കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഞാൻ എന്നത് നമ്മളായാൽ പൊളിറ്റിക്കൽ ഹിറ്റ്'! തിരഞ്ഞെടുപ്പിൽ രജനിക്കൊപ്പം ചേരാൻ തയ്യാറായി കമൽഹാസൻ

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രജനീകാന്തുമായി കൈ കോര്‍ക്കാന്‍ തയ്യാറാണെന്ന സൂചന നല്‍കി മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍. റിയാലിറ്റി ഷോ ആയ ബിഗ് ബോസിലാണ് കമല്‍ ഹാസന്‍ ഇക്കാര്യം സൂചിപ്പിച്ചത്. എന്നാല്‍ ഈ ഭാഗം പരിപാടിയില്‍ നിന്നും മുറിച്ച് നീക്കിയാണ് ചാനല്‍ സംപ്രേഷണം ചെയ്തത്.

kamalrajani-

മക്കള്‍ നീതി മയ്യം വക്താവ് മുരളി അപ്പാസ് ആണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഷോയിലെ മത്സാര്‍ത്ഥിയായ സംവിധായകന്‍ ചേരന്‍ രജനീകാന്തിന്റെ വേഷമിട്ട് ചോദിച്ച ചോദ്യത്തിനായിരുന്നു കമല്‍ഹാസന്റെ മറുപടി.

<strong>മുഖ്യമന്ത്രിമാർ അല്ലാഞ്ഞിട്ടും സുഖവാസം! 370 റദ്ദായതോടെ ഒമറിനും മെഹബൂബയ്ക്കും കിടപ്പാടം പോകും!</strong>മുഖ്യമന്ത്രിമാർ അല്ലാഞ്ഞിട്ടും സുഖവാസം! 370 റദ്ദായതോടെ ഒമറിനും മെഹബൂബയ്ക്കും കിടപ്പാടം പോകും!

ചേരന്റെ ചോദ്യം ഇങ്ങനെ ആയിരുന്നു: ''40 വര്‍ഷമായി നമ്മള്‍ സിനിമയില്‍ ഒരുമിച്ച് യാത്ര ചെയ്യുന്നു. നിങ്ങള്‍ ആദ്യം രാഷ്ട്രീയത്തിലേക്ക് വന്നു. പിറകേ ഞാനും. രാഷ്ട്രീയ നേതാക്കളെന്ന നിലയില്‍ ജനത്തെ തൃപ്തിപ്പെടുത്താന്‍ നമുക്കാകുമോ'' എന്നായിരുന്നു ചോദ്യം. ''ഞാന്‍ എന്നത് നമ്മള്‍ ആയാല്‍ അതൊരു പൊളിറ്റിക്കല്‍ ഹിറ്റ് ആയിരിക്കും എന്നാണ് കമല്‍ഹാസന്‍ മറുപടി നല്‍കിയത്. രജനീകാന്ത് നേരിട്ട് വന്ന് ചോദിച്ചാലും താന്‍ ഈ മറുപടി നല്‍കുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തും രജനീകാന്തുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുളള ആഗ്രഹം കമല്‍ഹാസന്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ രജനീകാന്ത് ആ നീക്കത്തോട് അനുകൂലമായി പ്രതികരിച്ചിരുന്നില്ല. തിരഞ്ഞെടുപ്പില്‍ കമലിന്റെ പാര്‍ട്ടി നാല് ശതമാനം വോട്ട് നേടിയിരുന്നു. മാത്രമല്ല ചില മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്തെത്താനും മക്കള്‍ നീതി മയ്യത്തിന് സാധിച്ചിരുന്നു.

<strong>വ്യക്തിപരമായ ഒരിഷ്ടം.. സ്വന്തം അനുയായികൾ അവരെ അധിക്ഷേപങ്ങളാൽ വേട്ടയാടി! എംബി രാജേഷിന്റെ കുറിപ്പ്</strong>വ്യക്തിപരമായ ഒരിഷ്ടം.. സ്വന്തം അനുയായികൾ അവരെ അധിക്ഷേപങ്ങളാൽ വേട്ടയാടി! എംബി രാജേഷിന്റെ കുറിപ്പ്

English summary
Kamal Hassan ready to join hands with Rajanikanth for Tamil Nadu polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X