Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിക്കറ്റുണ്ടായിട്ടും പ്രവേശിപ്പിച്ചില്ല; ജാതിവിവേചനം; ആദിവാസി വിഭാഗത്തെ തീയേറ്ററില്‍ തടഞ്ഞതില്‍ പ്രതിഷേധം

ചെന്നൈ: കഴിഞ്ഞ ദിവസമാണ് ചെന്നൈയിലെ ഒരു തീയേറ്ററിലെത്തിയ നരിക്കുറുവ വിഭാഗത്തിലെ ആളുകളോട് തീയേറ്റര്‍ ജീവനക്കാര്‍ മോശമായി പെരുമാറിയ സംഭവം പുറംലോകം അറിയുന്നത്. സിമ്പുവിന്റെ ഏറ്റവും പുതിയ ചിത്രം പത്തുതല കാണാനെത്തിയ കുടുംബത്തെ തീയേറ്ററിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ ജീവനക്കാര്‍ സമ്മതിച്ചില്ല. എന്നാല്‍ പിന്നീട് സമ്മതിക്കുകയായിരുന്നു.

ഇവരോട് മോശമായി പെരുമാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെ ചെന്നൈയിലെ രോഹിണി തീയേറ്ററിനെതിരെ വലിയ പ്രതിഷേധമണ് ഉയര്‍ന്നത്. എന്നാല്‍ സംഭവം വിവാദമായിതിന് പിന്നാലെ തീയേറ്റര്‍ ഉടമകള്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റാണെന്നും അവരുടെ കൂടെ 12 വയസിന് താഴെയുള്ള കുട്ടികളുണ്ടെന്നും അതുകൊണ്ടാണ് പ്രവേശനം നിഷേധിച്ചതെന്നുമാണ് തീയേറ്റര്‍ അധികൃതര്‍ വിശദീകരിച്ചത്.

cinema

തീയേറ്ററില്‍ ചിത്രം കാണാന്‍ എത്തിയ വ്യക്തി സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങല്‍ പങ്കുവച്ചതോടെയാണ് ഇക്കാര്യം പുറം ലോകം അറിയുന്നത്. കുഞ്ഞിനൊപ്പം നില്‍ക്കുന്ന സ്ത്രീയെ ജീവനക്കാരന്‍ മാറ്റിനിര്‍ത്തുന്നതാണ് വീഡിയോയിലുള്ളത്. അവരുടെ കയ്യില്‍ ടിക്കറ്റുണ്ടായിട്ടും എന്തുകൊണ്ടാണ് അകത്തേക്ക് പ്രവേശിപ്പിക്കാത്തതെന്ന് ചോദിച്ചപ്പോള്‍ ജീവനക്കാരന് മറുപടിയുണ്ടായിരുന്നില്ല.

തീയേറ്ററിന്റെ പ്രവൃത്തിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. കമല്‍ഹാസന്‍, ചിമ്പു, വിജയ് സേതുപതി എന്നിവരടക്കം വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ സംഗീത സംവിധായകനായ ജി വി പ്രകാശ് രംഗത്തെത്തിയിരുന്നു. തീയേറ്ററില്‍ പ്രവേശിപ്പിക്കാത്ത നടപടി അംഗീകരിക്കാനാവില്ലെന്ന് ജി വി പ്രകാശ് ട്വിറ്ററില്‍ കുറിച്ചു.

ആദിവാസി വിഭാഗമായ അവരെ തീയേറ്ററില്‍ പ്രവേശിപ്പിക്കാതിരുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. കല എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. അവരുടെ ജീവിത പശ്ചാത്തലത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തില്‍ ആരോടും വിവേചനം കാണിക്കരുതെന്നും ജി വി പ്രകാശ് ട്വിറ്ററില്‍ കുറിച്ചു.

സംഭവത്തില്‍ പ്രതികരിച്ച് കമല്‍ ഹാസന്‍ ട്വിറ്ററില്‍ പങ്കുവച്ചത് ഇങ്ങനെയാണ്. ടിക്കറ്റുണ്ടായിട്ടും ആദിവാസി വിഭാഗത്തിലുള്ള ആള്‍ക്കാരെ തീയേറ്ററില്‍ പ്രവേശിപ്പിച്ചില്ല. ഇത് അപലപനീയമാണെന്ന് കമല്‍ഹാസന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കമല്‍ഹാസനെ കൂടാതെ ചിത്രത്തില്‍ നായകനായി എത്തിയ ചിമ്പുവും പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

തീയേറ്റര്‍ ജീവനക്കാര്‍ ജാതിവിവേചനം നടത്തിയെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. പ്രവേശനം നിഷേധിച്ച തീയേറ്റര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഡി എം കെ എം പി സെന്തില്‍കുമാര്‍ പറഞ്ഞു. ജോലിക്കാര്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാത്ത മാനേജുമെന്റും സംഭവത്തില്‍ ഉത്തരവാദിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സംഭവത്തില്‍ വിജയ് സേതുപതിയും പ്രതികരിച്ച് രംഗത്തെത്തി. ഈ വിവേചനം അംഗീകരിക്കാനാകില്ലെന്നാണ് വിജയ് സേതുപതി പറയുന്നത്.
ജാതിയുടെ പേരില്‍ ആരേയും അടിച്ചമര്‍ത്തുന്നത് ശരിയായ പ്രവര്‍ത്തിയല്ല. മനുഷ്യനെ എവിടെയും എപ്പോഴും വേര്‍തിരിച്ചുകാണുന്നതും അവരെ അടിച്ചമര്‍ത്തുന്നതും അംഗീകരിക്കാന്‍ കഴിയില്ല.

താഴ്ന്ന ജാതിയാണ് എന്ന് പറഞ്ഞ് മാറ്റി നിര്‍ത്താനും കഴിയില്ല. ഭൂമിയില്‍ എല്ലാവരും ഒരുമിച്ച്, ഒരുപോലെ ജീവിക്കാന്‍ വേണ്ടിയാണ് ദൈവം നമ്മെ ഇവിടേയ്ക്ക് വിട്ടത്, അതിനെ ജാതിയുടെ പേര് പറഞ്ഞ് വേര്‍തിരിക്കരുതെന്നും വിജയ് സേതുപതി പറഞ്ഞു. ന്യൂസ് 18 ചാനലിനോടാണ് വിജയ് സേതുപതിയുടെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+