കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംജിആര്‍, ജയലളിത....അടുത്തത് ഉലകനായകന്‍!!! തമിഴ്‌നാട്ടില്‍ ഇനി കളി മാറും...

ഞായറാഴ്ച വീട്ടില്‍ വച്ച് അടുപ്പമുള്ളവരുമായി അദ്ദേഹം രഹസ്യചര്‍ച്ച നടത്തി

  • By Manu
Google Oneindia Malayalam News

ചെന്നൈ: കലങ്ങിമറിഞ്ഞ തമിഴ്‌നാട് രാഷ്ട്രീയത്തെ ഇളക്കിമറിക്കാന്‍ ഉലകനായകന്‍ കമലഹാസന്‍ വരുമോ? പുതിയ സൂചനകള്‍ നോക്കുകയാണെങ്കില്‍ അദ്ദേഹം രാഷ്ട്രീയത്തിലും ഒരു കൈ നോക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 മറ്റൊരു സെലിബ്രിറ്റി

എംജിആര്‍, ജയലളിത തുടങ്ങിയ സിനിമാമേഖലയില്‍ നിന്നെത്തി തമിഴ്‌നാട്ടിന്റെ രാഷ്ട്രീയ മനസ്സ് കീഴടക്കിയവരുടെ വഴിയേ നടക്കാനാണ് കമലഹാസന്റെയും ശ്രമം. നേരത്തേ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ ഇപ്പോള്‍ കമലഹാസന്‍ ഇതേക്കുറിച്ചു മാറിചിന്തിക്കുകയാണ്.

ചര്‍ച്ച നടത്തി

രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ആല്‍വാര്‍പേട്ടയിലുള്ള വീട്ടില്‍ വച്ച് കമലഹാസന്‍ തന്റെ ആരാധകരുമായും ചില അടുത്ത സുഹൃത്തുക്കളുമായും ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ചര്‍ച്ചയില്‍ ഭൂരിഭാഗം പേരും അദ്ദേഹത്തോട് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തുവത്രേ.

കമല്‍ പ്രതികരിച്ചിട്ടില്ല

എന്നാല്‍ ചര്‍ച്ചയെക്കുറിച്ചോ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചോ കമലഹാസന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്നു

രാഷ്ട്രീയ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന വ്യക്തിയാണ് അദ്ദേഹം. അടുത്തിടെ എഐഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാവുന്നതിരെ കമലഹാസന്‍ പരസ്യമായി രംഗത്തുവന്നിരുന്നു

എവിടേക്ക്?

കമലഹാസന്‍ രാഷ്ട്രീയത്തിലേക്ക് വരികയാണെങ്കില്‍ അതു ഏതു പാര്‍ട്ടിയിലേക്കായിരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസും ബിജെപിയുമെല്ലാം അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും ഉലകനായകന്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

പുതിയ പാര്‍ട്ടി

എംജിആറിനെയും ആന്ധ്രാപ്രദേശില്‍ എന്‍ടിആറിനെയും പോലെ കമലഹാസനും സ്വന്തമായി ഒരു പാര്‍ട്ടിയുണ്ടാക്കിയാല്‍ അദ്ഭുതപ്പെടേണ്ടതില്ല. ജയലളിതയുടെ മരണവും മറുഭാഗത്ത് ഡിഎംകെയില്‍ കരുണാനിധി രാഷ്ട്രീയത്തില്‍ നിന്ന് ഏറെക്കുറെ പിന്‍മാറിയതും പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ കലഹാസന് പ്രചോദനമാവും.

English summary
Kamal Hassan arranged a closed-door meeting with his fans and supporters at his residence in Alwarpet in Chennai. If sources are to be believed, the majority of the fans had openly asked him to enter into politics. Although there is no official announcement made by Kamal Haasan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X