തമിഴരുടെ തലയിൽ കോമാളിത്തൊപ്പി... അണ്ണാഡിഎംകെ ലയനത്തെ പരിഹസിച്ച് കമലഹാസൻ...!
ചെന്നൈ: അണ്ണാ ഡിഎംകെയിലെ വേര്‍പിരിഞ്ഞ് നിന്ന പനീര്‍ശെല്‍വം- എടപ്പാടി പളനിസ്വാമി വിഭാഗങ്ങള്‍ ഒരുമിച്ചതിനെ പരിഹസിച്ച് നടന്‍ കമലഹാസന്‍ രംഗത്ത്. തമിഴ്‌നാട്ടിലെ ജനങ്ങളുടെ തലയില്‍ കോമാളികളുടെ തൊപ്പിയാണ് ഇപ്പോഴിരിക്കുന്നത് എന്നാണ് ഉലകനായകന്റെ പരിഹാസം. ഗാന്ധിത്തൊപ്പി, കാവിത്തൊപ്പി, കാശ്മീരി തൊപ്പി ഇപ്പോഴിതാ തമിഴരുടെ തലയില്‍ കോമാളിത്തൊപ്പിയും എന്ന് പരിഹസിച്ച കമലഹാസന്‍ ജനങ്ങള്‍ അതെടുത്ത് മാറ്റാന്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു. അണ്ണാഡിഎംകെ നേതാക്കള്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണ് എന്നും കമല്‍ ആരോപിച്ചു. ആദ്യം വേര്‍പിരിയുകയും പിന്നീട് ഒന്നിക്കുകയും ചെയ്ത് നാടകം കളിക്കുകയാണ് അണ്ണാഡിഎംകെ എന്നും കമല്‍ വിമര്‍ശനമുന്നയിച്ചു.

എടപ്പാടി പളനിസ്വാമി സര്‍ക്കാരിനെതിരെ നേരത്തെയും കമലഹാസന്‍ രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. എടപ്പാടി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ് എന്ന് ആരോപിച്ച കമല്‍, എന്തുകൊണ്ടാണ് മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന് ആരും ആവശ്യപ്പെടാത്തത് എന്നും ചോദിക്കുകയുണ്ടായി. കമലഹാസന് മാനസിക രോഗമാണ് എന്നാണ് ഇത്തരം വിമര്‍ശനങ്ങളോടുള്ള സര്‍ക്കാരിന്റെ പ്രതികരണം. തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷിയായ ഡിഎംകെയില്‍ ചേരാന്‍ ഒരുങ്ങുകയാണ് കമല്‍ എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഡിഎംകെ പരിപാടിയില്‍ രജനീകാന്തിനൊപ്പം കമലും പങ്കെടുത്തതാണ് താരം രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ക്ക് വഴിയൊരുക്കിയത്.












Click it and Unblock the Notifications