കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല്‍ ഹാസന്‍റെ പാര്‍ട്ടി രൂപീകരണം നവംബറില്‍! വ്യക്തത നല്‍കി താരം, വെളിപ്പെടുത്തല്‍ മാസികയില്‍

Google Oneindia Malayalam News

ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി തമിഴ് സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസന്‍. ജന്മദിനമായ നവംബര്‍ ഏഴിന് പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നും ആരാധകരോട് ഒരുങ്ങിയിരിക്കാനുമാണ് കമല്‍ ഹാസന്‍റെ ആഹ്വാനം. പ്രമിഖ തമിഴ് മാസികയില്‍ എഴുതിയ കോളത്തിലാണ് നടന്‍റെ വെളിപ്പെടുത്തല്‍. ഉടന്‍ തന്നെ തയ്യാറെടുപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുമെന്നും ആരാധകരോട് ഒരുങ്ങിയിരിക്കാനുമാണ് ആഹ്വാനം ചെയ്യുന്നത്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരത്തിന്‍റെ അന്തിമ രൂപമായിക്കഴിഞ്ഞുവെന്നും തമിഴ്നാടിനെ സേവിക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് കരുതുന്നവരെ ക്ഷണിക്കുന്നുവെന്നും താരം കോളത്തില്‍ കുറിയ്ക്കുന്നു.

ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ശിക്ഷ! സര്‍ക്കാര്‍ നീക്കങ്ങള്‍ ഉടനറിയാം, മറന്നുപോകരുത് ഇക്കാര്യങ്ങള്‍ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ശിക്ഷ! സര്‍ക്കാര്‍ നീക്കങ്ങള്‍ ഉടനറിയാം, മറന്നുപോകരുത് ഇക്കാര്യങ്ങള്‍

ജൂലൈയ്ക്ക് ശേഷമാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ താന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയത്. അരവിന്ദ് കെജ്രിവാളിന്‍റെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നുള്ള പ്രചോദനമുള്‍ക്കൊണ്ട് യുവാക്കളെയും പുതുമുഖങ്ങളെയുമാണ് പാര്‍ട്ടിയിലേയ്ക്ക് റിക്രൂട്ട് ചെയ്യുകയെന്ന് കമല്‍ ഹാസന്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രിയെ ആക്രമിക്കുന്നതിന് മുമ്പായിരുന്നു എന്നാല്‍ കെജ്രിവാളിന്‍റെ ആം ആദ്മിയോടൊപ്പമോ ബിജെപിയോടൊപ്പമോ ഇല്ലെന്ന് താരം വ്യക്തമാക്കിയത്.

 പിറന്നാള്‍ ദിനത്തില്‍

പിറന്നാള്‍ ദിനത്തില്‍

പിറന്നാള്‍ ദിനമായ നവംബര്‍ ഏഴിന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന സൂചനയാണ് കമല്‍ ഹാസന്‍ തമിഴ് മാസികയില്‍ എഴുതിയ കോളത്തില്‍ നല്‍കുന്നത്. ജൂലൈ മുതല്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് തെന്നിന്ത്യന്‍ താരം വ്യക്തമാക്കിയിരുന്നു.

 ബിജെപിയിലേയ്ക്കില്ല

ബിജെപിയിലേയ്ക്കില്ല

തമിഴ് നടനായ കമല്‍ ഹാസന്‍ രാഷ്ട്രീയ രംഗത്തേയ്ക്കിറങ്ങുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ബിജെപിയിലേയ്ക്ക് പോയേക്കാമെന്ന സൂചനകള്‍ നല്‍കിയിരുന്നുവെങ്കിലും പിന്നീട് ബിജെപിയിലേയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. രണ്ട് മാസം മുമ്പായിരുന്നു സ്വന്തം പാര്‍ട്ടി സ്ഥാപിക്കുമെന്ന് താരം പ്രഖ്യാപിക്കുന്നത്. അരവിന്ദ് കെജ്രിവാളുമായുള്ള കൂടിക്കാഴ്ചയ്ക്കിടയില്‍ രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കുന്നത് സംബന്ധിച്ച് കമല്‍ഹാസന്‍ വിവരങ്ങള്‍ ആരാഞ്ഞിരുന്നുവെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

തെറ്റു പറ്റിയെന്ന് സമ്മതിച്ചാല്‍

തെറ്റു പറ്റിയെന്ന് സമ്മതിച്ചാല്‍


നിര്‍ബന്ധബുദ്ധിയോടെയല്ലാതെ തെറ്റുപറ്റിയെന്ന് പ്രധാനമന്ത്രി സമ്മതിക്കുകയാണെങ്കില്‍ ഒരു സലാം കൂടി അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടെന്നും തമിഴ് മാസിക ആനന്ദവികടനില്‍ എഴുതിയ ലേഖനത്തില്‍ കമല്‍ ഹാസന്‍ വ്യക്തമാക്കുന്നു. തെറ്റ് സമ്മതിച്ചാല്‍ തന്‍റെ സലാം അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടെന്നും കമല്‍ ഹാസന്‍ ചൂണ്ടിക്കാണിക്കുന്നു.

 കമല്‍ഹാസന്‍റെ ട്വീറ്റ്

കമല്‍ഹാസന്‍റെ ട്വീറ്റ്

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന്‍റെ പിറ്റേ ദിവസം മോദിയെ സല്യൂട്ട് ചെയ്യുന്നുവെന്നും, ഈ നീക്കം രാഷ്ട്രീയ പാര്‍ട്ടികളും നികുതി ദായകരും ആഘോഷിക്കുന്നുവെന്നുമായിരുന്നു കമല്‍ ഹാസന്‍റെ ട്വീറ്റ്. എന്നാല്‍ കള്ളപ്പണത്തിനെതിരെയുള്ള മോദിയുടെ ചരിത്ര പ്രഖ്യാപനത്തെ പിന്തുണച്ച കമല്‍ ഹാസന്‍റെ പ്രതികരണം ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.

 നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം

2016 നവംബര്‍ എട്ടിനാണ് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നത്. കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെയുള്ള പോരാട്ടമെന്ന നിലയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുകള്‍ നിരോധിച്ചത്.

English summary
Tamil superstar Kamal Haasan has promised political party announcement on his birthday. He shares these ideas in a column of famous Tamil magazine.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X