കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനം ജയിക്കുന്ന പുതിയ സ്വാതന്ത്ര്യ ദിനം വരും!!! ഉലക നായകന്റെ രാഷ്ട്രീയ പ്രവേശനമോ?!!!

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സ്വാതന്ത്ര്യദിനത്തില്‍ കമല്‍ഹാസന്‍

  • By Ankitha
Google Oneindia Malayalam News

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന് സൂചന നൽകി ഉലക നായകൻ കമൽ ഹാസൻ.എഐഎഡിഎംകെ സര്‍ക്കാരിനെതിരെ തുടർച്ചയായ വിമർശനമാണ് താരം നടത്തുന്നത്. എന്നാൽ ഇപ്പോഴിതാ രാജ്യം 71ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ കമല്‍ഹാസന്റെ സമാനസ്വഭാവമുള്ള ട്വീറ്റുകള്‍ വന്നിരിക്കുന്നു.പളനിസ്വാമി സര്‍ക്കാരിലെ അഴിമതിയെക്കുറിച്ച് പറഞ്ഞാണ് ഇത്തവണയും തുടക്കം. തന്റെ സര്‍ക്കാരിനുകീഴില്‍ അഴിമതി വ്യാപകമാകുമ്പോള്‍ ഒരു മുഖ്യമന്ത്രി രാജിവെക്കണമെന്നും എന്തുകൊണ്ടാണ് മറ്റ് പാര്‍ട്ടികള്‍ പളനിസ്വാമിയുടെ രാജി ആവശ്യപ്പെടാത്തതെന്നും കമല്‍ ചോദിക്കുന്നു.

കമൽഹാസന്റെ വാക്കുകൾ ഇങ്ങനെ:തന്റെ സര്‍ക്കാരിന് കീഴില്‍ അഴിമതി നടക്കുമ്പോള്‍ ഒരു മുഖ്യമന്ത്രി രാജിവെക്കണം. എന്തുകൊണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികളൊന്നും അത് ആവശ്യപ്പെടാത്തത്? മെച്ചപ്പെട്ട തമിഴ്‌നാടാണ് എന്റെ ലക്ഷ്യം. ആര്‍ക്കാണ് എന്റെ ശബ്ദം ശക്തിപ്പെടുത്താനുള്ള ധൈര്യം? ഡിഎംകെയും എഐഎഡിഎംകെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെ ജനതയെ സഹായിക്കേണ്ട ഉപകരണങ്ങളാണ്. അവ പ്രയോജനരഹിതങ്ങളായെങ്കില്‍ മറ്റ് വഴികള്‍ നോക്കുക. ഇപ്പോഴും നമ്മള്‍ അടിമകളാണ്, അഴിമതിയില്‍ നിന്ന് മോചിതരാകുംവരെ. ഒരു പുതിയ സ്വാതന്ത്ര്യ ദിനത്തിനായി കാത്തിരിക്കുക. ആ സമരം നമ്മള്‍ ജയിച്ചിരിക്കും.

kamal hasan
രജനീകാന്തിന്റെയും കമല്‍ഹാസന്റെയും രാഷ്ട്രീയ പ്രവേശമാണ് തമിഴകത്തെ പ്രധാന ചർച്ച വിഷയം. രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശം ഏറെക്കുറെ ഉറപ്പിച്ച മട്ടിലാണെങ്കിലും കമല്‍ഹാസനും അത്തരമൊരു സൂചനയാണ് നല്‍കുന്നതെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.
English summary
After sparring with the Tamil Nadu state ministers and even engaging them with political attacks over corruption and NEET, actor Kamal Haasan on Tuesday took on chief minister Edappadi K Palaniswami on Twitter. In spite of reports about several acts of crime and corruption+ , he wondered why no one has sought the resignation of the chief minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X