കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല്‍ഹാസന്‍ നട്ടെല്ലില്ലാത്തവന്‍..പൊങ്ങച്ചക്കാരന്‍''..കലക്കന്‍ മറുപടി നല്‍കി ഉലകനായകന്‍..

കമല്‍ഹാസനെ പരിഹസിച്ച സുബ്രമണ്യന്‍ സ്വാമിക്ക് ചുട്ട മറുപടി നല്‍കി താരം.

  • By അനാമിക
Google Oneindia Malayalam News

ചെന്നൈ: തമിഴ് സൂപ്പര്‍ താരം കമല്‍ഹാസനും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും തമ്മില്‍ ട്വിറ്ററില്‍ വാക്‌പോര് കടുക്കുന്നു. ബിജെപിയുടെ തമിഴ്‌നാട് മുഖ്യമന്ത്രി വിഷയത്തിലാണ് ഇരുവരും പരസ്പരം വാക്ശരങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. കമല്‍ഹാസന്‍ നട്ടെല്ലില്ലാത്തവനും പൊങ്ങച്ചക്കാരനുമാണെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരിഹാസത്തിന് ഉലകനായകന്‍ ചുട്ട മറുപടിയും നല്‍കി.

Read Also: നടിയെ തട്ടിക്കൊണ്ടുപോകലില്‍ ലാലിന് പങ്കുണ്ടോയെന്ന ചോദ്യത്തിന് ഉത്തരമിതാ..

Read Also: ചാനല്‍ മേധാവി കിടക്ക പങ്കിടാന്‍ ക്ഷണിച്ചു..!! അനുഭവം തുറന്നു പറഞ്ഞ് കസബ നായിക വരലക്ഷ്മി ശരത്കുമാര്‍!

KAMAL

സംസ്‌ക്കാരശൂന്യമായ ഭാഷയുടെ കാര്യത്തില്‍ തനിക്ക് സുബ്രഹ്മണ്യന്‍ സ്വാമിയുടെ അത്രയും പ്രാവീണ്യമില്ലെന്നായിരുന്നു കമല്‍ നല്‍കിയ മറുപടി. ജനം പറഞ്ഞാല്‍ കമലിനെ ബിജെപി നയിക്കാന്‍ ക്ഷണിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമായായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരിഹാസം. ബിജെപിയുടെ കാര്യം എന്തായാലും താന്‍ എതിര്‍ക്കും എന്നും സ്വാമി പറയുകയുണ്ടായി.

BJP

തമിഴ് ജനതയെ പൊറുക്കികള്‍ എന്നു വിളിച്ച സുബ്രഹ്മണ്യന്‍ സ്വാമിക്ക് താന്‍ മറുപട് നല്‍കേണ്ട കാര്യമില്ല. തമിഴ്‌നാട്ടിലെ ജനങ്ങള്‍ മറുപടി നല്‍കിക്കൊള്ളും എന്നും കമല്‍ഹാസന്‍ മറുപടി നല്‍കുകയുണ്ടായി. മോശം ഭാഷ മറ്റുള്ളവരുടെ നേര്‍ക്ക് പ്രയോഗിക്കുന്നതില്‍ തന്നെക്കാള്‍ പ്രാവീണ്യം സുബ്രഹ്മണ്യന്‍ സ്വാമിക്കുണ്ടെന്നും കമല്‍ പരിഹസിച്ചു.

English summary
Kamal Hassan- Subrahmanyan Swamy war in Twitter gets worse.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X