കമല്‍ഹാസന്‍ ഡിഎംകെ സഖ്യത്തില്‍: ലോക്സഭയിലേക്ക് മത്സരിക്കില്ല, പകരം മറ്റൊരു ഓഫർ സ്വീകരിച്ച് താരം
ചെന്നൈ: നടന്‍ കമല്‍ഹാസന്‍ നയിക്കുന്ന മക്കള്‍ നീതി മയ്യം ഡി എം കെ - കോണ്‍ഗ്രസ് - ഇടത് സഖ്യത്തിന്റെ ഭാഗമാകും. ദിവസങ്ങളോളം നീണ്ട ചർച്ചകള്‍ക്ക് ഒടുവിലാണ് സഖ്യത്തില്‍ ചേരുന്നത് സംബന്ധിച്ച കാര്യത്തില്‍ ധാരണയായത്. കമല്‍ഹാസന്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുണ്ടാകില്ലെന്നതാണ് ശ്രദ്ധേയം. പകരം തമിഴ്നാട്ടില്‍ നിന്നും അടുത്തതായി ഒഴിവ് വരുന്ന രാജ്യ സീറ്റില്‍ കമല്‍ഹാസനെ മത്സരിപ്പിക്കാനാണ് തീരുമാനം.
രാജ്യത്തിൻ്റെ ക്ഷേമത്തിന് വേണ്ടിയാണ് താൻ ഡി എം കെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ചേർന്നതെന്നായിരുന്നു കമൽഹാസന്റെ പ്രതികരണം. "ഞാൻ മത്സരിക്കില്ല, രാജ്യത്തിനുവേണ്ടിയാണ് ഞാൻ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ചേർന്നത്, ഒരു സ്ഥാനത്തിനും വേണ്ടിയല്ല," കമൽഹാസൻ പറഞ്ഞു.

ഇന്ന് വൈകുന്നേരം കോൺഗ്രസ് ദേശീയ നേതാക്കള്‍ ചെന്നൈയില്‍ വെച്ച് ഡി എം കെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിന് ശേഷം കമല്‍ ഹാസന്റേയും സഖ്യത്തിലെ മറ്റ് കക്ഷികളുടെ സീറ്റിന്റേയും കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും "വൈകിട്ട് 6 മണിക്ക് ഞങ്ങളുടെ സംഘം മുഖ്യമന്ത്രിയെ കാണും. ആകെ പത്ത് സീറ്റുകള്‍ സഖ്യത്തിന്റെ ഭാഗമായി പാർട്ടിക്ക് ലഭിക്കും," ഒരു മുതിർന്ന കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
"സഖ്യത്തിന് എൻ്റെ പൂർണ പിന്തുണ അറിയിക്കുന്നു," ചെന്നൈയിലെ ഡി എം കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ എം കെ സ്റ്റാലിനെ കണ്ട ശേഷം കമല്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ സീറ്റുകളിലും പുതുച്ചേരിയിലെ ഏക സീറ്റിലും കമല്‍ ഹാസന്‍ സഖ്യത്തിന് വേണ്ടി പ്രചരണം നടത്തും.
ലോക്സഭ തിരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ ഭാഗമായി മൂന്ന് സീറ്റുകള്‍ വേണമെന്നായിരുന്നു മക്കള്‍ നീതി മയ്യത്തിന്റെ ആവശ്യം. മൂന്ന് ഇല്ലെങ്കിലും പാർട്ടിയുടെ ടോർച്ച് ചിഹ്നത്തിൽ കോയമ്പത്തൂരില്‍ നിന്നും മത്സരിക്കാനായിരുന്നു കമല്‍ഹാസന്റെ ആഗ്രഹം. എന്നാല്‍ കോയമ്പത്തൂർ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായത് കമലിന്റെ പ്രതീക്ഷകള്‍ക്ക് വിലങ്ങുതടിയായി.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നിരയ്ക്ക് ഏറ്റവും കൂടുതല്‍ സീറ്റ് നേടാന്‍ സാധിച്ച സംസ്ഥാനമായിരുന്നു തമിഴ്നാട്. സംസ്ഥാനത്ത് ആകേയുള്ള 39 സീറ്റുകളില്‍ 38 സീറ്റുകളായിരുന്നു ഡി എം കെ നയിക്കുന്ന സഖ്യം നേടിയത്. ഡി എം കെ 20, കോണ്‍ഗ്രസ് 8, സി പി എം 2, സി പി ഐ 2, വി സി കെ 2, മുസ്ലീം ലീഗ് 1, ഐ ജെ കെ 1, കെ എം ഡി കെ, എം ഡി എം കെ 1 എന്നിങ്ങനെയായിരുന്നു വിജയിച്ച പാർട്ടികളുടെ കക്ഷി നില. തേനയില്‍ മാത്രമായിരുന്നു സഖ്യത്തിന്റെ പരാജയം.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications