കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോഡ്‌സേ പരാമര്‍ശത്തില്‍ അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് കമല്‍ഹാസന്‍

  • By S Swetha
Google Oneindia Malayalam News

ദില്ലി: നാഥുറാം വിനായക് ഗോഡ്‌സേയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍. തന്റെ പരാമര്‍ശത്തില്‍ ഉറച്ചു നിക്കുന്നതായും ഇത് ചരിത്രത്തിലുള്ള കാര്യമാണെന്നും കമല്‍ഹാസന്‍ ഓര്‍മിപ്പിച്ചു. ഇക്കാര്യത്തെ കുറിച്ച് ഇതാദ്യമായല്ല ഞാന്‍ സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലക്കം മറിഞ്ഞ് കോൺഗ്രസ്; പ്രധാനമന്ത്രിപദം വിട്ടുനൽകില്ല, ഏറ്റവും വലിയ ഒറ്റകക്ഷിയാകുംമലക്കം മറിഞ്ഞ് കോൺഗ്രസ്; പ്രധാനമന്ത്രിപദം വിട്ടുനൽകില്ല, ഏറ്റവും വലിയ ഒറ്റകക്ഷിയാകും

അറസ്റ്റിനെ ഭയക്കുന്നില്ല, അവര്‍ എന്നെ അറസ്റ്റ് ചെയ്യട്ടെ. അവര്‍ അങ്ങനെ ചെയ്താല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നും കമല്‍ഹാസന്‍ പറഞ്ഞു. സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യത്തെ ഹിന്ദു തീവ്രവാദിയായിരുന്നു ഗാന്ധിജിയെ വെടിവെച്ച് കൊന്ന നാഥുറാം വിനായക് ഗോഡ്‌സേ എന്നായിരുന്നു കമല്‍ഹാസന്റെ പരാമര്‍ശം. ബി.ജെ.പിയും എഐഎഡിഎംകെയും പ്രസ്താവനയെ അപലപിച്ചപ്പോള്‍ കോണ്‍ഗ്രസ്സും ദ്രാവിഡര്‍ കഴകവും കമല്‍ഹാസന് പിന്തുണ നല്‍കി.

വിദ്വേഷം വളര്‍ത്തുന്നു

വിദ്വേഷം വളര്‍ത്തുന്നു

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153എ, 295എ വകുപ്പുകള്‍ പ്രകാരമാണ് കമലഹാസനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുള്ളത്. ഇത് യഥാക്രമം മതപരമായ വികാരങ്ങളെ ഉണര്‍ത്തുകയും വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കിടയിലെ വിദ്വേഷം വളര്‍ത്തുകയും ചെയ്യുന്ന കുറ്റങ്ങളാണ്.

 ചരിത്രം മറുപടി നല്‍കും

ചരിത്രം മറുപടി നല്‍കും


മോദിയുടെ പ്രസ്താവനയ്ക്ക് താന്‍ മറുപടി നല്‍കേണ്ട ആവശ്യമില്ലെന്നും ചരിത്രം അദ്ദേഹത്തിന് മറുപടി നല്‍കുമെന്നും ഹാസന്‍ കൂട്ടിച്ചേര്‍ത്തു. 'എന്റെ സംസ്‌കാരവും പരിമിതമായ അറിവും വെച്ച് ഒരു ഹിന്ദുവിന് ഒരിക്കലും ഭീകരവാദിയാകാന്‍ കഴിയില്ലെന്നും അങ്ങനെുണ്ടെങ്കില്‍ അയാള്‍ ഒരിക്കലും ഹിന്ദു അല്ലെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം. ട്രിച്ചിയിലെ റാലിയിലുണ്ടായ കല്ലേറിനെ കുറിച്ചും കമല്‍ഹാസന്‍ പ്രതികരിച്ചു. രാഷ്ട്രീയത്തിന്റെ നിലവാരം വളരെയധികം കുറഞ്ഞതായും ഈ ഭീഷണി തനിക്ക് നേരെ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

 ഭീകരതയുണ്ട്!!

ഭീകരതയുണ്ട്!!


എല്ലാ മതത്തിലും ഭീകരതയുണ്ട്, വിശുദ്ധരാണെന്ന് ആര്‍ക്കും അവകാശപ്പെടാനാകില്ല. എല്ലാ മതത്തിലും തീവ്രവാദികള്‍ ഉണ്ടെന്ന് ചരിത്രം തെളിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഞങ്ങള്‍ പൂര്‍ണ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു, ഞങ്ങള്‍ സംസാരിക്കുന്നത് രാഷ്ട്രീയത്തെ കുറിച്ചാണ്. ഇത് എല്ലാ വിഭാഗത്തിലും എത്തിക്കുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

English summary
Kamal Hassan's response over his remark on Godse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X