കമല്‍ ഹാസന്റെ പാര്‍ട്ടി രൂപീകരണം നവംബറില്‍! വ്യക്തത നല്കി താരം, വെളിപ്പെടുത്തല്‍ മാസികയില്‍
ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി തമിഴ് സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസന്. ജന്മദിനമായ നവംബര്‍ ഏഴിന് പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നും ആരാധകരോട് ഒരുങ്ങിയിരിക്കാനുമാണ് കമല്‍ ഹാസന്റെ ആഹ്വാനം. പ്രമിഖ തമിഴ് മാസികയില്‍ എഴുതിയ കോളത്തിലാണ് നടന്റെ വെളിപ്പെടുത്തല്‍. ഉടന്‍ തന്നെ തയ്യാറെടുപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുമെന്നും ആരാധകരോട് ഒരുങ്ങിയിരിക്കാനുമാണ് ആഹ്വാനം ചെയ്യുന്നത്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരത്തിന്റെ അന്തിമ രൂപമായിക്കഴിഞ്ഞുവെന്നും തമിഴ്നാടിനെ സേവിക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് കരുതുന്നവരെ ക്ഷണിക്കുന്നുവെന്നും താരം കോളത്തില്‍ കുറിയ്ക്കുന്നു.
ജൂലൈയ്ക്ക് ശേഷമാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ താന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയത്. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നുള്ള പ്രചോദനമുള്‍ക്കൊണ്ട് യുവാക്കളെയും പുതുമുഖങ്ങളെയുമാണ് പാര്‍ട്ടിയിലേയ്ക്ക് റിക്രൂട്ട് ചെയ്യുകയെന്ന് കമല്‍ ഹാസന് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രിയെ ആക്രമിക്കുന്നതിന് മുമ്പായിരുന്നു എന്നാല്‍ കെജ്രിവാളിന്റെ ആം ആദ്മിയോടൊപ്പമോ ബിജെപിയോടൊപ്പമോ ഇല്ലെന്ന് താരം വ്യക്തമാക്കിയത്.

പിറന്നാള്‍ ദിനത്തില്‍
പിറന്നാള്‍ ദിനമായ നവംബര്‍ ഏഴിന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന സൂചനയാണ് കമല്‍ ഹാസന് തമിഴ് മാസികയില്‍ എഴുതിയ കോളത്തില്‍ നല്‍കുന്നത്. ജൂലൈ മുതല്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് തെന്നിന്ത്യന്‍ താരം വ്യക്തമാക്കിയിരുന്നു.

ബിജെപിയിലേയ്ക്കില്ല
തമിഴ് നടനായ കമല്‍ ഹാസന് രാഷ്ട്രീയ രംഗത്തേയ്ക്കിറങ്ങുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ബിജെപിയിലേയ്ക്ക് പോയേക്കാമെന്ന സൂചനകള്‍ നല്‍കിയിരുന്നുവെങ്കിലും പിന്നീട് ബിജെപിയിലേയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. രണ്ട് മാസം മുമ്പായിരുന്നു സ്വന്തം പാര്‍ട്ടി സ്ഥാപിക്കുമെന്ന് താരം പ്രഖ്യാപിക്കുന്നത്. അരവിന്ദ് കെജ്രിവാളുമായുള്ള കൂടിക്കാഴ്ചയ്ക്കിടയില്‍ രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കുന്നത് സംബന്ധിച്ച് കമല്ഹാസന് വിവരങ്ങള്‍ ആരാഞ്ഞിരുന്നുവെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

തെറ്റു പറ്റിയെന്ന് സമ്മതിച്ചാല്‍
നിര്‍ബന്ധബുദ്ധിയോടെയല്ലാതെ തെറ്റുപറ്റിയെന്ന് പ്രധാനമന്ത്രി സമ്മതിക്കുകയാണെങ്കില്‍ ഒരു സലാം കൂടി അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടെന്നും തമിഴ് മാസിക ആനന്ദവികടനില്‍ എഴുതിയ ലേഖനത്തില്‍ കമല്‍ ഹാസന് വ്യക്തമാക്കുന്നു. തെറ്റ് സമ്മതിച്ചാല്‍ തന്റെ സലാം അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടെന്നും കമല്‍ ഹാസന് ചൂണ്ടിക്കാണിക്കുന്നു.

കമല്‍ഹാസന്റെ ട്വീറ്റ്
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന്റെ പിറ്റേ ദിവസം മോദിയെ സല്യൂട്ട് ചെയ്യുന്നുവെന്നും, ഈ നീക്കം രാഷ്ട്രീയ പാര്‍ട്ടികളും നികുതി ദായകരും ആഘോഷിക്കുന്നുവെന്നുമായിരുന്നു കമല്‍ ഹാസന്റെ ട്വീറ്റ്. എന്നാല്‍ കള്ളപ്പണത്തിനെതിരെയുള്ള മോദിയുടെ ചരിത്ര പ്രഖ്യാപനത്തെ പിന്തുണച്ച കമല്‍ ഹാസന്റെ പ്രതികരണം ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം
2016 നവംബര്‍ എട്ടിനാണ് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നത്. കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെയുള്ള പോരാട്ടമെന്ന നിലയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുകള്‍ നിരോധിച്ചത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications