'ഭരണം നഷ്ടമായത് ദിഗ് വിജയ് സിംഗിനെ വിശ്വസിച്ചുപോയതിനാൽ; കോൺഗ്രസ് 15 ന് മുകളിൽ സീറ്റ് നേടും'
ദില്ലി; 15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ ഏറിയത്. എന്നാൽ സർക്കാരിന് 14 മാസത്തെ ആയുസ് മാത്രമാണ് ഉണ്ടായിരുന്നത്. ജ്യോതിരാദിത്യ സിന്ധ്യയും അദ്ദേഹത്തിന്റെ പക്ഷത്തുള്ള 22 എംഎൽഎമാരും രാജിവെച്ച് ബിജെപിയിലേക്ക് ചേക്കേറിയതോടെയാണ് സർക്കാർ താഴെ വീണത്.
ഇതോടെ സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയാണ്. തിരഞ്ഞെടുപ്പ് തന്ത്രങ്ങളും സർക്കാരിന്റെ പതനത്തെ കുറിച്ചു ആദ്യമായി വെളിപ്പെടുത്തുകയാണ് മുൻ മുഖ്യമന്ത്രി കമൽനാഥ്

അപ്രതീക്ഷിതമായിരുന്നില്ല
അപ്രതീക്ഷിതമായിരുന്നില്ലെന്നാണ് കമൽനാഥ് വെളിപ്പെടുത്തുന്നത്. ഇന്ത്യാ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കമൽനാഥ് മനസ് തുറന്നത്. ജ്യോതിരാദിത്യ സിന്ധ്യയുടെ നീക്കങ്ങളെല്ലാം താൻ അറിയുന്നുണ്ടായിരുന്നു. എന്നാൽ ദിഗ് വിജയ് സിംഗിന്റെ വാക്കുകളെ താൻ വിശ്വസിച്ചു പോയെന്നും കമൽനാഥ് പറഞ്ഞു.

പോകില്ലെന്ന് സിംഗ് വിശ്വസിച്ചു
അത് പക്ഷേ ദുരുദ്ദേശത്തോടെയായിരുന്നില്ല. തന്നോട് ഏറ്റവും അടുപ്പം പുലർത്തിയിരുന്ന നേതാക്കൾ സിന്ധ്യയ്ക്കൊപ്പം ബിജെപിയിലേക്ക് പോകില്ലെന്ന് ദിഗ് വിജയ് സിംഗ് വിശ്വസിച്ചിരുന്നു. എന്നാൽ അവർ പാർട്ടിക്ക് പാലം വരിച്ചു. ജുലൈ മുതൽ തന്നെ സിന്ധ്യ ബിജെപിയുമായി ബന്ധം പുലർത്തുകയാണെന്ന വിവരം തങ്ങൾക്ക് ലഭിച്ചിരുന്നു.

പരാജയം ഉൾക്കൊളളാൻ
ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെന്നത് ഉൾക്കൊള്ളാൻ സിന്ധ്യയ്ക്ക് സാധിച്ചിരുന്നില്ല. ഗുണ മണ്ഡലത്തിൽ ഒരു ലക്ഷത്തിൽ പരം വോട്ടുകൾക്കാണ് സിന്ധ്യ പരാജയപ്പെട്ടത്. അതും ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകനായിരുന്ന വ്യക്തിയോടാണ് സിന്ധ്യ പരാജയപ്പെട്ടത്, കമൽനാഥ് പറഞ്ഞു. പരാജയത്തിന് പിന്നാലെ സിന്ധ്യ ബിജെപിയുമായി ബന്ധം പുലർത്തി.

ലക്ഷ്യം രാജ്യസഭ സീറ്റ്
എന്നാൽ സിന്ധ്യയെ ഉൾക്കൊള്ളാൻ സംസ്ഥാന ബിജെപിയിലെ നേതാക്കൾ തയ്യാറായിരുന്നില്ല. ഒടുവിൽ കേന്ദ്ര നേതൃത്വം ഇടപെട്ടാണ് സിന്ധ്യയെ ബിജെപിയിലേക്ക് എടുത്തത്. മധ്യപ്രദേശിൽ രണ്ടാം രാജ്യസഭ സീറ്റിൽ ബിജെപിക്ക് വിജയിക്കണമായിരുന്നു. അതാണ് ഈ നീക്കത്തിന് പിന്നിലെന്നും കമൽനാഥ് പറഞ്ഞു.

കോൺഗ്രസിന് പ്രതീക്ഷ
ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറെ പ്രതീക്ഷയിലാണെന്നും കമൽനാഥ് പറഞ്ഞു. രാജിവെച്ച 22 വിമത കോണ്‍ഗ്രസ് നേതാക്കളുടേത് ഉള്‍പ്പടെ 25 മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. 106 അംഗങ്ങളുടെ ബലത്തിലാണ് നിലവില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഭരണം നടത്തുന്നത്.

കോൺഗ്രസിന് തനിച്ച്
92 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്. ബിഎസ്പി 2, എസ്പി-1 സ്വതന്ത്രര്‍ നാല് എന്നിങ്ങനെയാണ് അഗംബലം. 25 സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സഭയുടെ കേവല ഭൂരിപക്ഷ സംഖ്യ വീണ്ടും 116 ആവും. ഉപതിരഞ്ഞെടുപ്പില്‍ 10 സീറ്റില്‍ വിജയിച്ചാല്‍ ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ സാധിക്കും.

15 സീറ്റ് നേടുമെന്ന്
അതേസമയം 15 സീറ്റിലും തങ്ങൾക്ക് വിജയിക്കാൻ സാധിക്കുമെന്നാണ് കമൽനാഥ് അവകാശപ്പെടുന്നത്. നിലവിലെ സാഹചര്യം തങ്ങൾക്ക് അനുകൂലമാണ്. തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ നടത്താൻ പോലും സിന്ധ്യയ്ക്കും ശിവരാജ് സിംഗ് ചൗഹാനും സാധിക്കില്ലെന്നും കമൽനാഥ് പറഞ്ഞു.

ഗ്വാളിയാർ-ചമ്പൽ മേഖല
സിന്ധ്യയുടെ ശക്തികേന്ദ്രമായ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നില്‍ രണ്ട് മേഖലകളും. ഇത് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ബിജെപി കണക്കാക്കുന്നത്. എന്നാൽ
ഇതിനോടകം തന്നെ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ കോൺഗ്രസ് ക്യാമ്പ് തുടങ്ങി കഴിഞ്ഞു.

പൊട്ടിത്തെറികൾക്ക്
മന്ത്രിമാർക്കും പ്രാദേശിക നേതാക്കൾക്കുമാണ് തിരഞ്ഞെടുപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്. ബിജെപിയിൽ വിമത സ്വരം ഉയർത്തുന്ന നേതാക്കളേയും മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് തുടങ്ങിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് അടുക്കവെ ബിജെപി ക്യാമ്പിൽ പല പൊട്ടിത്തെറികൾക്കും സാധ്യത ഉണ്ടെന്നാണ് കോൺഗ്രസ് കണക്കാക്കുന്നത് .












Click it and Unblock the Notifications