കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന് ജാമ്യം കിട്ടിയത് കോടതിയെ തെറ്റിദ്ധരിപ്പിച്ചോ?

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: ഹിറ്റ് ആന്റ് റണ്‍ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ജാമ്യം ഒപ്പിച്ചെടുത്തത് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് വാര്‍ത്ത. സല്‍മാന്‍ ഖാന്റെ സുഹൃത്തും ഗായകനും ആയ കമാല്‍ ഖാനും വാഹനാപകടം ഉണ്ടായപ്പോള്‍ കാറിലുണ്ടായിരുന്നു.

കമാല്‍ ഖാന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്നും വിചാരണ കോടതി വിസ്തരിച്ചില്ലെന്നും വാദിച്ചായിരുന്നു സല്‍മാന്‍ ഖാന്റെ അഭിഭാഷകന്‍ ജാമ്യം സമ്പാദിച്ചത്. എന്നാല്‍ ഈ വാദം തെറ്റായിരുന്നു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത.

Salman Khan

കമാല്‍ ഖാന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരു ദേശീയ ദിനപത്രം ഈ മൊഴി പുറത്ത് വിട്ടിട്ടും ഉണ്ട്. സല്‍മാന്‍ ഖാന്‍ തന്നെ ആയിരുന്നു കാര്‍ ഓടിച്ചിരുന്നതെന്നാണ് കമാല്‍ മൊഴി നല്‍കിയിട്ടുള്ളത്.

പുറത്ത് ഹോട്ടലില്‍ ഭക്ഷണം കഴിച്ച് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് കമാലിന്റെ മൊഴി. സല്‍മാന്‍ ഖാന്റെ തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. പക്ഷേ വളവ് തിരിയുമ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കെട്ടിടത്തിന്റെ പടവുകളിലേയക്ക് ഇടിച്ച് കയറുകയായിരുന്നു. ആളുകള്‍ ഉറക്കെ കരയുന്ന ശബ്ദം കേട്ടുവെന്നും ആള്‍ക്കൂട്ടം ആക്രമിയ്ക്കാന്‍ ശ്രമിച്ചുവെന്നും കമാല്‍ മൊഴി നല്‍കിയിട്ടുണ്ട്.

English summary
Kamal Khan, Salman Khan's friend and singer already gave statement. Media alleges that Salman got bail by falsifying court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X