കമൽഹാസനെ സൂപ്പർ താരമാക്കിയത് ഹിന്ദുക്കൾ, താരത്തിനെതിരെ പ്രതിഷേധം, മാപ്പു പറയണം...

  • Posted By:
Subscribe to Oneindia Malayalam

വിശാഖപട്ടണം: നടന്‍ കമല്‍ഹാസനെതിരെ പ്രതിഷേധ പ്രകടനവുമായി ജന ജാഗരണ സമിതി . രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന നടന്‍ കമല്‍ഹാസന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രകടനത്തിൽ കമലിന്റെ കോലം കത്തിച്ചു.

സെക്കൻഡിനും ഒരു പൈസ മാത്രം; പുതിയ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ, ഇന്ത്യയിലെവിടേയും വിളിക്കാം

ഹിന്ദുക്കള്‍ സിനിമ കണ്ടത് കൊണ്ടാണ് കമല്‍ഹാസന്‍ ഇന്നു കാണുന്ന രീതിയിലുള്ള സൂപ്പർ താരമായതെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കെ. വാസു പറഞ്ഞു. അതിനാൽ തന്നെ കമല്‍ ഹിന്ദുക്കള്‍ക്കെതിരെ പ്രസ്താവന നടത്തുന്നത് ശരിയല്ലെന്നും ഹിന്ദുത്വ തീവ്രവാദത്തിനെതിരെ തന്റെ കയ്യില്‍ തെളിവുണ്ടെങ്കില്‍ അദ്ദേഹം അത് എന്‍.ഐ.എയ്ക്ക് കൈമാറണം. അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണമെന്നും വാസു പറഞ്ഞു.

ചൈനയേയും ജപ്പാനേയും തഴഞ്ഞു, ഉന്നിനെ ഒതുക്കാൻ റഷ്യയുമായി പുതിയ തന്ത്രം , അടവ് മാറ്റി ചവിട്ടി ട്രംപ്

kamal hasan

താരത്തിനെതിരെ രൂക്ഷമായ വിമർശനവുമായി ഹിന്ദു മഹാസഭ രംഗത്തെത്തിയിരുന്നു.രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന് അഭിപ്രായപ്പെട്ട കമല്‍ഹാസനെ വെടിവച്ച് കൊല്ലണമെന്ന് ഹിന്ദു മഹാസഭ അഭിപ്രായപ്പെട്ടിരുന്നു.തമിഴ് മാഗസീനായ വികടനു നൽകിയ അഭിമുഖത്തിലാണ് കമല്‍ഹാസന്‍ ഹിന്ദുത്വ തീവ്രവാദത്തെക്കുറിച്ച് പരാമർശിച്ചത്. അതേസമയം ഹിന്ദുമഹാസഭയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ ഭാഷയില്‍ മറുപടിയുമായി കമല്‍ വീണ്ടും രംഗത്തെത്തിയിരുന്നു.  ജയിലില്‍ സ്ഥലമില്ലാത്തിനാലാണോ തന്നെ വെടിവച്ച് കൊല്ലണമെന്ന് പറഞ്ഞതെന്നും കമല്‍ പരിഹസിച്ചിരുന്നു

English summary
Members of the Jana Jagrana Samithi burnt an effigy of actor Kamal Haasan in Visakhapatnam on Sunday, to protest against his 'objectionable remarks' on 'Hindu extremism'.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്