കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"ഇന്നാണ് ആ ദിനം" വോട്ട് രേഖപ്പെടുത്തി കമല്‍ ഹാസനും ശ്രുതി ഹസ്സനും: വോട്ട് ചെയ്തത് ചെന്നൈയില്‍!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പ്രതീക്ഷയോടെ മക്കള്‍ നീതി മയ്യവും

ചെന്നൈ: ചലച്ചിത്ര താരവും രാഷ്ട്രീയക്കാരനുമായ കമല്‍ഹാസനും മകള്‍ ശ്രുതി ഹാസനും തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു. രാവിലെ 8 മണിക്ക് തന്നെ അച്ഛനും മകളും ചെന്നൈയിലെ പോളിംഗ് ബൂത്തിലെ ക്യൂവില്‍ നില്‍ക്കുന്നുണ്ടായിരുന്നു. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്നാണ് തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ്. 'ഇന്നാണ് ആ ദിവസം, വോട്ടാണ് ഇന്നത്തെ ദിവസത്തെ പ്രധാനപ്പെട്ട കാര്യം'' ശ്രുതി ഹസന്‍ ട്വീറ്റ് ചെയ്തു.

വോട്ടെടുപ്പിനിടെ ബംഗാളിൽ വ്യാപക അക്രമം; സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തിന് നേരെ ആക്രമണംവോട്ടെടുപ്പിനിടെ ബംഗാളിൽ വ്യാപക അക്രമം; സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തിന് നേരെ ആക്രമണം

പോളിംഗ് ബൂത്തിലെ ഫോട്ടോകളില്‍ ഒരു വെളുത്ത ഷര്‍ട്ട് ധരിച്ച് കമല്‍ ഹാസന്‍ മകളുടെ മുന്നിലായി കൈയ്യും കെട്ടി നില്‍ക്കുന്നത് കാണാം. ഇരുവരും ജനങ്ങളോട് പുഞ്ചിരിക്കുകയും അഭിവാദ്യം നല്‍കുകയും ചെയ്യുന്നുണ്ട്. കമല്‍ഹാസന്റെ പുതിയ പാര്‍ട്ടി മക്കള്‍ നീതി മയ്യവും ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. 39 ലോക്‌സഭ സീറ്റിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളിലും എംഎന്‍എമ്മിന്റെ സ്ഥാനാര്‍ഥികളുണ്ട്. മികച്ചൊരു വോട്ട് ഷെയര്‍ പിടിച്ചെടുക്കാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

kamalhassan

ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം രജനീകാന്തും ആളുകള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഡിഎംകെ നേതാവ് കരുണാനിധി, എഐഎഡിഎംകെ നേതാവ് ജെ ജയലളിത എന്നിവരുടെ മരണ ശേഷം തമിഴ്‌നാട്ടില്‍ നടക്കുന്ന ആദ്യ പ്രധാന തെരഞ്ഞെടുപ്പാണ് ഇത്. കരുണാനിധിയുടെ മരണ ശേഷം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വന്ന മകന്‍ എം.കെ സ്റ്റാലിന് തന്റെ നേതൃപാടവം തെളിയിക്കാനുള്ള അവസരം കൂടിയാണ് ഇത്.

kamalhassan-shruthihassam-

കൂടാതെ മുഖ്യമന്ത്രി ഇടപ്പാടി പളനി സ്വാമിയുടെയും ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന്റെയും നേതൃത്വത്തിലുള്ള എഐഎഡിഎംകെ സര്‍ക്കാരിന്റെ ഭരണ ഫലവുമായിരിക്കും ലോക്‌സഭ തിരഞ്ഞെടുപ്പിലെ റിസള്‍ട്ട്. അതേസമയം കോണ്‍ഗ്രസ്സും ബിജെപിയും തമിഴ്‌നാട്ടില്‍ ചില സീറ്റുകളെങ്കിലും അവരുടെ സഖ്യം നേടുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രത്തില്‍ ഒരു കൂട്ടുകക്ഷി ഭരണമാണ് വരാനിരിക്കുന്നതെങ്കില്‍ പ്രത്യേകിച്ചും.

നാടും നഗരവും ഇളക്കി സിപിഎം... ആത്മവിശ്വാസത്തോടെ എൻകെ പ്രേമചന്ദ്രന്‍.. എന്തിനോ വേണ്ടി തിളക്കുന്ന ബിജെപി!! 2014ന്റെ ചൂടും ചൂരും ചോരാതെ കൊല്ലം... ഇത്തവണയും ക്ലാസിക്ക് പോരാട്ടം!! വൺഇന്ത്യ സ്പെഷൽ വിശകലനം!!നാടും നഗരവും ഇളക്കി സിപിഎം... ആത്മവിശ്വാസത്തോടെ എൻകെ പ്രേമചന്ദ്രന്‍.. എന്തിനോ വേണ്ടി തിളക്കുന്ന ബിജെപി!! 2014ന്റെ ചൂടും ചൂരും ചോരാതെ കൊല്ലം... ഇത്തവണയും ക്ലാസിക്ക് പോരാട്ടം!! വൺഇന്ത്യ സ്പെഷൽ വിശകലനം!!

English summary
Kamal Hassan and Sruti Hassan castes their vote in Tamilnadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X