കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി വനിതാ മന്ത്രിയെ 'എന്തൊരു ഐറ്റം' എന്ന് കമൽനാഥ്; മധ്യപ്രദേശിൽ രാഷ്ട്രീയ വിവാദം

Google Oneindia Malayalam News

ഭോപ്പാൽ; മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ കമൽനാഥ്. ദളിത് നേതാവായ ബിജെപി വനിതാ മന്ത്രിയെ അധിക്ഷേപിച്ച് കൊണ്ടുള്ള കമൽനാഥിന്റെ പരമാർശമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ 'ഐറ്റം' എന്നായിരുന്നു കമൽനാഥ് പറഞ്ഞത്. ഇതിനെതിരെ ബിജെപി രംഗത്തെത്തി.

മുൻ കോൺഗ്രസ് നേതാവും കമൽനാഥ് സർക്കാരിൽ മന്ത്രിയുമായിരുന്നു ഇമ്രാതി ദേവിക്കെതിരെയായിരുന്നു കമൽനാഥിന്റെ പരമാർശം. 'കോൺഗ്രസിന്റെ സ്ഥാനാർത്ഥി എളിയവരിൽ എളിയവനാണ.ബിജെപി സ്ഥാനാർത്ഥിയെ പോലെയല്ല,ഞാനെന്തിനാണ് അവരെകുറിച്ച് കൂടുതൽ പയാൻ മടികാണിക്കുന്നത്, എന്നെക്കാൾ കൂടുതൽ അവരെ നിങ്ങൾക്ക് അറിയാലോ എന്തൊരു ഐറ്റമാണവർ', എന്നായിരുന്നു ദബ്രയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ കമൽനാഥ് പറഞ്ഞത്.

kamalnath

സിന്ധ്യയ്ക്കൊപ്പം ബിജെപിയിൽ എത്തിയ ഇമ്രാതി ദേവി ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭയിൽ അംഗമാണ്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ദബ്ര മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാണ് ഇവർ. അതേസമയം കമൽനാഥിന്റെ പരാമർശത്തിനെതിരെ രൂക്ഷപ്രതികരണവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി.

വനിതാ മന്ത്രിക്കെതിരെ അപമാനകരമായ പരാമർശം നടത്തിയതിന് നാഥിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷനേയും ദേശീയ പട്ടികജാതി കമ്മീഷനേയും തിരഞ്ഞെടുപ്പ് കമ്മീഷനേയും സമീപിക്കും. പ്രചരണത്തിൽ നിന്നും കമൽനാഥിനെ വിലക്കണമെന്ന് കമ്മീഷനോട് ആവശ്യപ്പെടുമെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.

കമൽനാഥിന്റെ വാക്കുകളിൽ ഞെട്ടലും നിരാശയും പ്രകടിപ്പിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും രംഗത്തെത്തി. ഇത് അദ്ദേഹത്തിന്റെ ധാർഷ്ട്യവും സങ്കുചിത മനോഭാവവുമാണ് പ്രകടമാക്കുന്നതെന്ന് ചൗഹാൻ പറഞ്ഞു.ഒരു ദരിദ്ര ദളിത് കുടുംബത്തിൽ നിന്നും ഉയർന്നുവന്നയാളാണ് ഇമ്രതി ദേവി. എം‌എൽ‌എയും മന്ത്രിയും ആകുന്നതിന് മുൻപ് അവർ ഒരു തൊഴിലാളിയായിരുന്നു,
ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ളയാളായതിനാലാണ് നാഥ് അവരെ അപമാനിക്കാൻ തുനിഞ്ഞതെന്നും ചൗഹാൻ പറഞ്ഞു.കമൽനാഥിന്റെ പ്രസ്താവനയ്ക്കെതിരെ തിങ്കളാഴ്ച രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് 1 മണിവരെ നിശബ്ദ പ്രതിഷേധം നടത്തുമെന്നും ചൗഹാൻ പറ‍ഞ്ഞു.

 ബൈഡന് ചൈനയോട് മൃദു സമീപനം; ഇന്ത്യയ്ക്ക് ഗുണകരമല്ലെന്ന് ട്രംപിന്റെ മകൻ ബൈഡന് ചൈനയോട് മൃദു സമീപനം; ഇന്ത്യയ്ക്ക് ഗുണകരമല്ലെന്ന് ട്രംപിന്റെ മകൻ

'ഞാനൊരു കാര്യം പറഞ്ഞോട്ടെ, ശ്രദ്ധിക്കുമല്ലോ അല്ലേ', 3 രക്ഷാ മന്ത്രങ്ങളുമായി മമ്മൂട്ടി, വീഡിയോ'ഞാനൊരു കാര്യം പറഞ്ഞോട്ടെ, ശ്രദ്ധിക്കുമല്ലോ അല്ലേ', 3 രക്ഷാ മന്ത്രങ്ങളുമായി മമ്മൂട്ടി, വീഡിയോ

സ്വന്തം മകന്റെ പേരിൽ കേസ് കൊടുത്ത ശശി;ഇത്തരം ആളുകളെ ബിജെപിക്കേ കിട്ടൂ,മറുപടിയുമായി പി ജയരാജൻസ്വന്തം മകന്റെ പേരിൽ കേസ് കൊടുത്ത ശശി;ഇത്തരം ആളുകളെ ബിജെപിക്കേ കിട്ടൂ,മറുപടിയുമായി പി ജയരാജൻ

 സർക്കാരിന് തിരിച്ചടി; തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി സർക്കാരിന് തിരിച്ചടി; തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി

Recommended Video

cmsvideo
ചാക്കിലായ മുതൽ പോയി, നാണകേട്ട് കേരളാ ബിജെപി നേതാക്കൾ

English summary
Kamal nath calls BJP minister Item; sparks controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X