ക്ഷേത്രത്തിന്റെ ആകൃതി, ഹനുമാന്‍ രൂപം, കാവിക്കൊടി.. ജന്മദിന കേക്ക് മുറിച്ച് കമല്‍നാഥ്; മതനിന്ദയെന്ന് ബിജെപി
ഭോപ്പാല്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിനെതിരെ മതനിന്ദ ആരോപിച്ച് ബി ജെ പി. കമല്‍ നാഥ് ക്ഷേത്രത്തിന്റെ ആകൃതിയിലുള്ള ജന്മദിന കേക്ക് മുറിച്ചത് മതനിന്ദയാണ് എന്ന് ആരോപിച്ച് കൊണ്ടാണ് ബി ജെ പി രംഗത്തെത്തിയിരിക്കുന്നത്.
ക്ഷേത്രത്തിന്റെ ആകൃതിയിലുള്ള ജന്മദിന കേക്ക് മുറിച്ചത് ഹിന്ദുക്കളെ അപമാനിക്കുന്നതാണ് എന്ന് ബി ജെ പി ആരോപിച്ചു. കാവി പതാകയും മുകളില്‍ ഹനുമാന്റെ ചിത്രവുമുള്ള ക്ഷേത്രാകൃതിയിലുള്ള കേക്ക് കമല്‍നാഥ് മുറിക്കുന്ന വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു.

കമല്‍ നാഥിന്റെ ജന്മനാടായ ചിന്ദ്വാരയിലെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെ ആണ് കേക്ക് മുറിച്ചത്. നവംബര്‍ 18 ന് ജന്മദിനം ആഘോഷിക്കുന്ന കമല്‍ നാഥിനായി അദ്ദേഹത്തിന്റെ അനുയായികള്‍ നേരത്തെ തന്നെ കേക്ക് വാങ്ങി മുറിച്ച് ആഘോഷിക്കുകായിരുന്നു എന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് ചിന്ദ്വാരയിലെ കമല്‍ നാഥിന്റെ വസതിയിലായിരുന്നു ആഘോഷം.

നിരവധി മതചിഹ്നങ്ങളുള്ള കേക്ക് മുറിച്ച് കമല്‍നാഥ് വികാരം വ്രണപ്പെടുത്തിയെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആരോപിച്ചു. കമല്‍ നാഥും കോണ്‍ഗ്രസും വ്യാജ ഭക്തരാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കമല്‍നാഥും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വ്യാജ ഭക്തരാണ്. അവര്‍ക്ക് ദൈവവുമായി യാതൊരു ബന്ധവുമില്ല. ഒരിക്കല്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്ത അതേ പാര്‍ട്ടിയെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.

എന്നാല്‍ അത് തെരഞ്ഞെടുപ്പില്‍ തങ്ങളെ ദ്രോഹിക്കുന്നുവെന്ന് മനസ്സിലാക്കിയ അദ്ദേഹം ഹനുമാന്‍ ഭക്തനായി മാറി, ശിവരാജ് സിംഗ് ചൗഹാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 'അവര്‍ ഹനുമാന്‍ ജിയുടെ ചിത്രം കേക്കില്‍ പതിപ്പിക്കുകയും അത് മുറിക്കുകയും ചെയ്തു. ഇത് ഹിന്ദു മതത്തിനും സനാതന പാരമ്പര്യത്തിനും അപമാനമാണ്, എന്നും ശിവരാജ് സിംഗ് ചൗഹാന്‍ ആരോപിച്ചു.

കമല്‍നാഥിന് വെള്ളിയാഴ്ച 76 വയസ് തികയും. അടുത്തിടെ, ഇന്‍ഡോറിലെ ഖല്‍സ കോളേജില്‍ നടന്ന ഗുരുനാനാക്ക് ജയന്തി പരിപാടിക്ക് കമല്‍നാഥിനെ ക്ഷണിച്ചതിനും അദ്ദേഹത്തെ ആദരിച്ചതിനും സംഘാടകര്‍ക്കെതിരെ ഗായകന്‍ മന്‍പ്രീത് സിംഗ് കാണ്‍പുരി ആഞ്ഞടിച്ചിരുന്നു.












Click it and Unblock the Notifications