കമല്ഹാസന് മോഹം മാറ്റിവയ്ക്കേണ്ടി വരും; സിപിഎം വിട്ടുവീഴ്ച ചെയ്യില്ല... പന്ത് സ്റ്റാലിന്റെ ക്വാര്‍ട്ടില്‍
ചെന്നൈ: നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്ഹാസന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങുമ്പോള്‍ പുതിയ പോരിന് കളമൊരുങ്ങുന്നു. തോറ്റ മണ്ഡലത്തില്‍ തന്നെ വരുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് കമല്ഹാസന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോയമ്പത്തൂര്‍ മണ്ഡലം സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ്.
കോയമ്പത്തൂര്‍ ലോക്സഭാ മണ്ഡലമാണ് കമല്ഹാസന് നോട്ടമിടുന്നത്. ഡിഎംകെ നേതൃത്വം നല്കുന്ന സഖ്യത്തില്‍ ചേരാനും അദ്ദേഹം ശ്രമിക്കുന്നു എന്നാണ് വാര്‍ത്തകള്‍. ഈ വേളയിലാണ് ഡിഎംകെ സഖ്യത്തിലുള്ള സിപിഎം തടസമാകുക. സിറ്റിങ് സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് തമിഴ്നാട് സിപിഎം സെക്രട്ടറി കെ ബാലകൃഷ്ണന് ഏഷ്യാനെറ്റിനോട് പറഞ്ഞു.

ഡിഎംകെ നേതൃത്വം നല്കുന്ന മുന്നണിയുടെ ഭാഗമാണ് സിപിഎം, കോണ്‍ഗ്രസ്, സിപിഐ, മുസ്ലിം ലീഗ് തുടങ്ങിയ കക്ഷികളെല്ലാം. കോയമ്പത്തൂര്‍ മണ്ഡലത്തില്‍ 2019ല്‍ ജയിച്ചത് സിപിഎം സ്ഥാനാര്‍ഥി പിആര്‍ നടരാജനാണ്. ബിജെപി സ്ഥാനാര്‍ഥി സിപി രാധാകൃഷ്ണനെ ഒന്നേ മുക്കാല്‍ ലക്ഷം വോട്ടിന് പിന്നിലാക്കിയായിരുന്നു നടരാജന്റെ ജയം.
കോയമ്പത്തൂരിന് പുറമെ മധുര മണ്ഡലത്തിലും മല്‍സരിച്ചത് സിപിഎം തന്നെയായിരുന്നു. തിരഞ്ഞെടുപ്പ് ധാരണയുടെ ഭാഗമായി ഡിഎംകെ അനുവദിച്ച രണ്ട് മണ്ഡലങ്ങളും വിട്ടുകൊടുക്കില്ല എന്നാണ് സിപിഎം നേതൃത്വം വ്യക്തമാക്കുന്നത്. വരുന്ന തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂരിലും മധുരയിലും സിപിഎം തന്നെ മല്‍സരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
2021ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് കമല്ഹാസന് ജനവിധി തേടിയത്. ചെന്നൈയില്‍ മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെയാണ് എല്ലാവരെയും ആശ്ചര്യപ്പെടുത്തി കമല്ഹാസന് കോയമ്പത്തൂര്‍ സൗത്ത് തിരഞ്ഞെടുത്തത്. 1540 വോട്ടുകള്‍ക്ക് ബിജെപിയുടെ വാനതി ശ്രീനിവാസനോട് കമല്ഹാസന് തോല്‍ക്കുകയായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ കമല്ഹാസന് കോണ്‍ഗ്രസുമായും ഡിഎംകെയുമായും വളരെ അടുപ്പത്തിലാണ്. അദ്ദേഹം ഡിഎംകെയുടെ മുന്നണിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കമല്ഹാസന് മുന്നണിയിലെത്തുന്നതില് ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ കോയമ്പത്തൂര്‍ മണ്ഡലം വിട്ടുകൊടുക്കില്ല എന്നാണ് സിപിഎം വ്യക്തമാക്കുന്നത്. കോയമ്പത്തൂരില്‍ മല്‍സരിക്കുമെന്ന് കമല്‍ സൂചിപ്പിച്ച പിന്നാലെയാണിത്.
ഇനി അന്തിമ തീരുമാനം എടുക്കേണ്ടത് ഡിഎംകെയാണ്. മുന്നണിയുടെ ഭാഗമാകാതെ കമല്ഹാസന് കോയമ്പത്തൂരില്‍ മല്‍സരിച്ചാല്‍ ബിജെപിക്ക് എളുപ്പവഴി ഒരുങ്ങാനാണ് സാധ്യത. 2019ല്‍ മക്കല്‍ നീതി മയ്യത്തിന്റെ ആര് മഹേന്ദ്രന് കോയമ്പത്തൂരില്‍ മല്‍സരിക്കുകയും ഒന്നര ലക്ഷത്തോളം വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു. കമല്ഹാസന് മല്‍സരിച്ചാല്‍ ഇതിനേക്കാള്‍ വോട്ട് ലഭിച്ചേക്കും. 1998ലും 1999ലും ബിജെപി ജയിച്ച മണ്ഡലം കൂടിയാണ് കോയമ്പത്തൂര്‍.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications