Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്വാഗതം സഹോദരാ'... രജനീകാന്തിന് കമൽ ഹാസന്റെ അഭിനന്ദന ട്വീറ്റ്!

Recommended Video

cmsvideo
    തലൈവർക്ക് ആശംസകൾ അർപ്പിച്ച് ഉലകനായകൻ | Oneindia Malayalam

    ചെന്നൈ: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് സ്റ്റൈൽ മന്നൻ രജനീകാന്തിന് അഭിനന്ദനവുമായി ഉലകനായകൻ കമലഹാസൻ. ട്വീറ്ററിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. കമലഹാസനും തന്റെ രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുത്തു നിൽക്കുകയാണ്. രജനികാന്ത് ബിജെപിയിലേയ്ക്ക് പോകുന്നു, അല്ലെങ്കില്‍ ബിജെപിയുടെ സഖ്യകക്ഷിയായി രജനിയുടെ പുതിയ പാര്‍ട്ടി വരുന്നു എന്നിങ്ങനെയുള്ള അഭ്യൂഹങ്ങള്‍ തമിഴ്‌നാട്ടില്‍ ശക്തമായിരുന്നു.

    പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ രജനിയെ ബിജെപിയിലേയ്ക്ക് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം ചെന്നൈയിലെത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രജനികാന്തിനെ കണ്ടിരുന്നു. ഇതിനു ശേഷമാണ് രജനീകാന്ത് പുതിയ പാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. രജനിയുടെ രാഷ്ട്രീയ പ്രവേശനം തടയാനാണ് കമല്‍ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയത് എന്ന് വരെ ചില വിമര്‍ശകര്‍ പറഞ്ഞു. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് രജനിയും കമലും നടത്തിയ പരോക്ഷ വാദപ്രതിവാദങ്ങള്‍ ശ്രദ്ധേയമാവുകയും ചെയ്തിരുന്നു.

     Rajinikanth and Kamal Haasan

    ചെന്നൈയിലെ ആരാധകസംഗമം രജനിയുടെ പ്രഖ്യാപനം ഹര്‍ഷാരവങ്ങളോടെയാണ് ഏറ്റുവാങ്ങിയത്. അറുപത്തിയെട്ടാം വയസ്സില്‍ വരുന്നത് മാറ്റത്തിനായാണ്. ജനങ്ങള്‍ക്ക് വേണ്ടിയാണ് ഈ വരവ്. ജനങ്ങളുടെ പിന്തുണ ഉണ്ടാകും എന്ന് വിശ്വസിക്കുന്നുവെന്നും രജനീകാന്ത് തന്റെ പ്രസംഗത്തിൽ പറഞ്ഞു. സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം പാര്‍ട്ടിയുടെ പ്രഖ്യാപനം സസ്പെന്‍സാക്കിവെച്ചിരിക്കുകയാണ്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലേക്കും മല്‍സരിക്കുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തിയിട്ടുണ്ട്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+