിനയിക്കാതിരുന്നാൽ മാത്രമേ വിജയിക്കാൻ സാധിക്കു. അത് ഉലകനായകനും സ്‌റ്റൈൽ മന്നനും വഴങ്ങുമെന്ന് ഒരിക്കലും കരുതുന്നില്ലെന്ന് ബിജെപി തമിഴ് യൂണിറ്റ് നേതാവ് തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു. എന്തായാലും മക്കൾ നീതി മയ്യം ബിജെപിക്ക് ഒരു എതിരാളിയല്ല. എല്ലാം കാത്തിരുന്ന് കാണാമെന്നും അവർ പറഞ്ഞു.

പിണറായി വിജയന്റെ ഉപദേശം പാളിയോ? കമൽ ഹാസൻ ഇടത്തോട്ടില്ല.. നെഞ്ചിടിപ്പേറുന്നത് ബിജെപിക്ക്!

ഷുഹൈബിനെ കൊന്ന പ്രതികളെ രക്ഷപ്പെടുത്തിയത് പോലീസ് തന്നെ! മുടക്കോഴി മലയിലേക്ക് രഹസ്യ സന്ദേശം!

നീതുമോളുടെ മരണത്തില്‍ ദുരൂഹത; ഭര്‍ത്താവിന്റെ വീട്ടില്‍ നടന്നതെന്ത്? വിളിച്ചത് മറ്റൊരു സ്ത്രീ

English summary
The ruling AIADMK's ministers were unequivocal in criticising Haasan's move to enter politics, in the process finding common ground with arch-rival DMK. Fisheries Minister D Jayakumar said though DMK was his party's arch rival, he yet concurred with the paper flower comment of Stalin.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more