Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടില്‍ തീപ്പിടുത്തം...കമലഹാസന്‍ മൂന്നാം നിലയില്‍ നിന്ന് പുറത്തേക്കു ചാടി!! തമിഴ്നാട് ഞെട്ടി....

തന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് കമല്‍ ഇക്കാര്യമറിയിച്ചത്

ചെന്നൈ: ഉലകനായകന്‍ കമലഹാസന്റെ വീട്ടില്‍ തീപ്പിടുത്തം. ചെന്നൈയിലെ അല്‍വാര്‍പേട്ടിലുള്ള കമലിന്റെ വീട്ടിലാണ് അഗ്നിബാധയുണ്ടായത്. അപ്പോള്‍ വീട്ടില്‍ കമല്‍ ഉണ്ടായിരുന്നെങ്കിലും അപകടമൊന്നും സംഭവിക്കാതെ രക്ഷപ്പെട്ടു.

1

വീട്ടിലുണ്ടായിരുന്ന ജോലിക്കാരാണ് അദ്ദേഹത്തെ സുരക്ഷിതമായി അവിടെ നിന്നു മാറ്റിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുപറ്റിയിട്ടില്ല. ശനിയാഴ്ച പുലര്‍ച്ചെയാണ് കമല്‍ വീട്ടില്‍ തീപ്പിടുത്തമുണ്ടായ കാര്യവും താന്‍ രക്ഷപ്പെട്ട വിവരും ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറം ലോകത്തെ അറിയിച്ചത്. കമലിന്റെ ട്വീറ്റ് പുറത്തുവന്നതോടെ പിന്തുണയും പ്രാര്‍ഥനയുമായി നിരവധി ആരാധകര്‍ രംഗത്തു വരികയും ചെയ്തു.

വീട്ടിലുണ്ടായ തീപ്പിടുത്തതില്‍ നിന്നു എന്നെ രക്ഷിച്ച എന്റെ ജീവനക്കാര്‍ക്കു നന്ദി. ശ്വാസകോശത്തിനകത്തു വരെ പുക നിറഞ്ഞു. ജീവന്‍ രക്ഷിക്കാനായി ഞാന്‍ മൂന്നാം നിലയില്‍ നിന്നു പുറത്തേക്കു ചാടുകയായിരുന്നു. ഞാനിപ്പോള്‍ സുരക്ഷിതനാണ്. ആര്‍ക്കും പരിക്കുപറ്റിയിട്ടില്ല.ഗുഡ്‌നൈറ്റ് എന്നായിരുന്നു കമലിന്റെ ആദ്യ ട്വീറ്റ്.

2

പിന്നീട് മറ്റൊരു ട്വീറ്റ് കൂടി അദ്ദേഹം പോസ്റ്റ് ചെയ്തു. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഞാനിപ്പോള്‍ ഉറങ്ങാന്‍ പോവുകയാണെന്നായിരുന്നു കമലിന്റെ രണ്ടാമത്തെ ട്വീറ്റ്. പുലര്‍ച്ചെ 3.38നാണ് ഇതു പോസ്റ്റ് ചെയ്തത്.

തീപ്പിടുത്തമുണ്ടാവാനുള്ള യഥാര്‍ഥ കാരണമെന്താണെന്നും എന്തൊക്കെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നിലവില്‍ രണ്ടു തമിഴ് സിനിമകളുടെ തിരക്കിലാണ് കമല്‍. സബാഷ് നായിഡു, വിശ്വരൂപം 2 എന്നീ സിനിമകളാണ് അദ്ദേഹത്തിന്റേതായി ഇനി പുറത്തുവരാനുള്ളത്. രണ്ടു സിനിമകളുടെയും ഷൂട്ടിങ് കഴിഞ്ഞു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+