കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിങ്ങള്‍ ഈ വാക്കുകള്‍ എഴുതി വെച്ചോളൂ.. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും'

Google Oneindia Malayalam News

ഭോപ്പാല്‍: കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് 22 എംഎല്‍എമാര്‍ പദവി രാജിവെച്ചതോടെ വീണതാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. 15 വര്‍ഷത്തിന് ശേഷം തിരികെ പിടിച്ച അധികാരത്തില്‍ 15 മാസം മാത്രമാണ് കോണ്‍ഗ്രസിന് ഇരിക്കാന്‍ സാധിച്ചത്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ മുഖ്യമന്ത്രി പദവി രാജിവെച്ച് ഒഴിയുകയായിരുന്നു കമല്‍നാഥ്.

Recommended Video

cmsvideo
Kamal Nath registering presence in state politics through letters | Oneindia Malayalam

കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണതോടെ 106 അംഗങ്ങളുടെ പിന്തുണയില്‍ ബിജെപി മധ്യപ്രദേശില്‍ അധികാരത്തില്‍ എത്തുകയും ചെയ്തു. എന്നാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ്ടും ഭരണത്തില്‍ എത്തുമെന്ന് ഉറപ്പിച്ച് പറയുകായണ് കമല്‍നാഥ്. ദേശീയ മാധ്യമമായ ഔട്ട്ലുക്കിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍നാഥ് തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

സംഭവിച്ചത് തോല്‍വിയല്ല

സംഭവിച്ചത് തോല്‍വിയല്ല

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് സംഭവിച്ചത് തോല്‍വിയല്ല, ചെറിയ ഇടര്‍ച്ച മാത്രമാണെന്ന് കമല്‍നാഥ് വ്യക്തമാക്കുന്നു. നിങ്ങളെന്റെ ഈ വാക്കുകള്‍ എഴുതിവെച്ചോളൂ, ' മധ്യപ്രദേശ് ഭരണത്തില്‍ കോണ്‍ഗ്രസ് തിരിച്ച് വന്നിരിക്കും'-അദ്ദേഹം പറഞ്ഞു. ഞാനിപ്പോഴും ഭോപ്പാലില്‍ തന്നെയുണ്ട് ദില്ലിയിലേക്ക് പോകാന്‍ എനിക്കൊരു പദ്ധതിയുമില്ലെന്നും കമല്‍നാഥ് പറഞ്ഞു.

15 മാസം

15 മാസം

15 മാസമാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നത്. അതില്‍ തന്നെ 12 മാസം മാത്രമേ ഭരിക്കാന്‍ കഴിഞ്ഞുള്ളു. രണ്ട് മാസം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലായിരുന്നു. അധികാരത്തിലുണ്ടായിരുന്ന കാലയളവില്‍ പ്രകടന പത്രികയിലെ 400 കാര്യങ്ങള്‍ പ്രായോഗികമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ആരംഭ ഘട്ടത്തിലായിരുന്നു

ആരംഭ ഘട്ടത്തിലായിരുന്നു

പാവപ്പെട്ട കര്‍ഷകരുടെ വായപ് എഴിതിത്തള്ളുന്ന വലിയ പദ്ധതിയുടെ ആരംഭ ഘട്ടത്തിലായിരുന്നു ഞങ്ങളുടെ സര്‍ക്കാര്‍. ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ നിര്‍ഭയം പ്രവര്‍ത്തിച്ചു വന്നെ മാഫിയകള്‍ക്കെതിരെ തന്‍റെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു. സംസ്ഥാനത്തുടനീളം വൈദ്യൂതീകരണ പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞെന്നും കമല്‍നാഥ് അഭിപ്രായപ്പെട്ടു.

വ്യത്യസ്തമായ ഭരണം

വ്യത്യസ്തമായ ഭരണം

15 വര്‍ഷം തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ച ബിജെപിയുടേതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഭരണരീതിയായിരുന്നു തന്‍റെ സര്‍ക്കാറിന് ഉണ്ടായിരുന്നത്. ആ സമയത്തെല്ലാം ഞങ്ങള്‍ക്കെതിരെ വല വിരിക്കുകയായിരുന്നു ബിജെപി. ഞങ്ങളുടെ എംഎല്‍എമാരെ അവര്‍ക്ക് പണം കൊണ്ട് വിലക്ക് വാങ്ങാന്‍ കഴിയുമെന്ന് ഞാന്‍ കണക്ക് കൂട്ടിയതേ ഇല്ലെന്നും അദ്ദേഹം കമല്‍നാഥ് പറഞ്ഞു.

കൂറുമാറിയത്

കൂറുമാറിയത്

പണം കൊടുത്തത് കൊണ്ട് മാത്രല്ല അവര്‍ കൂറുമാറിയത്. അതിന് പിന്നില്‍ മറ്റ് സമ്മര്‍ദ്ദങ്ങളുണ്ടെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. സിന്ധ്യയുടെ കാര്യത്തിലും എനിക്ക് അതുമാത്രമാണ് പറയാനുള്ളത്. അദ്ദേഹം ബി.ജെ.പിയിലേക്ക് പോയതിന് പിന്നില്‍ മറ്റ് കാരണങ്ങളുണ്ട്. ഇതുവരെ അദ്ദേഹം അക്കാര്യം പുറത്ത് പറഞ്ഞിട്ടില്ല.

ബിജെപിയില്‍ ചേര്‍ന്നത്

ബിജെപിയില്‍ ചേര്‍ന്നത്

എന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കാത്തതുകൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, ഒരു പൊതുവേദിയില്‍വെച്ച് എന്റെ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ അദ്ദേഹത്തിന് അത്യധികം അഭിമാനമുണ്ടെന്ന് പറയുന്ന ദൃശ്യങ്ങള്‍ എന്റെ പക്കലുണ്ട്. കര്‍ഷകരുടെ വായപ് എഴുതിത്തള്ളുന്നതിയതിന്റെ ട്വീറ്റുകള്‍ അദ്ദേഹം ചെയ്തിരുന്നു.

കാരണങ്ങള്‍ കണ്ടെത്തി

കാരണങ്ങള്‍ കണ്ടെത്തി

കോണ്‍ഗ്രസ് വിട്ടുപോവാന്‍ അദ്ദേഹം നേരത്തെ തന്നെ മനസിലുറപ്പിച്ചിരുന്നു. ഇപ്പോള്‍ അതിനായി അദ്ദേഹം ഇത്തരം കാരണങ്ങള്‍ കണ്ടെത്തിയെന്ന് മാത്രം. കോണ്‍ഗ്രസ് സര്‍ക്കാറിന് അധികാരം നഷ്ടമായതിന് പിന്നില്‍ ദിഗ് വിജയ് സിങിന്റെ ഇടപെടലാണെന്ന പ്രചാരണം തീര്‍ത്തും തെറ്റാണെന്നും അഭിമുഖത്തില്‍ കമല്‍നാഥ് പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ്

ഉപതിരഞ്ഞെടുപ്പ്

സംസ്ഥാനത്ത് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പാണ് കമല്‍നാഥ് ലക്ഷ്യം വെക്കുന്നത്. 25 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. ഈ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയും. ഈ സാധ്യത മുന്നില്‍ കണ്ട് വലിയ മുന്നൊരുക്കങ്ങളാണ് തിരഞ്ഞെടുപ്പിനായി മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നടത്തുന്നത്.

സിന്ധ്യയുടെ കേന്ദ്രം

സിന്ധ്യയുടെ കേന്ദ്രം

ജ്യോതിരാദിത്യ സിന്ധ്യയുടെ ശക്തി കേന്ദ്രമായ ഗ്വാളിയോര്‍, ചമ്പല്‍ മേഖലകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും കുറഞ്ഞത് 18 സീറ്റുകളിലെങ്കിലും വിജയിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ മുതല്‍ അവകാശപ്പെട്ടിരുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉള്ളില്‍ തന്നെയുണ്ടാകാന്‍ സാധ്യതയുള്ള പടല പിണക്കങ്ങളും തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

മികച്ച വിജയം

മികച്ച വിജയം

രാജിവെച്ച കോണ്‍ഗ്രസ് വിമതര്‍-22, കോണ്‍ഗ്രസിന്‍റെയും ബിജെപിയുടേയും ഒരോ അംഗങ്ങളുടെ മരണം, രാജിവെച്ച ബിജെപി അഗം എന്നിങ്ങനെ 25 മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്. സിന്ധ്യയുടെ ശക്തി കേന്ദ്രമായ ഗ്വാളിയോര്‍, ചമ്പല്‍ മേഖലകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും കുറഞ്ഞത് മികച്ച വിജയം നേടാന്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിക്കുമെന്നാണ് കമല്‍നാഥ് ക്യാമ്പ് അവകാശപ്പെടുന്നത്.

ബിജെപി സ്ഥാനാർത്ഥികളാവാന്‍

ബിജെപി സ്ഥാനാർത്ഥികളാവാന്‍

കോണ്‍ഗ്രസ് വിട്ട 22 എം‌എൽ‌എമാരും ബിജെപി സ്ഥാനാർത്ഥികളായി വീണ്ടും തിരഞ്ഞെടുക്കപ്പെടാൻ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഇത് പ്രായോഗികമല്ല. പല നിയോജകമണ്ഡലത്തിലേയും ബിജെപി നേതൃത്വം വിമതരായി എത്തുന്നവര്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നതും ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

മന്ത്രി സ്ഥാനം

മന്ത്രി സ്ഥാനം

കൂടാതെ മന്ത്രി പദവിയെച്ചൊല്ലിയും തര്‍ക്കങ്ങള്‍ ശക്തമാണ്. കോണ്‍ഗ്രസ് സര്‍ക്കാറില്‍ നിന്നും മന്ത്രി പദവി ഉപേക്ഷിച്ച് എത്തിയ 6 പേര്‍ ഉള്‍പ്പടെ പത്തോളം വിമത നേതാക്കള്‍ മന്ത്രി സ്ഥാനം ലക്ഷ്യമിട്ട് നീങ്ങുന്നുണ്ട്. മധ്യപ്രദേശ് മന്ത്രിസഭയിലെ പരമാവധി അംഗസംഖ്യ 33 ആണ്. പത്ത് വിമതര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയാല്‍ നേരത്തേയുള്ള ബിജെപി നേതാക്കള്‍ക്കായി ശേഷിക്കുന്നത് 22 സീറ്റുകള്‍ മാത്രമാണ്. ഇത് വലിയ ആഭ്യന്തര പ്രശ്നങ്ങളിലേക്കായിരിക്കും ബിജെപിയ കൊണ്ടുചെന്നെത്തിക്കുക.

തര്‍ക്കങ്ങള്‍

തര്‍ക്കങ്ങള്‍

ഉപമുഖ്യമന്ത്രി പദവി സംബന്ധിച്ച് ബിജെപിയുടെ ഒരു വിഭാഗവും സിന്ധ്യയുടെ ടീമും തമ്മിൽ ഇതിനകം തന്നെ തര്‍ക്കങ്ങള്‍ ഉണ്ടായതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. സ്വന്തം മുന്നണിയിലെ തര്‍ക്കങ്ങള്‍ തന്നെ ബിജെപി സര്‍ക്കാറിനെ തകര്‍ച്ചയിലെത്തിക്കുമെന്നാണ് കമല്‍നാഥ് അഭിപ്രായപ്പെടുന്നത്.

ഒറ്റക്കെട്ടായി ഐക്യ ദീപം തെളിയിച്ച് രാജ്യം; അണിചേര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസുംഒറ്റക്കെട്ടായി ഐക്യ ദീപം തെളിയിച്ച് രാജ്യം; അണിചേര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസും

English summary
kamal nath about madhya pradesh politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X