കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക് ബാറ്ററി ടോര്‍ച്ച് തെരഞ്ഞെടുപ്പ് ചിഹ്നം

  • By Swetha
Google Oneindia Malayalam News

ദില്ലി: നടനും രാഷ്ട്രീയ നേതാവുമായ കമല്‍ ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന് വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു. ബാറ്ററി ടോര്‍ച്ചാണ് കമ്മീഷൻ അനുവദിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച പ്രഖ്യാപനം മാര്‍ച്ച് 9 മുതല്‍ പ്രാബല്യത്തിലാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മണ്ഡലത്തില്‍ ഒരു പൊതു ചിഹ്നം അനുവദിക്കണമെന്ന് എം.എന്‍.എം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് കമല്‍ഹാസന്‍ ട്വിറ്റര്‍ വഴി നന്ദി അറിയിച്ചു.

'വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് ഞങ്ങള്‍ക്ക് 'ബാറ്ററി ടോര്‍ച്ച് 'ചിഹ്നം അനുവദിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പറയുന്നു. ടോര്‍ച്ച് വഴി ഇന്ത്യന്‍ രാഷ്ട്രീയത്തിലും തമിഴ്‌നാട് രാഷ്ട്രീയത്തിലും ഒരു പുതിയ യുഗത്തിന് വഴിതുറക്കാനാകുമെന്ന് പ്രത്യാശിക്കുന്നു'. ഇതായിരുന്നു മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്റെ ട്വീറ്റ്.

kamal-hassan2-

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി തമിഴ്‌നാട്ടിലെ 39 സീറ്റിലും പുതുച്ചേരിയിലെ 1 സീറ്റിലും മത്സരിക്കുമെന്ന് കമല്‍ഹാസന്‍ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കാതെ തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

2018 ഫെബ്രുവരിയില്‍ പാര്‍ട്ടി പ്രഖ്യാപിച്ച ശേഷം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി രാഷ്ട്രീയ നേതാക്കളുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഫലമായി എം എന്‍ എം കോണ്‍ഗ്രസുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഊഹാപോഹങ്ങളുണ്ടായി. എന്നാല്‍ ഡിഎംകെയുമായും എഐഡിഎംകെയുമായും കമല്‍ഹാസന് എതിര്‍പ്പുള്ളതിനാല്‍ കോണ്‍ഗ്രസുമായുള്ള സഖ്യവും അസാധ്യമായി തീര്‍ന്നു.

<strong><br> ഒറ്റഘട്ടം മുതൽ ഏഴ് ഘട്ടം വരെ.. ഏതൊക്കെ സംസ്ഥാനങ്ങളിൽ എത്രഘട്ടമായാണ് തിരഞ്ഞെടുപ്പെന്ന് അറിയാം</strong>
ഒറ്റഘട്ടം മുതൽ ഏഴ് ഘട്ടം വരെ.. ഏതൊക്കെ സംസ്ഥാനങ്ങളിൽ എത്രഘട്ടമായാണ് തിരഞ്ഞെടുപ്പെന്ന് അറിയാം

തമിഴ്‌നാട്ടില്‍ ഗജയുടെ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ കമലഹാസന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തുകയും സഹായങ്ങള്‍ വിതരണം ചെയ്യുകയുമുണ്ടായി. പുതുച്ചേരിയില്‍ അടുത്തിടെയാണ് പാര്‍ട്ടി യൂണിറ്റ് ആരംഭിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഫെബ്രുവരി 28നും മാര്‍ച്ച് 7നും ഇടയ്ക്ക് 10,000 രൂപ അടച്ച് അപേക്ഷകള്‍ നല്‍കാനുള്ള അവസരവും എംഎന്‍എം നല്‍കിയിരുന്നു.

English summary
kamal hsan's political party got symbol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X