കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല്‍ഹാസനെ രജനികാന്ത് പിന്തുണയ്ക്കുമോ? ഇരുവരും ചര്‍ച്ച നടത്തി, സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് എംഎന്‍എം

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മക്കന്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങളുമായി പാര്‍ട്ടി പ്രസിഡന്റ് കമല്‍ഹാസന്‍. സൂപ്പര്‍ താരം രജനികാന്തുമായി അദ്ദേഹം ചര്‍ച്ച നടത്തി. 30 മിനുട്ട് നീണ്ട ചര്‍ച്ചയില്‍ രാഷ്ട്രീയം വിഷയമായില്ല എന്നാണ് കമല്‍ഹാസന്‍ പ്രതികരിച്ചത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിന്തുണ തേടിയാണ് കമല്‍ഹാസന്‍ വന്നതെന്ന് മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു. രജനികാന്തിന്റെ പിന്തുണ തേടുമെന്ന് കമല്‍ഹാസന്‍ നേരത്തെ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നില്ലെന്ന രജനികാന്തിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് കമല്‍ഹാസന്‍ ഇക്കാര്യം പറഞ്ഞത്.

r

ഞായറാഴ്ച മക്കള്‍ നീതി മയ്യത്തിന്റെ പരിപാടി നടക്കുന്നുണ്ട്. പാര്‍ട്ടിയുടെ മൂന്നാം വാര്‍ഷകത്തോട് അനുബന്ധിച്ചാണ് പരിപാടി എന്നും കമല്‍ഹാസന്‍ പറഞ്ഞു. രജനികാന്ത് ഒരിക്കലും രാഷ്ട്രീയത്തില്‍ ഇറങ്ങില്ല എന്ന് പറഞ്ഞിട്ടില്ലെന്നും ഇപ്പോഴില്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും അദ്ദേഹവുമായി അടുത്ത ബന്ധമുള്ള തമിഴരുവി മണിയന്‍ പറയുന്നു. രജനികാന്ത് എപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചാലും അദ്ദേഹത്തോടൊപ്പം ചേരുമെന്നും മണിയന്‍ അറിയിച്ചു.

മോഹന്‍ലാല്‍-അമിത് ഷാ ചര്‍ച്ചയ്ക്ക് വഴിയൊരുക്കാന്‍ ബിജെപി; ചെന്നൈയില്‍ സാധ്യത... താരം അന്ന് നല്‍കിയ മറുപടിമോഹന്‍ലാല്‍-അമിത് ഷാ ചര്‍ച്ചയ്ക്ക് വഴിയൊരുക്കാന്‍ ബിജെപി; ചെന്നൈയില്‍ സാധ്യത... താരം അന്ന് നല്‍കിയ മറുപടി

അതേസമയം, തമിഴ്‌നാട്ടിലെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും മല്‍സരിക്കാനാണ് എംഎന്‍എമ്മിന്റെ നീക്കം. ഓണ്‍ലൈന്‍ വഴി മല്‍സരാര്‍ഥികളെ കണ്ടെത്തുകയാണ് കമല്‍ഹാസന്‍. അപേക്ഷ നേരത്തെ ക്ഷണിച്ചിരുന്നു. ഇതുവരെ ലഭിച്ച അപേക്ഷകള്‍ ഞായറാഴ്ച പരിശോധിക്കും. മല്‍സരിക്കാന്‍ തിരഞ്ഞെടുക്കുന്നവര്‍ 25000 രൂപ നല്‍കണം. പാര്‍ട്ടി പ്രവര്‍ത്തകരല്ലാത്തവര്‍ക്കും മല്‍സരിക്കാന്‍ എംഎന്‍എം അവസരം നല്‍കും.

മുസ്ലിം ലീഗിന്റെ കിടിലന്‍ നീക്കം; കാരാട്ട് റസാഖുമായി ചര്‍ച്ച... തിരിച്ചെത്തിക്കാന്‍ ശ്രമം, റസാഖിന്റെ പ്രതികരണംമുസ്ലിം ലീഗിന്റെ കിടിലന്‍ നീക്കം; കാരാട്ട് റസാഖുമായി ചര്‍ച്ച... തിരിച്ചെത്തിക്കാന്‍ ശ്രമം, റസാഖിന്റെ പ്രതികരണം

പാര്‍ട്ടിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നത് കമല്‍ഹാസന്‍ തന്നെയാണ്. സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതും അദ്ദേഹം തന്നെ. ബാറ്ററി ടോര്‍ച്ച് ആണ് കമല്‍ഹാസന്റെ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിരിക്കുന്ന ചിഹ്നം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇതേ ചിഹ്നമാണ് എംഎന്‍എമ്മിന് ലഭിച്ചിരുന്നത്. അന്ന് 3.77 ശതമാനം വോട്ടാണ് കമല്‍ഹാസന്റെ പാര്‍ട്ടിക്ക് ലഭിച്ചത്.

English summary
Kamal Haasan meets Rajinikanth before Tamil nadu Assembly election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X