കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്രാഹ്മണരെ ശാന്തിമാരാക്കി ചരിത്രത്തിലിടം പിടിച്ച കേരളം.. പിണറായി വിജയന് കമലഹാസന്റെ സല്യൂട്ട്

  • By Anamika
Google Oneindia Malayalam News

ചെന്നൈ: 36 അബ്രാഹ്മണരെ ശാന്തിമാരായി നിയമിച്ച സംഭവത്തില്‍ കേരളത്തെ അഭിനന്ദിച്ച് നടന്‍ കമലഹാസന്റെ ട്വീറ്റ്. ഇത്തരമൊരു തീരുമാനമെടുത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അഭിനന്ദിച്ച് കൊണ്ടാണ് കമലഹാസന്‍ രംഗത്ത് വന്നിരിക്കുന്നത്. ഇംഗ്ലീഷിലും തമിഴിലുമാണ് ഉലകനായകന്റെ പ്രശംസ. കൊള്ളാം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കേരള മുഖ്യമന്ത്രി പിണറായി വിജയന് എന്റെ സല്യൂട്ട്. 36 അബ്രാഹ്മണരെ ശാന്തിമാരായി നിയമിച്ചതിന്. പെരിയാറിന്റെ സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമായത് എന്നാണ് കമലഹാസന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. രാഷ്ട്രീയ നേതാക്കളായ എംകെ സ്റ്റാലിന്‍, വൈകോ എന്നിവരും കേരളത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്.

ദിലീപിനെതിരെ വികാരം സൃഷ്ടിക്കാൻ സംഘടിത ലോബിയിങ് നടന്നു!! ഗുരുതര ആരോപണങ്ങളുമായി സെബാസ്റ്റ്യൻ പോൾദിലീപിനെതിരെ വികാരം സൃഷ്ടിക്കാൻ സംഘടിത ലോബിയിങ് നടന്നു!! ഗുരുതര ആരോപണങ്ങളുമായി സെബാസ്റ്റ്യൻ പോൾ

kamal hassan

ഡിഎംകെ വര്‍ക്കിംഗ് പ്രസിഡണ്ടായ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തത് കേരളത്തിന്റേത് ചരിത്രപരമായ തീരുമാനമാണ് എന്നാണ്. ഡിഎംകെ ഈ ചരിത്രസംഭവത്തില്‍ സന്തോഷിക്കുന്നു. കേരളത്തില്‍ തൊട്ടുകൂടായ്മയ്ക്ക് എതിരെ നടന്ന വൈക്കം സത്യാഗ്രഹത്തിന് പെരിയാര്‍ ഇവി രാമസ്വാമി നായ്ക്കര്‍ നേതൃത്വം നല്‍കിയും സ്റ്റാലിന്‍ സ്മരിക്കുന്നു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കേരളമെന്നാണ് എഡിഎംകെ നേതാവ് വൈകോ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പിഎസ്‌സി മാതൃകയില്‍ പരീക്ഷ നടത്തി അബ്രാഹ്മണര്‍ അടക്കമുള്ളവരെ പൂജാരികളായി തെരഞ്ഞെടുത്തത്. 6 ദളിതര്‍ അടക്കം 36 അബ്രാഹ്മണരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

English summary
Kamal Hassan salutes Pinarayi Vijayan for appointing non brahmins as prieists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X