കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്: വീട് ആശുപത്രിയാക്കാന്‍ തയ്യാറാണെന്നറിയിച്ച് കമല്‍ ഹാസന്‍

Google Oneindia Malayalam News

ചെന്നൈ: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുകയാണ്. രാജ്യത്ത് ഇതുവരേയും 587 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനകം തന്നെ രോഗം ബാധിച്ച് 12 പേര്‍ മരണപ്പെടുകയും ചെയ്തു. ഈ നിര്‍ണ്ണായക സാഹചര്യത്തില്‍ തന്റെ മുന്‍ വീട് താല്‍ക്കാലിക ആശുപത്രിയാക്കാന്‍ തയ്യാറാണെന്നറിയിച്ചുകൊണ്ട് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹസ്സന്‍ രംഗത്തെത്തി. സര്‍ക്കാര്‍ അനുമതി നല്‍കുകയാണെങ്കില്‍ തന്റെ പാര്‍ട്ടിയിലെ ഡോക്ടര്‍മാര്‍ രോഗികളെ സേവിക്കാന്‍ തയ്യാറാണെന്നും കമല്‍ ഹാസന്‍ അറിയിച്ചു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്ന കത്തുമായി കമല്‍ഹാസന്‍ രംഗത്തെത്തിയിരുന്നു. രാജ്യത്ത് കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യ നിര്‍മ്മിതിക്കും സാമ്പത്തിക അടിത്തറക്കും ശക്തിപകരുന്നതുമായ സാധാരണക്കാരായ തൊഴിലാളികളെ സര്‍ക്കാര്‍ കാണാതെ പോകരുതെന്നായിരുന്നു കത്തില്‍ പ്രധാനമായും പരാമര്‍ശിച്ചിരിക്കുന്നത്.

kamalhassan

ദൈനംദിന ആവശ്യങ്ങള്‍ക്കായി ജോലി ചെയ്യുന്നവരാണ് ഇന്ത്യയിലെ 90 ശതമാനം ആളുകളും. ഔപചാരികമായ ജോലി ചെയ്യുന്നവരാണെങ്കിലും അവരാരും തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നവരല്ല. 95 ശതമാനം ശതമാനത്തോളം വരും ദൈനംദിന തൊഴിലാളികള്‍. അതില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാലളികളും കൃഷിക്കാരും മത്സ്യ തൊഴിലാളികളും തുടങ്ങിയവരെല്ലാം തന്നെ ഉള്‍പ്പെടും.

നേരത്തെ കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ യൂണിയന്‍ വര്‍ക്കേഴ്‌സിന് 50 ലക്ഷം രൂപ പ്രഖ്യാപിച്ച് തമിഴ് നടന്‍ രംഗത്തെത്തിയിരുന്നു. കൊറോണ വൈറസ് ബാധയോടെ സിനിമാ നിര്‍മ്മാണ് മേഖലയും സ്തംഭിച്ചതോടെയാണ് ഈ നീക്കം.

തമിഴ് നടന്മാരായ സൂര്യ, കാര്‍ത്തി, ശിവകുമാര്‍, എന്നിവര്‍ ചേര്‍ന്ന് 10 ലക്ഷം രൂപയാണ് എഫ്്ഇഎഫ്എസ് ജീവനക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്. ശിവകാര്‍ത്തികേയന്‍ 10 ലക്ഷവും നല്‍കിയിരുന്നു. ചൊവ്വാഴ്ച്ച നടന്‍ പ്രകാശ് രാജ് 150 കിറ്റ് അരിയും ജീവനക്കാര്‍ക്കായി വിതരണം ചെയ്തിരുന്നു. പാര്‍ത്ഥിപന്‍ 250 കിറ്റ് അരിയും മനോ ബാല പത്ത് 25 കിലോ വീതമുള്ള പത്ത് കിറ്റ് അരിയുമാണ് വാങ്ങി നല്‍കിയത്.

വിജയ് സേതുപതിയും സംവിധായകന്‍ ആര്‍.കെ സെല്‍വമണിയും പത്ത് ലക്ഷം രൂപ വീതം എഫ്ഇഎഫ്എസ്‌ഐ ജീവനക്കാര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിന് പണം സംഭാവനയായി നല്‍കിയിരുന്നു. സിനിമ മേഖല പൂര്‍ണ്ണമായി അടച്ചിട്ടതോടെ ദിവസ വേതനക്കാരെ സഹായിക്കുന്നതിന് വേണ്ടിയാണ് നടന്മാരുടെ സാമ്പത്തിക പിന്തുണ.

രാജ്യത്ത് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ 21 ദിവസത്തേക്കാണ് സമ്പൂര്‍ണ്ണലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ഈ ദിവസങ്ങളില്‍ പുറത്തിറങ്ങുന്നത് എല്ലാവരും മറക്കണമെന്നും സ്വന്തം വീടുകളില്‍ തന്നെ എല്ലാവരും കഴിയണണെന്നുമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

ഇന്ന് നേപ്പാളിലും മൂന്ന് പേര്‍ക്ക് പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ടട്രയിലും പുതുതായി ഇന്ന് നാല് കേസുകളാണ് റിപ്പോര്‍ട്ട് ചെയിതിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 116 ആയി. മുംബൈയില്‍ നിന്നാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്ത കേസുകളെല്ലാം. എല്ലാവരും മുനിപ്പല്‍ കസ്തൂര്‍ഭ ഹോസ്റ്റലില്‍ കഴിയുകയാണ്.

English summary
Kamal Haasan offers to convert his house into Covid-19 hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X