കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാനും കമലും രണ്ട്.... ഒന്നിക്കാന്‍ കഴിയില്ലെന്ന് രജനീകാന്ത്

  • By Desk
Google Oneindia Malayalam News

ചെന്നൈ: ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് നടന്‍ രജനീകാന്ത്. താനും കമലും സിനിമയില്‍ രണ്ടു വഴികലൂടെയാണ് നടന്നതെന്നും അത് തന്നെ രാഷ്ട്രീയത്തിലും ആവര്‍ത്തിക്കുമെന്നും നടന്‍ വ്യക്തമാക്കി.രജനീകാന്തിന്‍റെ പോയസ് ഗാര്‍ഡനിലെ വീട്ടില്‍ വെച്ച് കമലഹാസനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് താരം നിലപാട് വ്യക്തമാക്കിയത്. ഇതോടെ തമിഴ്നാട് പുതിയ രാഷ്ട്രീയ അങ്കത്തിന് വേദിയൊരുങ്ങുമെന്ന കാര്യത്തില്‍ ഉറപ്പായി.

രജനീകാന്തിന്‍റെ നിറം കാവിയാകരുതെന്ന് കമലഹാസന്‍.. രാഷ്ട്രീയ പോരിന് ഇരുവരും നേര്‍ക്കു നേര്‍രജനീകാന്തിന്‍റെ നിറം കാവിയാകരുതെന്ന് കമലഹാസന്‍.. രാഷ്ട്രീയ പോരിന് ഇരുവരും നേര്‍ക്കു നേര്‍

തമിഴകത്തിന്‍റെ സൂപ്പര്‍ താരങ്ങള്‍ രാഷ്ട്രത്തിലേക്ക് പ്രവേശിക്കുകയാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ഏവരും ഉറ്റുനോക്കിയത്. ഉറ്റ സുഹൃത്തുക്കളായ ഇരുവരും രാഷ്ട്രീയത്തിലും ഒന്നിച്ച് പ്രവര്‍ത്തിക്കുമോയെന്ന് തന്നെയായിരുന്നു ആദ്യമേ ഉയര്‍ന്ന ചോദ്യങ്ങള്‍. ഇവര്‍ ഇരുവരും രാഷ്ട്രീയ പ്രഖ്യാപനം നടത്തിയിട്ടുണ്ടെങ്കിലും പാര്‍ട്ടി രൂപീകരണം പൂര്‍ത്തിയാക്കിയിട്ടില്ല. പലപ്പോഴും രജനീകാന്തിന്‍റെ നിലപാടുകളോടുളള വിയോജിപ്പ് കമല്‍ പരസ്യമായി തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും രജനീകാന്ത് ആദ്യമായാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കുന്നത്.

കമലഹാസന്‍റെ രാഷ്ട്രീയ പാര്‍ട്ടി

കമലഹാസന്‍റെ രാഷ്ട്രീയ പാര്‍ട്ടി

ഇന്ന് പോയസ് ഗാര്‍ഡിനിലെ രജനിയുടെ വീട്ടില്‍ കമലഹാസന്‍ സന്ദര്‍ശിച്ചിരുന്നു. കമലിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനത്തിന് തന്നെ ക്ഷണിക്കാനെത്തിയതാണ് കമലഹാസന്‍ എന്നായിരുന്നു രജനി സന്ദര്‍ശനത്തിന് ശേഷം വ്യക്തമാക്കിയത്. ഈ മാസം 21 നാണ് കമലഹാസന്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തുന്നത്.

വഴി രണ്ട്.... ലക്ഷ്യം ഒന്ന്

വഴി രണ്ട്.... ലക്ഷ്യം ഒന്ന്

അതേസമയം സന്ദര്‍ശന ശേഷം മാധ്യമങ്ങളോട് വിശദീകരിക്കവേ തങ്ങളുടെ രണ്ട് പേരുടേയും വഴി രണ്ടാണെന്ന് രജനീകാന്ത് വ്യക്തമാക്കി. അതേസമയം രണ്ടുപേരുടേയും ലക്ഷ്യം ഒന്നാണ് . അത് പാവപ്പെട്ട ജനങ്ങളെ സേവിക്കുകയാണെന്നും രജനി പറഞ്ഞു.

സിനിമയം രാഷ്ട്രീയവും രണ്ട്

സിനിമയം രാഷ്ട്രീയവും രണ്ട്

നേരത്തേ അമേരിക്കയിലെ ഹാര്‍വേഡ് സര്‍വ്വകലാശാലയില്‍ വെച്ച് തന്‍റെ രാഷ്ട്രീയ നിറം എന്താകുമെന്ന് കമലഹാസന്‍ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ രണ്ട് പേരും സുഹൃത്തുക്കളാണ്. പക്ഷേ സിനിമയും രാഷ്ട്രീയവും രണ്ടും രണ്ടാണെന്നും കമല്‍ പറഞ്ഞിരുന്നു. . രജീകാന്തിന്‍റെ രാഷ്ട്രീയ നിറവും കാവിയാകരുത്. ഇനി അഥവാ കാവിയാണെങ്കില്‍ ഇരുവരും ചേര്‍ന്ന് ഒരു സഖ്യം ഒരിക്കലും സാധ്യമാകില്ലെന്നുമായിരുന്നു കമലഹാസന്‍ വ്യക്തമാക്കിയിരുന്നു.

 ഹൈന്ദവ രാഷ്ട്രീയം

ഹൈന്ദവ രാഷ്ട്രീയം

ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച താന്‍ പക്ഷെ ബ്രാഹ്മണനായി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ഒരിക്കല്‍ കമല്‍ വ്യക്തമാക്കിയത്. അതേസമയം തന്‍റെ ആത്മീയ കാഴ്ചപ്പാടുകളും ഹിന്ദു ക്ഷേത്രങ്ങളിലൂടെയുള്ള തീര്‍ത്ഥാടന യാത്രകളും ചേര്‍ത്ത് താന്‍ ഹൈന്തവ ആശയങ്ങള്‍ മുറുകെ പിടിക്കുന്ന ആളാണെന്ന് സ്ഥാപിക്കാന്‍ തന്നെയായിരുന്നു രജനീകാന്ത് ശ്രമിച്ചത്.

കാവിയല്ല കറുപ്പ്

കാവിയല്ല കറുപ്പ്

രാഷ്ട്രീയത്തിലെ കറുപ്പ് ദ്രാവിഡ സംസ്കാരത്തേയും കറുത്തവരേയും പ്രതിനിധാനം ചെയ്യുന്നതാണെന്നും അതിനാല്‍ തന്‍റെ രാഷ്ട്രീയ നിറം കറുപ്പാണെന്നുമാണ് കമലഹാസന്‍ പറഞ്ഞത്.. കാവി നിറം വ്യാപിക്കുന്നതില്‍ തനിക്ക് അത്യധികം ആശങ്കയുണ്ട്. ഹിന്ദുത്വ തീവ്രവാദം രാജ്യത്തിന് ഭീഷണിയാണെന്നും കമല്‍ പറഞ്ഞിരുന്നു.

രാഷ്ട്രീയ പോര് തുടങ്ങി

രാഷ്ട്രീയ പോര് തുടങ്ങി

രണ്ട് വഴികളിലൂടെയാണ് തങ്ങള്‍ മാറ്റത്തിനൊപ്പം നില്‍ക്കുക എന്നാണ് ഇരുവരും പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ അഭ്രിപാളിയിലെ രാജാക്കന്‍മാര്‍ ഇനി നേരിട്ടും കൊമ്പുകോക്കുമെന്നകാര്യത്തില്‍ വ്യക്തത വന്നിട്ടുണ്ട്. രജനികാന്ത് ബിജെപിക്കൊപ്പം ചേരുമോയെന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം. വരും ദിവസങ്ങളിലും തമിഴ്രാഷ്ട്രീയത്തില്‍ ചില ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കാമെതിനും ഇതോടെ വ്യക്തത വന്നിരിക്കുകയാണ്.

English summary
kamal and i will walk in different paths says rajanikanth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X