കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനങ്ങള്‍ ഏറ്റെടുത്ത് കമല്‍നാഥ്.... കമ്പനികളില്‍ 70 ശതമാനം തൊഴില്‍

Google Oneindia Malayalam News

Recommended Video

cmsvideo
യുവാക്കൾക്ക് തൊഴിലവസരം സൃഷ്ടിച്ച് രാഹുൽ | News Of The Day | Oneindia Malayalam

ഭോപ്പാല്‍: മധ്യപ്രദേശില്‍ കര്‍ഷകരുടെ രണ്ട് ലക്ഷം വരെയുള്ള വായ്പകള്‍ എഴുതി തള്ളിയതിന് പിന്നാലെ പുതിയ നയങ്ങള്‍ സര്‍ക്കാരിന് നിര്‍ദേശിച്ച് രാഹുല്‍ ഗാന്ധി. എത്രയും പെട്ടെന്ന് തൊഴിലവസരങ്ങള്‍ ഒരുക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാകണമെന്നാണ് നിര്‍ദേശം. ഇത് കമല്‍നാഥ് ഏറ്റെടുത്തിരിക്കുകയാണ്. അദ്ദേഹം നിരവധി കാര്യങ്ങള്‍ യുവാക്കള്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. 70 ശതമാനം തൊഴില്‍ മധ്യപ്രദേശിലെ ജനതയ്ക്കായി ഉണ്ടാക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.

വന്‍കിട കമ്പനികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. കമ്പനികള്‍ക്കായി പ്രത്യേക ഇന്‍സെന്റീവുകളും കമല്‍നാഥ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങള്‍ വന്‍ വിവാദവും ഉണ്ടാക്കിയിട്ടുണ്ട്. മധ്യപ്രദേശിന് പുറത്തുള്ളവര്‍ തൊഴില്‍ അവസരം ഇല്ലാതാക്കുമെന്ന പ്രഖ്യാപനമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്.

രാഹുലിന്റെ നിര്‍ദേശം

രാഹുലിന്റെ നിര്‍ദേശം

മധ്യപ്രദേശ് തൊഴിലില്ലായ്മയില്‍ നട്ടം തിരിയുകയാണ്. അവരെ ആ പ്രതിസന്ധിയില്‍ നിന്ന് മടക്കി കൊണ്ടുവരേണ്ടത് എന്റെ ബാധ്യതയാണ്. ഇക്കാര്യം കമല്‍നാഥുമായി സംസാരിച്ചതാണ്. ഭൂരിഭാഗം ജനങ്ങള്‍ക്കും തൊഴില്‍ നല്‍കാന്‍ കമ്പനികളോട് നിര്‍ദേശിച്ചിട്ടുണ്ട്. അവര്‍ അതിന് തയ്യാറാവുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും ഗുണം ചെയ്യും. ഇക്കാര്യം കമല്‍നാഥിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.

യുവാക്കള്‍ക്ക് തൊഴില്‍

യുവാക്കള്‍ക്ക് തൊഴില്‍

സംസ്ഥാനത്തെ 70 ശതമാനം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുകയെന്നതാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ യുവാക്കള്‍ക്ക് മാത്രം തൊഴില്‍ നല്‍കുന്ന കമ്പനികള്‍ക്ക് പ്രത്യേക ഇന്‍സെന്റീവ് നല്‍കുമെന്നും കമല്‍നാഥ് പറഞ്ഞു. അതേസമയം വായ്പ എഴുതി തള്ളിയതിന് പിന്നാലെ കമല്‍നാഥ് നടത്തുന്ന രണ്ടാമത്തെ പ്രഖ്യാപനമാണിത്.

ഇനിയുള്ള നീക്കങ്ങള്‍....

ഇനിയുള്ള നീക്കങ്ങള്‍....

തുണിത്തരങ്ങളുമായി ബന്ധപ്പെട്ട വ്യവസായം ശക്തിപ്പെടുത്തുന്നതിന് നാല് ഗാര്‍മെന്റ് പാര്‍ക്കുകള്‍ നിര്‍മിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇടത്തരം വ്യാപാരികളുടെ കുടുംബത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായ ധനം 51000 രൂപയായും വര്‍ധിപ്പിച്ചു. ബിജെപി സര്‍ക്കാരിന്റെ കാലത്ത് ഇത് 26000 രൂപയായിരുന്നു.

ബിജെപിക്കും വിമര്‍ശനം

ബിജെപിക്കും വിമര്‍ശനം

സംസ്ഥാന ഖജനാവ് കാലിയായിരിക്കുകയാണെന്ന് ബിജെപി തന്നെ സമ്മതിച്ചിരിക്കുകയാണ്. പുതിയ വഴികള്‍ സംസ്ഥാനത്തെ മെച്ചപ്പെടുത്താന്‍ സ്വീകരിക്കുകയാണ്. ഇവിടെയുള്ളവര്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. അതേസമയം മന്ത്രിസഭ രൂപീകരണം രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. എല്ലാതരം വിഭാഗങ്ങളുടെയും പ്രാതിനിധ്യം സഭയിലുണ്ടാവും. അതേസമയം ഹോട്ടലുകള്‍, പാക്കേജിംഗ് തുടങ്ങിയ മേഖലകളില്‍ യുവാക്കള്‍ക്ക് പെട്ടെന്ന് തന്നെ ഇനി തൊഴില്‍ ലഭിക്കുമെന്നും കമല്‍നാഥ് വ്യക്തമാക്കി.

രാഹുലിന്റെ ചുറുചുറുക്ക്

രാഹുലിന്റെ ചുറുചുറുക്ക്

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വളരെ ആവേശത്തോടെയാണ് രാഹുല്‍ ഗാന്ധി എല്ലാ കാര്യത്തിനോടും പ്രതികരിച്ചത്. നിങ്ങള്‍ കണ്ടില്ലേ എല്ലാ വാഗ്ദാനങ്ങളും ഞങ്ങള്‍ പാലിച്ച് കഴിഞ്ഞു. അതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. എന്താ നിങ്ങളത് കാണുന്നില്ലേ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് രാഹുല്‍ നല്‍കിയ മറുപടി. അതേസമയം കൂടുതല്‍ സുതാര്യമായ ഭരണമാണ് അദ്ദേഹം മൂന്ന് സംസ്ഥാനങ്ങളിലും ലക്ഷ്യമിടുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

വിവാദവുമായി കമല്‍നാഥ്

വിവാദവുമായി കമല്‍നാഥ്

കമല്‍നാഥിന്റെ പ്രഖ്യാപനങ്ങള്‍ വന്‍ വിവാദവും ഉണ്ടാക്കിയിരിക്കുകയാണ്. സംസ്ഥാനത്തിന് പുറത്തുള്ളവര്‍ മധ്യപ്രദേശിലെ യുവാക്കളുടെ തൊഴില്‍ അവസരങ്ങള്‍ തട്ടിയെടുക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം. അതുകൊണ്ട് ഇവിടെയുള്ള യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നവരെ മാത്രമേ സര്‍ക്കാര്‍ സംരക്ഷിക്കൂ. ഉത്തര്‍പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നുമാണ് കൂടുതല്‍ പേരുമെത്തുന്നത്. അവരെ കുറ്റം പറയുകയല്ല. മറിച്ച് മധ്യപ്രദേശിലെ യുവാക്കള്‍ക്കുണ്ടാവുന്ന തൊഴില്‍ നഷ്ടമാണ് താന്‍ ഉയര്‍ത്തുന്നതെന്നും കമല്‍നാഥ് പറഞ്ഞു.

പുറം സംസ്ഥാനക്കാരന്‍

പുറം സംസ്ഥാനക്കാരന്‍

കമല്‍നാഥ് ഉത്തര്‍പ്രദേശുകാരനാണ്. എന്നിട്ടാണ് അദ്ദേഹം ഇതിനെതിരെ പ്രതിഷേധിക്കുന്നതെന്നാണ് വിമര്‍ശനം. ബിജെപി അദ്ദേഹത്തോട് മാപ്പുപറയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം രാഹുല്‍ ഗാന്ധി കര്‍ഷക വായ്പ എഴുതി തള്ളാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് തയ്യാറായില്ലെങ്കില്‍ മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. മോദി കര്‍ഷക വായ്പ എഴുതി തള്ളിയില്ലെങ്കില്‍ 2019ല്‍ അത് കോണ്‍ഗ്രസ് ചെയ്‌തോളുമെന്നും രാഹുല്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് വിജയം.. ഒഡീഷയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി! ബിജെഡി കോണ്‍ഗ്രസുമായി കൈകോര്‍ക്കും! കോണ്‍ഗ്രസ് വിജയം.. ഒഡീഷയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി! ബിജെഡി കോണ്‍ഗ്രസുമായി കൈകോര്‍ക്കും!

മധ്യപ്രദേശില്‍ രണ്ടെങ്കില്‍ ഛത്തീസ്ഗഢില്‍ 16 ലക്ഷം വരേയുള്ള കടങ്ങള്‍ എഴുതിതള്ളാന്‍ കോണ്‍ഗ്രസ്മധ്യപ്രദേശില്‍ രണ്ടെങ്കില്‍ ഛത്തീസ്ഗഢില്‍ 16 ലക്ഷം വരേയുള്ള കടങ്ങള്‍ എഴുതിതള്ളാന്‍ കോണ്‍ഗ്രസ്

English summary
kamal nath announces jobs for youth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X