മോദിയ്ക്ക് മറുപടിയുമായി കമലഹാസന്‍
ക്ലീന്‍ ഇന്ത്യ ചലഞ്ചിന് തന്നെ വെല്ലുവിളിച്ച പ്രധാമന്ത്രി നരേന്ദ്രമോദിയ്ക്ക് ഉലഹനായകന്‍ കമലഹാസന്റെ മറുപടി. പ്രധാനമന്ത്രിയുടെ വെല്ലുവിളി സന്തോഷത്തോടെ സ്വീകരിച്ച കമലഹാസന്‍ ഒമ്പതിന് പകരം തൊണ്ണൂറ് ലക്ഷം ആളുകളെയാണ് വെല്ലുവിളിച്ചിരിക്കുന്നത്.
തന്റെ ഒഫീഷ്യല്‍ യു ട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കമലഹാസന്‍ മോദിയ്ക്ക് മറുപടി നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി വെല്ലുവിളിച്ചവരുടെ പട്ടികയില്‍ താന്‍ ഉള്‍പ്പെട്ടതില്‍ സന്തോഷമുണ്ട്. എന്നാല്‍ താന്‍ കഴിഞ്ഞ 20 വര്‍ഷമായി ചെയ്തുകൊണ്ടിരിക്കുന്ന ജോലിയാണിതെന്നും പ്രധാനമന്ത്രിയുടെ വെല്ലുവിളിയില്‍ പുതുതായി യാതൊന്നും ഇല്ലെന്നും കമലഹാസന്‍ പറഞ്ഞു.

'' ശൂചീകരണത്തെ പബ്ലിക് റിലേഷന്‍സ് ജോലിയായല്ല കാണുന്നത്. അത് പൊതുപ്രവര്‍ത്തനമാണ്. അതിനാല്‍ ഒമ്പതുപേരെയല്ല 90 ലക്ഷം പേരെയാണ് ഞാന്‍ വെല്ലുവിളിക്കുക. പാര്‍ട്ടി, രാഷ്ട്രീയം, തത്വശാസ്ത്രങ്ങള്‍ എന്നിവയ്ക്കപ്പുറത്താണ് ഞാനത് ചെയ്യുന്നത്.- കമലഹാസന്‍ പറയുന്നു.
ക്ലീന്‍ ഇന്ത്യ ചലഞ്ചിലേക്ക് തന്നെ ക്ഷണിച്ചതിന് കമലഹാസന്‍ മോദിയോട് നന്ദി പറഞ്ഞു. രാജ്യപുരോഗതിയ്ക്കായി 90 ലക്ഷം ആളുകളോട് അടുത്ത 90 പേരെക്കൂടി ക്ഷണിക്കാന്‍ താന്‍ ആവശ്യപ്പെടുന്നതായും കമലഹാസന്‍ കൂട്ടിച്ചേര്‍ത്തു. സ്വര്‍ഗമെന്നത് വൃത്തിയുളള വീടാണെന്ന കമലഹാസന്‍ ചിത്രത്തിലെ പാട്ടോടെയാണ് വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications