കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമലഹാസന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കും? ബിജെപിയെ തളളിയ പിന്നാലെ രാഹുലിനൊപ്പം വേദി പങ്കിടാന്‍ രജനിയും

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
നിർണ്ണായകമാവുന്ന തമിഴ് രാഷ്ട്രീയം | Oneindia Malayalam

അഞ്ച് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തേരോട്ടത്തെ നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമലഹാസന്‍ വിശേഷിപ്പിച്ച് ഒരു പുതിയ തുടക്കത്തിന്റെ ആദ്യ വിജയമാണെന്നായിരുന്നു. ഇതോടെ കമല്‍ കോണ്‍ഗ്രസുമായി അടുക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് ചൂട് പിടിച്ചു. നേരത്തേ തന്നെ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് കമലഹാസന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഡിഎംകെയുമായുള്ള ബന്ധം കോണ്‍ഗ്രസ് ഉപേക്ഷിച്ചാല്‍ മാത്രമേ ആ സഖ്യത്തിലേക്ക് ഉള്ളൂവെന്നായിരുന്നു കമലഹാസന്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഇന്ന് ചെന്നൈയില്‍ നടക്കുന്ന ഡിഎംകെ പരിപാടിയില്‍ കമലഹാസന്‍ പങ്കെടുക്കാനെത്തുന്നതോടെ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നടന്‍ തിരുമാനിച്ചതിന്റെ സൂചനയാണെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. ചര്‍ച്ച ചൂടുപിടിച്ചതോടെ കമലഹാസനും വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

 കോണ്‍ഗ്രസ് തന്ത്രങ്ങള്‍

കോണ്‍ഗ്രസ് തന്ത്രങ്ങള്‍

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിശാല പ്രതിപക്ഷ ഐക്യത്തിലൂടെ മോദി സര്‍ക്കാരിനെ പരാജയപ്പെടുത്താനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് കോണ്‍ഗ്രസ്. കൂടുതല്‍ പ്രാദേശിക സഖ്യങ്ങളെ കൂടെകൂട്ടി വിശാല സഖ്യം വിപുലമാക്കാനുള്ള തന്ത്രങ്ങളാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസ് പയറ്റുന്നുത്.

 ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍

ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍

തമിഴ്‌നാട്ടില്‍ ഡിഎംകെ വിശാല പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാകുമെന്ന് വ്യക്തമാക്കിയതാണ്.നേരത്തേ തന്നെ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് മക്കള്‍ നീതിമയ്യ കമലഹാസനും പറഞ്ഞിരുന്നു.

 ഗുണം ചെയ്യും

ഗുണം ചെയ്യും

കഴിഞ്ഞ ജൂണില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസിനോടുളള കമല്‍ഹാസന്റെ സമീപനം അന്നേ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസും മക്കള്‍ നീതി മയ്യവും തമ്മില്‍ സഖ്യമുണ്ടാക്കിയാല്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് അത് ഗുണം ചെയ്യുമെന്നാണ് ഞങ്ങള്‍ കരുതുന്നതെന്നായിരുന്നു കമലഹാസന്‍ പറഞ്ഞത്.

 സഖ്യത്തിനില്ല

സഖ്യത്തിനില്ല

എന്നാല്‍ കമലഹാസന്‍ മറ്റൊരു മുന്നറിയിപ്പ് കൂടി കോണ്‍ഗ്രസി്‌ന് നല്‍കി. ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിച്ചെങ്കില്‍ മാത്രമേ സഖ്യത്തിന് താത്പര്യമുള്ളൂവെന്ന്.ഡിഎംകെയും എഐഡിഎംകെയുും അഴിമതിയില്‍ മുങ്ങിയ പാര്‍ട്ടികള്‍ ആണെന്നും അതിനാല്‍ തന്നെ ഒരിക്കലും അവരുമായി സഖ്യത്തിന് ഇല്ലെന്നും കമലഹാസന്‍ വ്യക്തമാക്കിയിരുന്നു.

 കരുണാനിധിയുടെ അടുപ്പക്കാരന്‍

കരുണാനിധിയുടെ അടുപ്പക്കാരന്‍

എന്നാല്‍ കരുണാനിധിയുടെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ കമലഹാസന്‍ എത്തുന്നത് കോണ്‍ഗ്രസുമായുള്ള സഖ്യത്തിന്റെ സൂചനയാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.കരുണാനിധിയുമായി ഏറെ അടുപ്പം പുലര്‍ത്തിയ ആളായിരുന്നു കമലഹാസന്‍.

 രജനിയും അകലുന്നു

രജനിയും അകലുന്നു

കമല്‍ മാത്രമല്ല നടന്‍ രജനീകാന്തും ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നുണ്ട്. രജനീകാന്ത് ബിജെപിയുമായി അടുക്കുകയാണെന്ന് നേരത്തേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ ജനപ്രീതി നഷ്ടപ്പെട്ടതിന്റെ സൂചനയാണെന്നായിരുന്നു രജനി പ്രതികരിച്ചത്. ഇതോടെ രജനിയും ബിജെപിയില്‍ നിന്ന് അകലുകയാണെ്ന്ന് വാര്‍ത്ത പരന്നിരു്ന്നു.

 പ്രാദേശിക ഐക്യം

പ്രാദേശിക ഐക്യം

രജനിയും കമലും ഡിഎംകെയുടെ വേദിയില്‍ എത്തുന്നതോടെ പുതിയ മാറ്റങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കെജ്രിവാള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

 ക്ഷണമുണ്ട്

ക്ഷണമുണ്ട്


ഇവര്‍ക്ക് പുറമേ തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐ, സിപിഎം, ജനതാദള്‍ എസ്, എന്‍സിപി, ടിആര്‍എസ്, ആം ആദ്മി, എന്നീ കക്ഷികളുടെ നേതാക്കളേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

 വാര്‍ത്തകള്‍ തള്ളി

വാര്‍ത്തകള്‍ തള്ളി

അതേസമയം കോണ്‍ഗ്രസ് -ഡിഎംകെ സഖ്യത്തിലേക്കെന്ന വാര്‍ത്ത കമലഹാസന്‍ തള്ളി. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി ഒരു താത്കാലിക സഖ്യത്തിന് തന്റെ പാര്‍ട്ടി ഒരുക്കമല്ലെന്ന് കമല്‍ വ്യക്തമാക്കി. മക്കള്‍ നീതി മയ്യത്തെ ഭയക്കുന്നവരാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പികക്ുന്നതെന്നും അദ്ദേഹം പറഞ്ഞു.

English summary
Kamal to join DMK-Congress alliance? Here is the truth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X