കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യ നയത്തില്‍ അടവ് മാറ്റി കമല്‍ഹാസന്‍, പൂര്‍ണമായി നിരോധിക്കാന്‍ സാധിക്കില്ല, അത് ഗുണമുണ്ടാക്കില്ല

സ്ത്രീകളുടെ വോട്ട് ബാങ്ക് കണ്ടിട്ടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍ണ മദ്യനിരോധനം വേണമെന്ന ആവശ്യപ്പെടുന്നതെന്ന് കമല്‍ പറഞ്ഞു.

Google Oneindia Malayalam News

ചെന്നൈ: മദ്യനയത്തില്‍ പുതിയ രാഷ്ട്രീയ നിലപാടുമായി കമല്‍ഹാസന്‍. തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം പൂര്‍ണമായ മദ്യനിരോധനം നടപ്പിലാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ചെയ്താല്‍ എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും കമല്‍ പറഞ്ഞു.

അതേസമയം നേരത്തെയുള്ള രാഷ്ട്രീയ നിലപാടില്‍ നിന്നുള്ള അദ്ദേഹത്തിന്റെ പിന്‍മാറ്റം കൂടിയാണിത്. കമല്‍ കൃത്യമായി രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹത്തിന്റ വിമര്‍ശകരും ഉന്നയിക്കുന്നുണ്ട്.

മദ്യ നിരോധനം ശരിയല്ല

മദ്യ നിരോധനം ശരിയല്ല

പൂര്‍ണ അര്‍ത്ഥത്തിലുള്ള മദ്യനിരോധനം സമൂഹത്തില്‍ ഒരു ഗുണവും ചെയ്യില്ല. ഇത് മാഫിയകളെ സൃഷ്ടിക്കും. അത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും. ഇതിന് തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം ഒരു മാറ്റം കൊണ്ടുവരുമെന്നും കമല്‍ പറയുന്നു.

മദ്യവര്‍ജനം

മദ്യവര്‍ജനം

സമൂഹത്തില്‍ നിന്ന്് ഒറ്റയടിക്ക് മദ്യത്തെ ഒഴിവാക്കാനല്ല ആഗ്രഹിക്കുന്നത്. ഘട്ടം ഘട്ടമായി ഇല്ലാതാക്കാനാണ് ശ്രമം. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ നിങ്ങള്‍ക്കൊരു പോസ്റ്റ്ഓഫീസ് തിരഞ്ഞാല്‍ കണ്ടെത്താനാവില്ല. എന്നാല്‍ മദ്യശാലകള്‍ കണ്ടെത്താന്‍ ഒന്ന് അന്വേഷിക്കുക പോലും ചെയ്യേണ്ടെന്നും കമല്‍ പറഞ്ഞു. ഈ അവസ്ഥയാണ് മാറേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് ബാങ്ക്

വോട്ട് ബാങ്ക്

സ്ത്രീകളുടെ വോട്ട് ബാങ്ക് കണ്ടിട്ടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍ണ മദ്യനിരോധനം വേണമെന്ന ആവശ്യപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ അവര്‍ക്കൊന്നും മദ്യനിരോധനം ആവശ്യമില്ലാത്ത കാര്യമാണ്. സ്‌കൂളുകള്‍ സമീപം മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്ന കാര്യം ഭയപ്പെടുത്തുന്നു. അതോടൊപ്പം ആശങ്കയുമുണ്ട്. അതേസമയം നിലവാരമുള്ള വിദ്യാഭ്യാസ തന്റെ പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മുന്‍പ് പറഞ്ഞത്

മുന്‍പ് പറഞ്ഞത്

നേരത്തെ മദ്യം വില്‍ക്കുന്നത് സര്‍ക്കാരിന്റെ പണിയല്ലെന്ന് കമല്‍ പറഞ്ഞിരുന്നു. തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ്ങ് കോര്‍പ്പറേഷന്‍ വഴിയാണ് ഇപ്പോള്‍ മദ്യം വില്‍ക്കുന്നത്. ഇതൊന്നും സര്‍ക്കാരിന്റെ പണിയല്ല. അവര്‍ ശ്രദ്ധിക്കേണ്ടത് ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന മേഖലകളിലാണ്.

വിമര്‍ശനം

വിമര്‍ശനം

കമല്‍ വോട്ടുബാങ്കിനെ കണ്ട് ഓരോ പ്രസ്താവനകളിറക്കുകയാണെന്ന് എതിരാളികള്‍ ആരോപണമുന്നയിച്ചിട്ടുണ്ട്. നേരത്തെ മദ്യത്തിനെതിരെ പറഞ്ഞ അദ്ദേഹം ഇപ്പോള്‍ അതിനെ പിന്തുണയ്ക്കുകയാണ്. കൃത്യമായ ഒരു രാഷ്ട്രീയ നിലപാട് അദ്ദേഹത്തിനില്ല എന്നാണ് ഇതില്‍ നിന്ന് മനസിലാവുന്നതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.

ആ പാര്‍ട്ടിയെ ഇഷ്ടമല്ല നേതാക്കളുമായി കൂടിക്കാഴ്ച്ചയുമില്ല രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കമല്‍ഹാസന്‍ആ പാര്‍ട്ടിയെ ഇഷ്ടമല്ല നേതാക്കളുമായി കൂടിക്കാഴ്ച്ചയുമില്ല രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കമല്‍ഹാസന്‍

പോലീസുകാരന്റെ കാമഭ്രാന്ത്, നാലാം ക്ലാസുകാരിക്ക് ക്രൂര പീഡനം, ഒടുവില്‍ അറസ്റ്റും പോക്‌സോ ചുമത്തലും!പോലീസുകാരന്റെ കാമഭ്രാന്ത്, നാലാം ക്ലാസുകാരിക്ക് ക്രൂര പീഡനം, ഒടുവില്‍ അറസ്റ്റും പോക്‌സോ ചുമത്തലും!

നവവധുക്കള്‍ കന്യകയാണോ? നാട്ടുകാര്‍ ചുറ്റുമിരുന്ന് പരിശോധിക്കും!! വിചിത്ര രീതിക്കെതിരെ സര്‍ക്കാര്‍നവവധുക്കള്‍ കന്യകയാണോ? നാട്ടുകാര്‍ ചുറ്റുമിരുന്ന് പരിശോധിക്കും!! വിചിത്ര രീതിക്കെതിരെ സര്‍ക്കാര്‍

English summary
kamal haasan rules out total prohibition of liquor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X