മോദിയുടെയും സ്റ്റാലിന്റെയും പ്രസംഗം കേട്ട് ടി വി എറിഞ്ഞുടയ്ക്കുന്ന കമൽ ഹാസൻ; വീഡിയോ വൈറൽ
ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള വീഡിയോ ശ്രദ്ധേയമാകുന്നു. ഡിഎംകെ നേതാവ് സ്റ്റാലിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസംഗം കേട്ട് അസ്വസ്ഥനായി നിൽക്കുന്ന കമൽഹാസൻ ടിവി എറിഞ്ഞുടയ്ക്കുന്ന ദൃശ്യങ്ങളോട് കൂടിയാണ് വീഡിയോ ആരംഭിക്കുന്നത്.
തുടർന്ന് ജനങ്ങളോട് കുറെ ചോദ്യങ്ങൾ ചോദിക്കുന്നു. ആർക്കാണ് വോട്ട്ചെയ്തതെന്ന് തീരുമാനിച്ചോ എന്നാണ് ആദ്യ ചോദ്യം. കുടുംബാധിപത്യത്തിന്റെ പേരിൽ നാടിനെ കുട്ടിച്ചോറാക്കുന്നവർക്കോ? അതോ അവകാശങ്ങളായി പോരാടിയ നമ്മളെ അടിച്ചൊതിക്കയവരില്ലേ? അവർക്കാണോ വോട്ട്? വോട്ടവകാശം യുക്തി പൂർവ്വം വിനിയോഗിക്കണമെന്നും കമൽഹാസൻ വീഡിയോയിൽ ഓർമിപ്പിക്കുന്നു.

മക്കൾ നീതി മയ്യത്തിന്റെ സ്ഥാനാർത്ഥികൾ കന്നിയംഗത്തിനിറങ്ങുകയാണ്. തമിഴ്നാട്ടിലെ മുഴുവൻ സീറ്റുകളിലും എംഎൻഎം സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. കമൽഹാസൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല.
நம் விழியில் எரியும் கோபம், நம் விரல்களில் வெடிக்கட்டும்!
— Kamal Haasan (@ikamalhaasan) April 12, 2019
புது வெளிச்சம் பிறக்கட்டும்!
வாக்களிப்பீர் #டார்ச்லைட் சின்னத்திற்கு.
உங்கள் நான். pic.twitter.com/MUdNCjSsgb
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications