കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപതിരഞ്ഞെടുപ്പിന് ഗിയര്‍ മാറ്റി കമല്‍നാഥ്... ബിജെപി നേതാക്കള്‍ക്ക് നോട്ടീസ്, പൂട്ടാനുറച്ച് നീക്കം!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പിനായി കളി മാറ്റി മധ്യപ്രദേശ്. ചൈനീസ് വിഷയം തനിക്കെതിരെ ഉന്നയിച്ചതോടെ രണ്ട് ബിജെപി നേതാക്കള്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് അദ്ദേഹം. ബിജെപിയുടെ രണ്ട് മുതിര്‍ന്ന നേതാക്കളാണ് കുടുങ്ങിയിരിക്കുന്നത്. ദേശീയ ഉപാധ്യക്ഷന്‍ പ്രഭാത് ജാ, സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. ചൈനയ്ക്ക് മുമ്പ് മന്ത്രിയായിരുന്നപ്പോള്‍ നികുതി ഇളവ് നല്‍കി സഹായിച്ചത് കമല്‍നാഥാണെന്ന് ഇവര്‍ വ്യാപക പ്രചാരണം നടത്തിയിരുന്നു. ഇത് വ്യാജമാണെന്നും, അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും കമല്‍നാഥ് പറയുന്നു. തുടര്‍ന്നാണ് നിയമപരമായി നേരിടാന്‍ തീരുമാനിച്ചത്.

1

ബിജെപി നേതാക്കള്‍ ഉന്നയിച്ച അപകീര്‍ത്തികരമായ. പ്രസ്താവനകള്‍ പത്രങ്ങളിലും ചാനലുകളിലുമെല്ലാം വലിയ രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടെന്ന് കമല്‍നാഥ് പറഞ്ഞു. ഈ വ്യാജമായ വാദങ്ങളെ തെളിയിക്കാനുള്ള ഒരു രേഖ പോലുമില്ല. നിയമപ്രകാരമാണ് മന്ത്രിയായിരുന്നപ്പോള്‍ എല്ലാ സഹായവും നല്‍കിയത്. കമല്‍നാഥ് മന്ത്രിയായിരുന്നപ്പോള്‍ ചൈനയ്‌ക്കെതിരെയുള്ള നികുതി ഉയര്‍ന്നതായിരുന്നു. ഇത് ചൈനീസ് കമ്പനികളെ കമല്‍നാഥ് സഹായിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ്. മറ്റേത് രാജ്യത്തിനും വഴിവിട്ട് കമല്‍നാഥ് സഹായം ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വരുണ്‍ തന്‍ക പറഞ്ഞു.

Recommended Video

cmsvideo
TikTok Issues First Response After Being Banned By Modi Govt | Oneindia Malayalam

ഒരു രാജ്യത്തിന്റെ നികുതികള്‍ കുറയ്ക്കുകയാണെങ്കില്‍ അതിന് മന്ത്രിയുടെ മാത്രം അംഗീകാരം പോര. ക്യാബിനറ്റ് അനുമതി കൂടി അത്യാവശ്യമാണ്. കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ അതിന് അനുമതി നല്‍കൂ എന്നും തന്‍ക വ്യക്തമാക്കി. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മ തീര്‍ത്തും വ്യാജമായ ആരോപണങ്ങളാണ് കമല്‍നാഥിന് നേരെ ഉന്നയിച്ചത്. ചിന്ദ്വാരയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പണം വാങ്ങിയെന്ന വാദം വലിയ കള്ളമാണ്. അതിന് യാതൊരു തെളിവുമില്ല. രേഖകള്‍ അദ്ദേത്തിനെതിരെ വിരല്‍ ചൂണ്ടുന്നുമില്ല. ഇത് തീര്‍ത്തും ഒരാളെ വ്യക്തിഹത്യ ചെയ്യാന്‍ വേണ്ടിയുള്ള ആരോപണമാണെന്ന് വരുണ്‍ തന്‍ക പറഞ്ഞു.

മധ്യപ്രദേശില്‍ രാഷ്ട്രീയമായി പിന്നോക്കം പോവുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം ആരോപണങ്ങള്‍ ബിജെപി നേതാക്കള്‍ ഉന്നയിക്കുന്നതെന്ന് നോട്ടീസില്‍ പറയുന്നു. അടുത്ത 7 ദിവസത്തിനുള്ളില്‍ നോട്ടീസിന് മറുപടി നല്‍കാനാണ് നിര്‍ദേശം. അതല്ലെങ്കില്‍ നടപടിയുമായി മുന്നോട്ട് പോകുമെന്നും കമല്‍നാഥ് മുന്നറിയിപ്പ് നല്‍കി. അതേസമയം മധ്യപ്രദേശില്‍ മന്ത്രിസഭാ വികസനം നടക്കാന്‍ പോകുന്നതിനിടെയാണ് ഇത്തരമൊരു നോട്ടീസ് എത്തിയിരിക്കുന്നത്. ഇന്ന് മന്ത്രിസഭാ വികസനമുണ്ടാകുമെന്നാണ് സൂചന. 25 മന്ത്രിമാര്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ വിഭാഗത്തിന് മുന്‍തൂക്കമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

English summary
kamal nath get angry on bjp leaders chinese remark send legal notice to 2 leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X