കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ ബിജെപി മന്ത്രിയും 6 മുന്‍ എംഎല്‍എമാരും കോണ്‍ഗ്രസിലേക്ക്? ചര്‍ച്ചകള്‍ സജീവമെന്ന് കമല്‍നാഥ്

Google Oneindia Malayalam News

ഭോപ്പാല്‍: കൊറോണ വൈറസ് വ്യാപനത്തിന്‍റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മധ്യപ്രദേശില്‍ നടക്കേണ്ട ഉപതിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതിലും വൈകുമെന്നാണ് കരുതുന്നത്. എങ്കിലും സംസ്ഥാനത്ത് ഇപ്പോള്‍ തന്നെ ഉപതിരഞ്ഞെടുപ്പിന്‍റെ വീറും വാശിയും കോണ്‍ഗ്രസിനും ബിജെപിക്കും ഇടയില്‍ പ്രകടമാണ്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ഉള്‍പ്പടേയുള്ള കാര്യങ്ങളും ഇരുപാര്‍ട്ടികളും അണിയറയില്‍ തുടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്ത് ബിജെപി സര്‍ക്കാറിന് അധികാരത്തില്‍ തുടരാന്‍ സാധിക്കില്ലെന്നും ഉപതിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഭരണം തിരികെ പിടിക്കുമെന്നും കമല്‍നാഥ് നേരത്തെ അവകാശപ്പെട്ടിരുന്നു. ഈ അവകാശവാദം അദ്ദേഹം വീണ്ടും വീണ്ടും ആവര്‍ത്തിച്ചതോടെ ബിജെപിയും മറുപടിയുമായി എത്തിയിട്ടുണ്ട്.

കൊഴിഞ്ഞു പോവാതെ നോക്കണം

കൊഴിഞ്ഞു പോവാതെ നോക്കണം

സ്വന്തം പാര്‍ട്ടിയില്‍ നിന്ന് അംഗങ്ങളും കൊഴിഞ്ഞു പോവാതെ നോക്കുകയാണ് വേണ്ടതെന്നായിരുന്നു കമല്‍നാഥിനുള്ള ബിജെപിയുടെ മറുപടി. കമല്‍നാഥ് ഒരു മുതിര്‍ന്ന നേതാവാണെന്നും എന്നാല്‍ എല്ലാം മറന്നുകൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് അദ്ദേഹം നടത്തുന്നതുമെന്നായിരുന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും എം‌എൽ‌എയുമായ രമേശ്വർ ശർമ പറഞ്ഞതെന്നാണ് നവഭാരത് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മറുപടി

മറുപടി

ബിജെപി എം‌എൽ‌എമാര്‍ ഞങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്ന് പണ്ടും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ പെരുമാറ്റത്തില്‍ മടുത്ത 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെക്കുന്നതാണ് കണ്ടത്. അതിനാല്‍ ബിജെപി എംഎല്‍എമാരുമായി തുടരുന്നത് അദ്ദേഹം നിര്‍ത്തി ശേഷിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാരെ കുറിച്ച് ചിന്തിക്കണമെന്നും രാമേശ്വര്‍ ശര്‍മ പറഞ്ഞു

കമല്‍നാഥ് തുടരുന്നു

കമല്‍നാഥ് തുടരുന്നു

എന്നാല്‍ ബിജെപി ക്യാംപില്‍ അസ്വസ്ഥത വര്‍ദ്ധിപ്പിക്കുന്ന പ്രസ്താവന കമല്‍നാഥ് വീണ്ടും തുടരുന്നുവെന്നാണ് നവഭാരത് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തങ്ങളുമായി നിരവധി ബിജെപി നേതാക്കള്‍ ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് കമല്‍നാഥ് ആവര്‍ത്തിക്കുകയാണ്. അതില്‍ മുതിര്‍ന്ന ബിജെപി നേതാക്കളും മുന്‍ എംഎല്‍എമാരും ഉണ്ടെന്നും കമല്‍നാഥ് അവകാശപ്പെടുന്നു.

പ്രലോഭനത്തില്‍ വീഴത്തി

പ്രലോഭനത്തില്‍ വീഴത്തി

‌‌‌എംഎല്‍എമാരെ പ്രലോഭനത്തില്‍ വീഴത്തിയാണ് ശിവരാജ് സിങ് ചൗഹാന്‍ മധപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഉതിരഞ്ഞെടുപ്പിലെ ടിക്കറ്റ് വിതരണത്തില്‍ ബിജെപി വളരേയധികം പ്രയാസങ്ങളാവും നേരിടേണ്ടി വരിക. ബിജെപിക്കുള്ളിലെ ആഭ്യന്തര കലഹങ്ങള്‍ സര്‍ക്കാറിന്‍റെ പതനത്തിലേക്ക് വഴിയൊരുക്കും.

 6 മുന്‍ എംഎല്‍എമാര്‍

6 മുന്‍ എംഎല്‍എമാര്‍

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ 6 മുന്‍ എംഎല്‍എമാര്‍ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും കമല്‍നാഥ് പറഞ്ഞു. ഞങ്ങള്‍ക്ക് തികഞ്ഞ വിജയ പ്രതീക്ഷയുണ്ട്. ഇരുപത് മുതല്‍ 22 സീറ്റില്‍ വരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും വിജയിക്കും. അതിന് ശേഷം ബിജെപി സര്‍ക്കാറിന്‍റെ നിലനില്‍പ്പ് എങ്ങനെ സാധ്യമാവുമെന്നായിരുന്നു കമല്‍നാഥ് നേരത്തെ ചോദിച്ചത്.

അതൃപ്തി പരസ്യമാണ്

അതൃപ്തി പരസ്യമാണ്

ഉപതിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ സംസ്ഥാന ബിജെപിക്കുള്ളില്‍ പുകയുന്ന അതൃപ്തി പരസ്യമാണ്. സിന്ധ്യയുടേയും അനുയായികളുടേയും വരവ് മൂലം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളിൽ നേരത്ത മത്സരിച്ചിരുന്ന എം‌എൽ‌എമാരായ ബിജെപി നേതാക്കൾ അവരുടെ ഭാവിയെക്കുറിച്ച് ആശങ്കയിലാണ്. പല നേതാക്കളും ഇക്കാര്യം സംസ്ഥാന നേതൃത്വെ അറിയിച്ചിട്ടുണ്ട്.

കമൽ നാഥിനെ കണ്ടു

കമൽ നാഥിനെ കണ്ടു

വിന്ധ്യ മേഖലയില്‍ നിന്നുള്ള ഒരു നേതാവ് അടുത്തിടെ കമൽ നാഥിനെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പാർട്ടി അവർക്ക് ടിക്കറ്റ് നൽകിയില്ലെങ്കിൽ ഈ നേതാക്കൾക്കും തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ചേക്കും. ഇതിനുള്ള ചര്‍ച്ചകള്‍ അണിയറില്‍ സജീവമാണ്.

ഗ്വാളിയർ-ചമ്പൽ

ഗ്വാളിയർ-ചമ്പൽ

ഗ്വാളിയർ-ചമ്പൽ ഡിവിഷനില്‍ നിന്നുള്ള ഒരു മന്ത്രിയും ഒരു പ്രമുഖ ബിജെപി നേതാവും കോൺഗ്രസുമായി ബന്ധപ്പെടുന്നതായും മാധ്യമങ്ങള്‍ റിപ്പോർട്ടുകൾ പറയുന്നു. കൊറോണ ദുരന്തം സംഭവിച്ചില്ലായിരുന്നില്ലെങ്കില്‍ അവര്‍ ഇതിനോടകം തന്നെ കോണ്‍ഗ്രസില്‍ ചേരുമായിരുന്നെന്നാണ് പറയപ്പെടുന്നത്.

ശക്തി കേന്ദ്രം

ശക്തി കേന്ദ്രം

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കെത്തിയ ജ്യോതിരാദിത്യ സിന്ധ്യയുടെ ശക്തി കേന്ദ്രമാണ് ഗ്വാളിയർ-ചമ്പൽ മേഖല. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നില്‍ രണ്ട് മണ്ഡലങ്ങളും ഈ മേഖലയില്‍ സ്ഥിതി ചെയ്യുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളാണ് ഈ മേഖലയിലുള്ളത്.

ബിജെപിയിലേക്ക് എത്തിയ നേതാക്കള്‍

ബിജെപിയിലേക്ക് എത്തിയ നേതാക്കള്‍

ഈ സീറ്റുകളിലെല്ലാം സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് എത്തിയ നേതാക്കള്‍. എന്നാല്‍ പ്രാദേശിക ബിജെപി നേതൃത്വത്തില്‍ ഒരു വിഭാഗവും മുമ്പ് ഈ സീറ്റില്‍ മത്സരിച്ച ചില നേതാക്കളും പുതുതായി വന്നവര്‍ക്ക് അവസരം നല്‍കുന്നതിനെ ശക്തമായ എതിര്‍പ്പാണ് ഉന്നയിക്കുന്നത്.

2018ല്‍

2018ല്‍


2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മുതിർന്ന ബിജെപി നേതാവായ ജയ്ഭാൻ സിംഗ് പൊവായിയ ഗ്വാളിയർ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രദ്യുമാൻ സിംഗ് തോമാറിനോട് പരാജയപ്പെട്ടതാണ്. ഇക്കുറി മണ്ഡലത്തിൽ മത്സരിക്കണെന്നാണ് പൊവാവിയുടെ നീക്കം. പ്രദ്യുമാനെ തന്നെ ബിജെപി മത്സരിപ്പിച്ചാൽ പൊവായിയ കോൺഗ്രസ് ക്യാമ്പിൽ എത്തും എന്നാണ് പാർട്ടി കണക്ക് കൂട്ടുന്നത്.

പരാജയപ്പെട്ട നേതാവ്

പരാജയപ്പെട്ട നേതാവ്

ചൗഹാൻ മന്ത്രിസഭയിൽ അംഗമായ ഗോവിന്ദ് രാജ്പുതിനോട് 2018 ൽ സുർക്കി മണ്ഡലത്തിൽ പരാജയപ്പെട്ട നേതാവാണ് സുധീർ യാദവ്. ഗോവിന്ദ് ഇതിനോടകം തന്നെ ഉപതിരഞ്ഞെടുപ്പിനുള്ള പ്രചരണങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇത് യാദവിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കൂറുമാറിയെത്തിയ പ്രഭുറാം ചൗധരി ബിജെപിയിലെ മുതിർന്ന നേതാവ് മുദിത് ഷേജ്വാറിന് വെല്ലുവിളിയാണ്. പല മണ്ഡലങ്ങളിലും സമാനമായ സാഹചര്യം നിലനില്‍ക്കുന്നുണ്ട്.

അംഗബലം

അംഗബലം

സഭയുടെ അംഗബലമനുസരിച്ച് കേവല ഭൂരിപക്ഷത്തിന് 103 പേരുടെ പിന്തുണ മതി. അതിനാല്‍ 106 അംഗങ്ങളുടെ പിന്തുണയോടെയാണ് ബിജെപി ഇപ്പോള്‍ മധ്യപ്രദേശില്‍ ഭരണം നടത്തുന്നത്. ഉപതിരഞ്ഞെടുപ്പിന് ശേഷം സ്ഥിതി മാറും. സഭയുടെ അംഗബലം 230 ആവുന്നതോടെ കേവലഭൂരിപക്ഷത്തിന് 116 അംഗങ്ങളുടെ പിന്തുണ വേണ്ടി വരും. ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞത് 10 സീറ്റിലെങ്കിലും വിജയിച്ചില്ലെങ്കില്‍ ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭ താഴെ വീഴുമെന്നാണ് സ്ഥിതി.

 കോണ്‍ഗ്രസിനെ ചതിച്ച വിമതരുടെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു? മന്ത്രിസ്ഥാനം 6 പേര്‍ക്ക് മാത്രമെന്ന് സൂചന കോണ്‍ഗ്രസിനെ ചതിച്ച വിമതരുടെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു? മന്ത്രിസ്ഥാനം 6 പേര്‍ക്ക് മാത്രമെന്ന് സൂചന

 'ബിജെപി വെളുക്കാന്‍ തേച്ചത് പാണ്ടായി'; സിന്ധ്യക്കെതിരെ തോമര്‍ പക്ഷം, അവസരമാക്കാന്‍ കോണ്‍ഗ്രസ് 'ബിജെപി വെളുക്കാന്‍ തേച്ചത് പാണ്ടായി'; സിന്ധ്യക്കെതിരെ തോമര്‍ പക്ഷം, അവസരമാക്കാന്‍ കോണ്‍ഗ്രസ്

English summary
kamal nath claims many madhya pradesh bjp leaders contact us
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X