കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ രണ്ട് ലക്ഷം വരെയുള്ള വായ്പകള്‍ എഴുതി തള്ളി.... വാഗ്ദാനം പാലിച്ച് കോണ്‍ഗ്രസ്

Google Oneindia Malayalam News

Recommended Video

cmsvideo
മധ്യപ്രദേശില്‍ കാർഷിക വായ്പകള്‍ എഴുതി തള്ളി | Oneindia Malayalam

ഭോപ്പാല്‍: മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞാ ചെയ്തതിന് പിന്നാലെ വാഗ്ദാനങ്ങള്‍ പാലിച്ച് കമല്‍നാഥ്. രണ്ട് ലക്ഷം വരെയുള്ള വായ്പകള്‍ എല്ലാം എഴുതി തള്ളിയിരിക്കുകയാണ്. അതേസമയം പ്രതിഷേധങ്ങള്‍ക്കിടെയാണ് അദ്ദേഹം വായ്പ എഴുതി തള്ളിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ് ഉന്നയിച്ച കാര്യമായിരുന്നു കര്‍ഷക വായ്പകള്‍ എഴുതി തള്ളുമെന്നത്്. എന്നാല്‍ ബിജെപിയുടെ പ്രതിഷേധങ്ങള്‍ക്കൊന്നും കമല്‍നാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ മികവ് കളയാന്‍ സാധിച്ചിരുന്നില്ല. സിഖ് വിരുദ്ധ കലാപത്തില്‍ കമല്‍നാഥിനുള്ള പങ്ക് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

1

അതേസമയം വാഗ്ദാനം പാലിച്ചത് രാഹുല്‍ ഗാന്ധിക്കുള്ള നേട്ടം കൂടിയാണ്. മൂന്ന് സംസ്ഥാനങ്ങളില്‍ കാര്‍ഷിക കടം എഴുതി തള്ളുമെന്നായിരുന്നു രാഹുല്‍ പ്രഖ്യാപിച്ചത്. പക്ഷേ ഈ പ്രഖ്യാപനം വഴി വന്‍ പ്രതിസന്ധികള്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നുണ്ട്. 50000 കോടിയെങ്കിലും സംസ്ഥാന ഖജനാവിന് നഷ്ടം വരും. നിലവില്‍ സംസ്ഥാന ഖജനാവ് കാലിയാണ്. അതിന് പുറമേ രാജ്യത്ത് ഏറ്റവും കൂടുതല്‍ ബാധ്യത ഉള്ള സംസ്ഥാന കൂടിയാണ് മധ്യപ്രദേശ്. ഇതിനൊക്കെയുള്ള പരിഹാരം തനിക്ക് അറിയാമെന്ന് കഴിഞ്ഞ ദിവസം കമല്‍നാഥ് പറഞ്ഞിരുന്നു.

വായ്പ എഴുതി തള്ളി

വായ്പ എഴുതി തള്ളി

കോണ്‍ഗ്രസ് പറഞ്ഞത് പോലെ രണ്ട് ലക്ഷം വരെയുള്ള ഹ്രസ്വകാല വായ്പകളാണ് കമല്‍നാഥ് എഴുതിതള്ളിയത്. കോണ്‍ഗ്രസിന്റെ ലക്ഷ്യം കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തലാണെന്ന് കമല്‍നാഥ് പറഞ്ഞു. മധ്യപ്രദേശില്‍ കര്‍ഷകരില്‍ അധിഷ്ഠിതമായ സാമ്പത്തിക മേഖല ഉണ്ടാക്കാനാണ് ശ്രമം. അതിനാണ് ഇനിയുള്ള ശ്രമമെന്നും കമല്‍നാഥ് പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷമുള്ള ആദ്യ പ്രഖ്യാപനമാണിത്.

പേപ്പറില്‍ ഒപ്പുവച്ചു

പേപ്പറില്‍ ഒപ്പുവച്ചു

വായ്പ എഴുതി തള്ളിയത് വമ്പന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു. ദേശസാത്കൃത, സഹകരണ ബാങ്കുകളിലെ വായ്പകളാണ് കമല്‍നാഥ് എഴുതി തള്ളിയത്. അതേസമയം യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക് സാലറി ഗ്രാന്‍ഡ് അടക്കമുള്ള കാര്യങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. വലിയ മുതലാളിമാരുടെ വായ്പകള്‍ എഴുതി തള്ളാന്‍ സാധിക്കുമെങ്കിലും എന്തുകൊണ്ട് കര്‍ഷകരുടെ വായ്പ എഴുതി തള്ളിക്കൂടായെന്നും കമല്‍നാഥ് ചോദിച്ചു.

രാഹുലിന്റെ ട്വീറ്റ്

രാഹുലിന്റെ ട്വീറ്റ്

കമല്‍നാഥിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കിടിലന്‍ ട്വീറ്റുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിട്ടുണ്ട്. ആദ്യ പ്രഖ്യാപനം നടപ്പാക്കി കഴിഞ്ഞെന്നായിരുന്നു ട്വീറ്റ്. രണ്ടാമത്തെ പ്രഖ്യാപനം ഉടനുണ്ടാവുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ രാഹുല്‍ ഉന്നയിച്ച ആശമാണ് വായ്പ എഴുതി തള്ളുന്നത്. ഇതിന് പിന്നാലെ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലും ഇത് ഉള്‍പ്പെടുത്തിയിരുന്നു

സംസ്ഥാനത്തിന് വെല്ലുവിളി

സംസ്ഥാനത്തിന് വെല്ലുവിളി

വായ്പ എഴുതി തള്ളിയത് വലിയ വെല്ലുവിളിയാണ് സര്‍ക്കാരിനുണ്ടാക്കിയിരിക്കുന്നത്. 50000 കോടി ഇതിന് ആവശ്യമാണ്. സംസ്ഥാന ഖജനാവ് കാലിയായി കിടക്കുന്ന ഈ സാഹചര്യത്തില്‍ ഇത്രയും വലിയ തുക സര്‍ക്കാരിന പ്രവര്‍ത്തനം തീര്‍ത്തും നിശ്ചലമാക്കും. മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ അടക്കമുള്ളവര്‍ ഇതിന്റെ ഭവഷ്യത്തുകളെ കുറിച്ച് കോണ്‍ഗ്രസിനെ ഓര്‍മിപ്പിച്ചിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് കടം എടുക്കുന്നതിനെ കുറിച്ചായിരിക്കും ഈ സാഹചര്യത്തില്‍ ചിന്തിക്കുക.

പ്രതിസന്ധിയെ മറികടക്കുന്നതെങ്ങനെ

പ്രതിസന്ധിയെ മറികടക്കുന്നതെങ്ങനെ

സാമ്പത്തിക മേഖല തകര്‍ന്ന് കിടക്കകുകയാണെന്ന് കമല്‍നാഥ് തന്നെ പറയുന്നു. ഇതിനെ നേരിടാന്‍ ചെലവുകള്‍ വെട്ടി ചുരുക്കാനാണ് നീക്കം. സംസ്ഥാനത്തിന്റെ 70 ശതമാനം ജനങ്ങളും കാര്‍ഷിക മേഖലുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. കര്‍ഷകരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനുള്ള കഴിവാണ് ഇതുമായി ബന്ധപ്പെട്ട് കിടിക്കുന്നത്. മധ്യപ്രദേശ് ഇന്‍ഡസ്ട്രിയല്‍ സംസ്ഥാനമല്ല. അതുകൊണ്ട് ഇപ്പോഴത്തെ രീതി മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ട് കാര്‍ഷിക വായ്പകള്‍

എന്തുകൊണ്ട് കാര്‍ഷിക വായ്പകള്‍

മധ്യപ്രദേശില്‍ ഓരോ കര്‍ഷകനും ജനിക്കുന്നത് കടത്തിലാണ്. അതുകൊണ്ടാണ് വായ്പ എഴുതി തള്ളേണ്ടത് അത്യാവശ്യമായി വരുന്നത്. ഒരാള്‍ ജനിക്കുന്നതും മരിക്കുന്നതും കടത്തില്‍ നിന്നുകൊണ്ട് എന്നുള്ള അവസ്ഥ മാറണം. അതേസമയം മറ്റുള്ള വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയും മധ്യപ്രദേശിനെ പുതിയ വികസന രീതിയിലേക്ക് മാറ്റുമെന്നും അദ്ദേഹം പറയുന്നു. ഇതിന് തടസ്സമായ പഴയ രീതികള്‍ മാറ്റിയെഴുതുമെന്നും കമല്‍നാഥ് വ്യക്തമാക്കി

വാഗ്ദാനങ്ങളുടെ പെരുമഴ

വാഗ്ദാനങ്ങളുടെ പെരുമഴ

കോണ്‍ഗ്രസ് വാഗ്ദാനങ്ങളുടെ പെരുമഴയാണ് മധ്യപ്രദേശില്‍ നല്‍കിയത്. കാര്‍ഷിക വായ്പ എഴുതി തള്ളുന്നതിന് പുറമേ ഭൂമി ഇടപാടുകള്‍ക്കുള്ള രേഖകളുടെ രജിസ്‌ട്രേഷന്‍ ഫീസില്‍ ഇളവും ചെറുകിട കര്‍ഷകരുടെ പെണ്‍കുട്ടികള്‍ക്ക് വിവാഹ ആവശ്യങ്ങള്‍ക്കായി 51000 രൂപ സഹായ ധനം പോലുള്ള പ്രഖ്യാപനങ്ങളും കോണ്‍ഗ്രസില്‍ നിന്നുണ്ടായിരുന്നു. ഗോശാലകള്‍, രാമപാത പുനര്‍ നിര്‍മാണം തുടങ്ങിയ കാര്യങ്ങളും കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു.

ബിജെപിക്കെതിരെ തിരിച്ചടി

ബിജെപിക്കെതിരെ തിരിച്ചടി

സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ വെച്ച് വായ്പ എഴുതി തള്ളാന്‍ പറ്റില്ലെന്ന് ബിജെപി പരിഹസിച്ചിരുന്നു. ഇതിനുള്ള മറുപടിയും കമല്‍നാഥ് നല്‍കിയിട്ടുണ്ട്. അവര്‍ക്ക് സാമ്പത്തിക മേഖലയെ കുറിച്ച് അറിയില്ല. ഒരു മുറിയിലിയിരുന്ന് ഇത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ എല്ലാവര്‍ക്കും സാധിക്കും. അവര്‍ വ്യാപാരികളുടെ വായ്പ എഴുതി തള്ളുമ്പോള്‍ അത് നല്ലകാര്യമാകുകയും എന്നാല്‍ കര്‍ഷകരുടെ വായ്പ കോണ്‍ഗ്രസ് എഴുതി തള്ളുമ്പോള്‍ അത് വിപണിയെ ബാധിക്കുമെന്ന് പറയുകയാണ്. ഇത് അംഗീകരിക്കില്ലെന്നും കമല്‍നാഥ് പറഞ്ഞു.

കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാന്‍ കാരണമെന്ത്..... എല്ലാം രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം!!കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാന്‍ കാരണമെന്ത്..... എല്ലാം രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം!!

രാഹുല്‍ ഗാന്ധി നേതാവാകുന്നതില്‍ അതൃപ്തി.... പ്രതിപക്ഷ നിരയില്‍ ആര്‍ക്കും താല്‍പര്യമില്ല!!രാഹുല്‍ ഗാന്ധി നേതാവാകുന്നതില്‍ അതൃപ്തി.... പ്രതിപക്ഷ നിരയില്‍ ആര്‍ക്കും താല്‍പര്യമില്ല!!

English summary
kamal nath fullfills first poll promise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X