• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മധ്യപ്രദേശില്‍ കിടിലന്‍ നീക്കവുമായി കോണ്‍ഗ്രസ്; ഉപാധ്യക്ഷ സ്ഥാനത്ത് ശിവരാജിന്‍റെ ഭാര്യാ സഹോദരന്‍

ഭോപ്പാല്‍: രാജ്യസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന വിമത നീക്കങ്ങളെ അതീജീവിക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്. 18 എംഎല്‍എമാരെ ഒപ്പം നിര്‍ത്തി പൈലറ്റ് നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ സ്വതന്ത്രരെയടക്കം ചേര്‍ത്ത് പിടിച്ച് സര്‍ക്കാറിനുള്ള പിന്തുണ ഉറപ്പാക്കുകയാണ് കോണ്‍ഗ്രസ്. മറുവശത്ത് മധ്യപ്രദേശിലേത് പോലെ തന്നെ രാജസ്ഥാനിലും അധികാരം പിടിക്കാമെന്നാണ് ബിജെപി പ്രതീക്ഷ. എന്നാല്‍ രാജസ്ഥാനില്‍ അധികാരം കിട്ടില്ലെന്ന് മാത്രമല്ല, ഉപതിരഞ്ഞെടുപ്പിലൂടെ മധ്യപ്രദേശിലെ ബിജെപി സര്‍ക്കാറിനെ താഴെയിറക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നു.

മധ്യപ്രദേശില്‍

മധ്യപ്രദേശില്‍

ഇപ്പോള്‍ രാജസ്ഥാനില്‍ നടക്കുന്ന അശോക് ഗെലോട്ട്-സച്ചിന്‍ പൈലറ്റ് പോരിന് സമാനമായ തര്‍ക്കങ്ങളായിരുന്നു മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥിനും ജ്യോതിരാദിത്യ സിന്ധ്യക്കും ഇടയില്‍ നടന്നത്. പല തവണ ഹൈക്കാന്‍ഡ് ഇടപെട്ട് ശമിപ്പിച്ച സീതസമം ഒടുവില്‍ സിന്ധ്യയുടെ പാര്‍ട്ടി വിടലിലും കമല്‍നാഥ് സര്‍ക്കാറിന്‍റെ പതനത്തിലുമാണ് അവസാനിച്ചത്.

cmsvideo
  ചൈനയെ ലക്ഷ്യമിട്ട് ഇന്ത്യയുടെ പദ്ധതി | Oneindia Malayalam
  തിരിച്ചടിയായത്

  തിരിച്ചടിയായത്

  സിന്ധ്യയോടൊപ്പം 22 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടതായിരുന്നു കമല്‍നാഥ് സര്‍ക്കാറിന് തിരിച്ചടിയായത്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായ കമല്‍നാഥ് സര്‍ക്കാര്‍ രാജിവെച്ച് ഒഴിഞ്ഞതോടെ 107 അംഗങ്ങളുടെ പിന്തുണയില്‍ ബിജെപി സര്‍ക്കാറിന് മധ്യപ്രദേശില്‍ അധികാരത്തില്‍ വരാനും സാധിച്ചു.

  ഉപതിരഞ്ഞെടുപ്പ്

  ഉപതിരഞ്ഞെടുപ്പ്

  എന്നാല്‍ അധികാരത്തില്‍ ശിവരാജ് സിങ് സര്‍ക്കാറിന് ഇരുപ്പുറപ്പിക്കാന്‍ സാധിക്കണമെങ്കില്‍ രാജിവെച്ച 22 എംഎല്‍എമാരുടേത് ഉള്‍പ്പടെ 24 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞത് 9 സീറ്റിലെങ്കിലും ബിജെപി വിജയിക്കേണ്ടതുണ്ട്. എന്നാല്‍ ഇതിലേക്കുള്ള ബിജെപിയുടെ എല്ലാ സാധ്യതകളും ഇല്ലാതാക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്.

  വലിയ പ്രതിഷേധം

  വലിയ പ്രതിഷേധം

  കോണ്‍ഗ്രസ് വിട്ട് ചെന്നവര്‍ക്കെതിരെ ബിജെപിയില്‍ ഉടലെടുത്ത വിമതസ്വരം അടക്കം മുതലെടുത്ത് ഉപതിരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കാമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. മന്ത്രിസഭാ വികസനത്തില്‍ സിന്ധ്യപക്ഷത്തിന് മേധാവിത്വം ലഭിച്ചത് ബിജെപിയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

  സിന്ധ്യപക്ഷത്തിന്

  സിന്ധ്യപക്ഷത്തിന്

  ഇതിന് പിന്നാലെ വകുപ്പുകള്‍ വീതം വെച്ചപ്പോഴും പ്രധാന വകുപ്പുകളെല്ലാം സിന്ധ്യപക്ഷത്തിന് ലഭിച്ചു. ഇതോടെ അതൃപ്തി ശക്തമാക്കി നേതാക്കള്‍ രംഗത്തെത്തി. ഇത്തരം നേതാക്കളെ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനം. പിസിസി ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള സഞ്ജയ് സിങ് മസാനിയുടെ ഇന്നത്തെ നിയമനം ഈ നീക്കത്തില്‍ ശ്രദ്ധേയമാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

  ഭാര്യ സഹോദരന്‍

  ഭാര്യ സഹോദരന്‍

  ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാന്‍റെ ഭാര്യ സഹോദരനും മുന്‍ ബിജെപി നേതാവുമായ സഞ്ജയ് സിങ് മാസനിയക്ക് അതൃപ്തരായ ബിജെപി നേതാക്കളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന് പാര്‍ട്ടിയുടെ ഉന്നതസ്ഥാനം നല്‍കാനും കമല്‍നാഥ് തയ്യാറായത്.

  ചുമതലപ്പെടുത്തി

  ചുമതലപ്പെടുത്തി

  സംഘടനാ പദവിക്ക് പുറമേ, വരാനിരിക്കുന്ന 24 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ സംസ്ഥാന കോർഡിനേറ്റർ ഇന്‍ പബ്ലിസിറ്റി ചുമതലയും അദ്ദേഹത്തിന്‍ കൈമാറിയിട്ടുണ്ട്. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മസാനി ബാലഘട്ട് ജില്ലയിൽ നിന്നും ബിജെപി ടിക്കറ്റ് മത്സരിച്ചിരുന്നു. 165 സീറ്റ് നേടി ബിജെപി അന്ന് അധികാരത്തില്‍ വന്നെങ്കിലും മസാനിക്ക് വിജയിക്കാന്‍ സാധിച്ചിരുന്നില്ല.

  2018 ല്‍

  2018 ല്‍

  പിന്നീട് 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുമായി ഇടഞ്ഞ മസാനി കോണ്‍ഗ്രസില്‍ എത്തുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വാരസോണി നിയോജകമണ്ഡലത്തിൽ നിന്ന് കോൺഗ്രസ് അദ്ദേഹത്തെ കളത്തിലിറക്കിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

  നാലാം സ്ഥാനത്തേക്ക്

  നാലാം സ്ഥാനത്തേക്ക്

  കോണ്‍ഗ്രസ് വിമതനായി മത്സരിച്ച പ്രദീപ് ജയ്സ്വാളായിരുന്നു അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. ഇദ്ദേഹം പിന്നീട് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും കമല്‍നാഥ് സര്‍ക്കാറില്‍ അംഗമാവുകയും ചെയ്തിരുന്നു. മസാനിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു പ്രദീപ് ജയ്സ്വാള്‍ വിജയിച്ചത്.

  പ്രേരിപ്പിച്ചത്

  പ്രേരിപ്പിച്ചത്

  തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മസാനിക്ക് ബിജെപി നേതാക്കളോടുള്ള അടുപ്പം അദ്ദേഹത്തിന് പുതിയ ചുമതലകള്‍ നല്‍കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുകയായിരുന്നു. ബിജെപിയില്‍ വിമത സ്വരം ഉയര്‍ത്തിയ പല നേതാക്കളുമായും ഇദ്ദേഹം ഇതിനോടകം തന്നെ ചര്‍ച്ചകള്‍ നടത്തിയെന്നാണ് സൂചന.

  ആക്ഷേപം

  ആക്ഷേപം

  സിന്ധ്യ അനുകൂലികള്‍ക്ക് പാര്‍ട്ടിയില്‍ അമിത പ്രധാന്യം നല്‍കുന്നുവെന്ന ആക്ഷേപം ശക്തമാണ്. ഇതില്‍ പ്രതിഷേധിച്ച് ചില മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് നേരത്തെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. പ്രേമചന്ദ്ര ഗുഡ്ഡു, ബാലേന്ദു ശുക്ല എന്നീ നേതാക്കളാണ് നേരത്തെ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയവരില്‍ പ്രമുഖര്‍.

  പൈലറ്റിനെ മുൻനിർത്തി ചരടുവലിക്കുന്നത് രാഹുൽ ഗാന്ധിയോ? ലക്ഷ്യം മറ്റൊന്ന്?ആശങ്കയോടെ മുതിർന്ന നേതാക്കൾ

  English summary
  Kamal nath appoints chivraj Chouhan’s brother-in-law as Congress vice president in madhya pradesh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X