കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം സ്വന്തം രാഷ്ട്രീയ നിലപാട് വ്യക്തമാക്ക്.. എന്നിട്ട് രാഷ്ട്രീയത്തില്‍ കളിക്കാം..രജനിയോട് കമല്‍

  • By Desk
Google Oneindia Malayalam News

ചെന്നൈ: സിനിമാ ലോകത്തെ സൂപ്പര്‍ താരങ്ങളായ കമലഹാസനും രജനീകാന്തും രാഷ്ട്രീയത്തിലേക്ക് പ്രതീക്ഷുമ്പോള്‍ ഏവരും ഏറെ പ്രതീക്ഷയോടെയാണ് അതിനെ ഉറ്റുനോക്കുന്നത്. കമലഹാസന്‍ മക്കള്‍ നീതി മയ്യം എന്ന തന്‍റെ പാര്‍ട്ടി പ്രഖ്യാപിച്ചെങ്കിലും രജനീകാന്തിന്‍റ പാര്‍ട്ടി രൂപീകരണം പൂര്‍ത്തിയാക്കിയിട്ടില്ല. ഇതിനിടയില്‍ താരം ഹിമാലയന്‍ രാത്രിയിലാണ്. സ്വന്തമായി രാഷ്ട്രീയ നിലപാടുള്ള ഇരുവര്‍ക്കുമിടയിലെ അഭ്രപാളിയിലെ കിടമത്സരം രാഷ്ട്രീയത്തിലും തുടരും എന്ന സൂചന ആദ്യമേ ഉണ്ടായിരുന്നു. എന്നാല്‍ രജനീകാന്തിനെതിരെ കടുത്ത ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ് കമലഹാസന്‍.

'മീ ടൂ' എന്ന വ്യാജ ആരോപണം ഇനി ഒരു സ്ത്രീയും ഉയര്‍ത്തരുത്.. ഡിജിപിക്ക് പരാതികൊടുത്ത് ഷോണ്‍ !!'മീ ടൂ' എന്ന വ്യാജ ആരോപണം ഇനി ഒരു സ്ത്രീയും ഉയര്‍ത്തരുത്.. ഡിജിപിക്ക് പരാതികൊടുത്ത് ഷോണ്‍ !!

kamal

സ്വന്തമായി രാഷ്ട്രീയ നിലപാട് പോലും വ്യക്തമാക്കാത്ത രജനീകാന്തിന് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളതെന്ന് കമലഹാസന്‍ ചോദിച്ചു. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ നിലപാടിനെ കുറിച്ച് സത്യമായും തനിക്ക് ധാരണയില്ല. അദ്ദേഹത്തിന്‍ററെ വ്യക്തിപരമായ നിലപാടുകളോടും ഇപ്പോള്‍ പുലര്‍ത്തുന്ന നിലപാടുകളോടും തനിക്ക് യോജിപ്പില്ല. അദ്ദേഹത്തിന്‍റെ ഹിമാലയന്‍ യാത്ര പോലും സംശയത്തോടെ മാത്രമേ കാണാന്‍ സാധിക്കൂവെന്നും കമല്‍ പറഞ്ഞു.അതേസമയം തന്‍റെ നിലപാട് അദ്ദേഹത്തിന്‍റെ നിലപാടില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. താന്‍ ഒരു തുറന്ന പുസ്തകമാണ്. എനിക്ക് വ്യക്തമായ കാഴ്ചപാടുകള്‍ ഉണ്ട്. അത് ഞാന്‍ ജനങ്ങളുമായി പങ്കുവെച്ചതാണ്. താന്‍ ഒരു മതവിശ്വാസിയല്ല. എല്ലാമതങ്ങളിലും വിശ്വസിക്കുന്നുണ്ടെന്നും കമലഹാസന്‍ പറഞ്ഞു.

kamal
രജനിയും കമലും മുന്നോട്ട് വെയ്ക്കുന്നത് രണ്ട് രാഷ്ട്രീയമാണെന്ന് നേരത്തേ തന്നെ ഇരുവരും പല സൂചനകളിലൂടെ പറഞ്ഞ് വെച്ചതാണ്. ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച താന്‍ പക്ഷെ ബ്രാഹ്മണനായി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ഒരിക്കല്‍ കമല്‍ വ്യക്തമാക്കിയത്. അതേസമയം തന്‍റെ ആത്മീയ കാഴ്ചപ്പാടുകളും ഹിന്ദു ക്ഷേത്രങ്ങളിലൂടെയുള്ള തീര്‍ത്ഥാടന യാത്രകളും ചേര്‍ത്ത് താന്‍ ഹൈദവ ആശയങ്ങള്‍ മുറുകെ പിടിക്കുന്ന ആളാണെന്ന് സ്ഥാപിക്കാന്‍ തന്നെയാണ് രജനീകാന്ത് ശ്രമിച്ചത്.മാര്‍ക്സിസവും ഗാന്ധിയും പെരിയാറുമടങ്ങുന്ന പുതിയ രാഷ്ട്രീയം കമല്‍ പറയുമ്പോള്‍ മത അധിഷ്ഠിതമല്ലാത്ത ആത്മീയ രാഷ്ട്രീയമാണ് താന്‍ മുന്നോട്ട് വെയ്ക്കുന്നതെന്ന് രജനി ഉറപ്പു നല്‍കുന്നു.

കൈകള്‍ പിടിച്ചിരിക്കുന്ന രീതി പറയും നിങ്ങളുടെ മനസും സ്വഭാവും!!കൈകള്‍ പിടിച്ചിരിക്കുന്ന രീതി പറയും നിങ്ങളുടെ മനസും സ്വഭാവും!!

മാനസീകമായും ശാരീരികമായും തകര്‍ന്നു.. താന്‍ ചെയ്ത ഏക തെറ്റ് ഹസിനെ വിവാഹം കഴിച്ചതെന്ന് ഷമി!!മാനസീകമായും ശാരീരികമായും തകര്‍ന്നു.. താന്‍ ചെയ്ത ഏക തെറ്റ് ഹസിനെ വിവാഹം കഴിച്ചതെന്ന് ഷമി!!

English summary
kamal hassan criticises rajanikanth in political ground
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X