കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭയില്‍ കാലിടറി....മക്കള്‍ നീതി മയ്യത്തില്‍ മാറ്റങ്ങള്‍, നിയമസഭയില്‍ നേട്ടമുണ്ടാക്കാന്‍ കമല്‍

Google Oneindia Malayalam News

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ട മക്കള്‍ നീതി മയ്യത്തില്‍ മാറ്റങ്ങള്‍. പുതിയ ജനറല്‍ സെക്രട്ടറിമാരെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിയമിച്ചിരിക്കുകയാണ് കമല്‍ഹാസന്‍. അടുത്തിടെ നടന്ന വെല്ലൂര്‍ ഉപതിരഞ്ഞെടുപ്പിലും പാര്‍ട്ടി മത്സരിച്ചിരുന്നില്ല. എന്നാല്‍ ഡിഎംകെ കരുത്ത് വര്‍ധിപ്പിച്ചതും രജനീകാന്തിന്റെ പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയുള്ളതും മുന്‍നിര്‍ത്തിയാണ് മക്കള്‍ നീതി മയ്യത്തിന്റെ പുതിയ തീരുമാനങ്ങള്‍.

അതേസമയം തമിഴ്‌നാട്ടില്‍ ഏതെങ്കിലും പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന പ്രഖ്യാപനം കമല്‍ ഹാസനില്‍ നിന്ന് ഉണ്ടായിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസ് കമലുമായി സഖ്യമുണ്ടാക്കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഡിഎംകെയുമായി സഖ്യമുള്ള കാലത്തോളം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ സാധിക്കില്ലെന്നായിരുന്നു കമലിന്റെ നിലപാട്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സഖ്യമുണ്ടാകുമെന്ന് സൂചനയുണ്ട്.

മക്കള്‍ നീതി മയ്യത്തില്‍ മാറ്റം

മക്കള്‍ നീതി മയ്യത്തില്‍ മാറ്റം

മക്കള്‍ നീതി മയ്യത്തിന് ഇപ്പോഴുള്ള സംഘടാ ശക്തി പോരെന്നാണ് കമല്‍ഹാസന്‍ സൂചിപ്പിച്ചിരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പുതിയ ആറ് ജനറല്‍ സെക്രട്ടറിമാരെ നിയമിച്ചിരിക്കുന്നത്. ഗ്രാമീണ മേഖലയില്‍ പാര്‍ട്ടിക്ക് വലിയ സ്വാധീനം ഇല്ലെന്നും, അത് വളര്‍ത്താനാണ് പുതിയ ജനറല്‍ സെക്രട്ടറിമാരെ നിയമിച്ചതെന്നും കമല്‍ഹാസന്‍ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനവും ഇപ്പോഴത്തെ മാറ്റത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍.

വിവിധ മേഖലകളിലേക്ക്

വിവിധ മേഖലകളിലേക്ക്

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ജനറല്‍ സെക്രട്ടറിമാര്‍ക്ക് സ്വാധീനം ചെലുത്താനും പ്രവര്‍ത്തിക്കാനും സാധിക്കണമെന്നാണ് നിര്‍ദേശം. പാര്‍ട്ടിയുടെ ആശയങ്ങള്‍ കൂടുതലായി ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ആദ്യ ലക്ഷ്യം. പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ വഴിയുള്ള പ്രവര്‍ത്തനവും കമല്‍ ലക്ഷ്യമിടുന്നുണ്ട്. കൂടുതല്‍ യുവാക്കള്‍ മക്കള്‍ നീതി മയ്യത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പാര്‍ട്ടിയുടെ അഭിഭാഷക, വ്യാപാര സംഘടനകളിലും ശക്തമായ പ്രവര്‍ത്തനം വളര്‍ത്തിയെടുക്കുകയാണ് ജനറല്‍ സെക്രട്ടറിമാരുടെ ലക്ഷ്യം.

കാരണം ഇങ്ങനെ

കാരണം ഇങ്ങനെ

മക്കള്‍ നീതി മയ്യത്തിന് ഏറ്റവുമധികം സ്വാധീനമുള്ളത് ചെന്നൈ, ശ്രീപെരുമ്പത്തൂര്‍, കോയമ്പത്തൂര്‍, മധുര, തിരുപ്പൂര്‍, എന്നിവിടങ്ങളിലാണ്. ഇതെല്ലാം നഗര സ്വഭാവമുള്ള മേഖലകളാണ്. മക്കള്‍ നീതി മയ്യത്തിന്റെ 30 നിയമസഭാ മണ്ഡലങ്ങളില്‍ 28 എണ്ണവും നഗര മേഖലകളിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 10 ശതമാനത്തിലധികം വോട്ടു നേടിയ മണ്ഡലങ്ങളും നഗര മേഖലയാണ്. എന്നാല്‍ വലിയൊരു വോട്ടുബാങ്ക് ഉണ്ടാക്കണമെങ്കില്‍ ഗ്രാമീണ മേഖല വേണമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

മുന്നില്‍ വെല്ലുവിളികള്‍

മുന്നില്‍ വെല്ലുവിളികള്‍

അണ്ണാ ഡിഎംകെ ബിജെപി സഖ്യം പൊളിഞ്ഞെങ്കിലും ഡിഎംകെ സംസ്ഥാനത്ത് കരുത്താര്‍ജിച്ചിരിക്കുകയാണ്. അതോടൊപ്പം രജനികാന്തും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രജനീ മുന്നേട്ര മണ്ഡ്രം വിവിധ മേഖലകളില്‍ പ്രവര്‍ത്തനം നേരത്തെ തുടങ്ങിയിട്ടുണ്ട്. ഇതിനിടയില്‍ പിടിച്ച് നില്‍ക്കാന്‍ കമല്‍ഹാസന്‍ സന്നദ്ധ സംഘടനകളുമായി ചേരാനൊരുങ്ങുകയാണ്. രജനീ മഹിളാ സംഘടനയും സജീവമാക്കിയിട്ടുണ്ട്. ഇതിനെ മറികടക്കാനാണ് വിദ്യാര്‍ത്ഥി മേഖലയില്‍ മക്കള്‍ നീതി മയ്യം ശക്തമായ പ്രവര്‍ത്തനം നടത്തുന്നത്.

സഖ്യം ഉണ്ടാകുമോ?

സഖ്യം ഉണ്ടാകുമോ?

വിവിധ പാര്‍ട്ടികള്‍ എല്ലാ സീറ്റിലും മത്സരിക്കുന്ന സാഹചര്യം കമല്‍ഹാസന്‍ സഖ്യമുണ്ടാക്കുമോ എന്ന സസ്‌പെന്‍സ് ബാക്കിയാണ്. കോണ്‍ഗ്രസിനൊപ്പം ചേരാന്‍ താല്‍പര്യമുണ്ടെങ്കിലും, അവര്‍ ഡിഎംകെയുമായി സഖ്യത്തിലാണ്. എന്നാല്‍ ഡിഎംകെയുമായി ചേരില്ലെന്നാണ് കമലിന്റെ നിലപാട്. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് രാഹുല്‍ ഗാന്ധിയെ ദില്ലിയിലെത്തി കമല്‍ഹാസന്‍ കണ്ടിരുന്നു. എന്നാല്‍ കമല്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇതുവരെ ശക്തി തെളിയിക്കാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഇവരെ ഒപ്പം കൂട്ടാനും സാധ്യതയില്ല. അതേസമയം അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഒരു ലക്ഷം പ്രവര്‍ത്തകരെ പാര്‍ട്ടിയുടെ ഭാഗമാക്കുകയാണ് കമല്‍ഹാസന്‍ ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടക്കാന്‍ പോകുന്നില്ല.... അഞ്ച് ട്രില്യണ്‍ പദ്ധതിയെ തള്ളി കോണ്‍ഗ്രസ്പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടക്കാന്‍ പോകുന്നില്ല.... അഞ്ച് ട്രില്യണ്‍ പദ്ധതിയെ തള്ളി കോണ്‍ഗ്രസ്

English summary
kamal hassan strengthens his party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X