കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷായെന്നല്ല ഒരു സുല്‍ത്താനും സാമ്രാട്ടും ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ നോക്കേണ്ട; കമല്‍ഹാസന്‍

Google Oneindia Malayalam News

ചെന്നൈ: ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ നടനും മക്കള്‍ നീതി മയ്യം പ്രസിഡന്‍റുമായ കമലഹാസന്‍. ഭരണഘടന അനുവദിച്ച ഭാഷാ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ഷായെന്നല്ല ഒരു സുല്‍ത്താനും സാമ്രാട്ടും ശ്രമിക്കേണ്ടതില്ലെന്ന് കമലഹാസന്‍ പ്രതികരിച്ചു.

 amitkamal

ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ജെല്ലിക്കെട്ട് പ്രക്ഷോഭത്തേക്കാള്‍ വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്ന് കമലഹാസന്‍ മുന്നറിയിപ്പ് നല്‍കി. എല്ലാ ഭാഷകളേയും ഞങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍ ഞങ്ങളുടെ മാതൃഭാഷ എന്നും തമിഴായിരിക്കും. ജെല്ലിക്കെട്ട് വിഷയത്തില്‍ നടന്നത് ചെറിയൊരു പ്രതിഷേധമാണ്. ചെറിയൊരു വിജയവും. എന്നാല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ വലിയ പ്രക്ഷോഭങ്ങള്‍ കാണേണ്ടി വരും. അത് ഇന്ത്യയ്ക്കും തമിഴ്നാടിനും ഗുണകരമാകില്ല' കമലഹാസന്‍ പറഞ്ഞു.

കോണ്‍ഗ്രസിന് പ്രതീക്ഷ; തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് എംഎല്‍എ അടക്കം 5 പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുകോണ്‍ഗ്രസിന് പ്രതീക്ഷ; തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് എംഎല്‍എ അടക്കം 5 പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

നേരത്തേ ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇത് ഇന്ത്യാണെന്നും ഹിന്ദ്യയല്ലെന്നും ഒരു രാജ്യം ഒരു ഭാഷ എന്ന പ്രസ്താവന അമിത് ഷാ പിന്‍വലിക്കണമെന്നും സ്റ്റാലിന്‍ പ്രതികരിച്ചിരുന്നു. പ്രദേശിക ഭാഷകളെ ഇല്ലാതാക്കുകയാണോ കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും സ്റ്റാലിന്‍ ചോദിച്ചിരുന്നു.

Recommended Video

cmsvideo
Amit Shah Hindi : അമിത് ഷായുടെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികള്‍ മാത്രം | Oneindia Malayalam

ഹിന്ദി പ്രഥമ ഭാഷായാക്കാനുള്ള ബിജെപി നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് തമിഴ്നാട് ഉയര്‍ത്തിയത്. 1930 മുതല്‍ തന്നെ ഇതിനെതിരെ സമര പരമ്പരകള്‍ തമിഴ്നാട്ടില്‍ അരങ്ങേറിയിരുന്നു. ഇത്തരത്തിലുള്ള പ്രതിഷേധങ്ങളാണ് ദ്രാവിഡ പാര്‍ട്ടികള്‍ക്ക് തമിഴ്നാട്ടില്‍ വേരൂന്നാന്‍ സഹായിച്ചതും. ദേശീയ തലത്തിലെ പ്രവേശന പരീക്ഷകള്‍ തമിഴില്‍ വേണമെന്ന ആവശ്യം തമിഴ്നാട് ഉയര്‍ത്തുന്നതിനിടയിലാണ് കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം.

 പാലായില്‍ ബിജെപിയുടെ 'ട്രംപ്' കാര്‍ഡ്; പ്രചരണത്തിനിറങ്ങുന്നത് ത്രിപുര പിടിച്ച നേതാവ് പാലായില്‍ ബിജെപിയുടെ 'ട്രംപ്' കാര്‍ഡ്; പ്രചരണത്തിനിറങ്ങുന്നത് ത്രിപുര പിടിച്ച നേതാവ്

English summary
Kamal hassan against Hindi Imposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X