Get Updates
Get notified of breaking news, exclusive insights, and must-see stories!

തഗ് ലൈഫിന്റെ റിലീസ് തടയരുത്; കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജിയുമായി കമല്‍ഹാസന്‍

ബെംഗളൂരു: തന്റെ പുതിയ സിനിമയായ തഗ് ലൈഫിന്റെ റിലീസ് തടഞ്ഞ കര്‍ണാടക ഫിലിം ചേംബറിന്റെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി നടന്‍ കമല്‍ഹാസന്‍. തന്റെ നിര്‍മ്മാണ കമ്പനിയായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ കര്‍ണാടക സര്‍ക്കാരിനോടും പൊലീസിനോടും ചലച്ചിത്രസംഘടനകളോടും ചിത്രത്തിന്റെ റിലീസ് തടസപ്പെടുത്തരുതെന്ന് നിര്‍ദ്ദേശിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു.

പ്രദര്‍ശനത്തിന് മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ ഡിജിപി, സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവരോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കന്നഡ ഭാഷയുടെ ഉത്ഭവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. കന്നഡ ഭാഷ തമിഴില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് അവകാശപ്പെട്ടതിന് കര്‍ണാടകയില്‍ വലിയ പ്രതിഷേധമാണ് കമല്‍ഹാസനെതിരെ ഉയരുന്നത്.

Kamal Hassan

മേയ് 24 ന് ചെന്നൈയില്‍ നടന്ന തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെ 'കന്നഡ തമിഴില്‍ നിന്നാണ് ജനിച്ചത്' എന്ന് കമലഹാസന്‍ പറഞ്ഞിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. കന്നഡ ഭാഷയ്ക്ക് ഒരു നീണ്ട ചരിത്രമുണ്ടെന്നും കമല്‍ഹാസന് അതിനെക്കുറിച്ച് അറിയില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കര്‍ണാടക ബിജെപി മേധാവി ബിവൈ വിജയേന്ദ്രയും താരം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

'ഒരാള്‍ അവരുടെ മാതൃഭാഷയെ സ്‌നേഹിക്കണം, പക്ഷേ അതിന്റെ പേരില്‍ അഹങ്കാരം പ്രകടിപ്പിക്കുന്നത് സാംസ്‌കാരിക പാപ്പരത്തത്തിന്റെ അടയാളമാണ്. പ്രത്യേകിച്ച് കലാകാരന്മാര്‍ക്ക്, എല്ലാ ഭാഷകളെയും ബഹുമാനിക്കേണ്ട ധാര്‍മ്മികത ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്,' അദ്ദേഹം പറഞ്ഞു. ജൂണ്‍ 5 ന് തിയേറ്ററുകളില്‍ എത്താന്‍ പോകുന്ന തഗ് ലൈഫിന്റെ റിലീസ് കര്‍ണാടകയില്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി.

പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് കര്‍ണാടക ഫിലിം ചേംബര്‍ (കെഎഫ്സിസി) കര്‍ണാടകയില്‍ ചിത്രത്തിന്റെ റിലീസ് നിരോധിച്ചിരുന്നു. കമല്‍ഹാസന് പരസ്യമായി മാപ്പ് പറയാന്‍ 24 മണിക്കൂര്‍ അന്ത്യശാസനം നല്‍കിയെങ്കിലും താരം വഴങ്ങാത്തതിനെത്തുടര്‍ന്ന് മെയ് 30 ന് കെഎഫ്സിസി തീരുമാനം പ്രഖ്യാപിച്ചു. കമല്‍ഹാസന്‍ മാപ്പ് പറയാതെ സിനിമ ഞങ്ങളുടെ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറല്ല എന്ന് കെഎഫ്സിസി പ്രസിഡന്റ് എം നരസിംഹലു പറഞ്ഞു.

എന്നാല്‍ മാപ്പ് പറയില്ലെന്ന് നടന്‍ വ്യക്തമാക്കിയിട്ടുണ്ട്. 'ഇതൊരു ജനാധിപത്യ രാജ്യമാണ്. ഞാന്‍ നിയമത്തിലും നീതിയിലും വിശ്വസിക്കുന്നു. കര്‍ണാടക, ആന്ധ്രാപ്രദേശ്, കേരളം എന്നിവയോടുള്ള എന്റെ സ്‌നേഹം സത്യമാണ്. ഒരു അജണ്ടയുള്ളവര്‍ ഒഴികെ ആരും ഇത് സംശയിക്കില്ല. എന്നെ നേരത്തെയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എനിക്ക് തെറ്റ് പറ്റിയാല്‍ ഞാന്‍ ക്ഷമ ചോദിക്കും, അല്ലെങ്കില്‍ ഞാന്‍ ചെയ്യില്ല,' അദ്ദേഹം പറഞ്ഞു.

കമലഹാസനെ കൂടാതെ തൃഷ കൃഷ്ണന്‍, ചിലമ്പരശന്‍ എന്നിവരാണ് തഗ്ഗ് ലൈഫിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+