കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത് ശരിക്ക് നടപ്പായിട്ടില്ല... കമല്‍നാഥിനെതിരെ ജോതിരാദിത്യ സിന്ധ്യ, പ്രശ്‌നം കര്‍ഷക വായ്പ!!

Google Oneindia Malayalam News

ദില്ലി: മധ്യപ്രദേശില്‍ ഒരിടവേളയ്ക്ക് ശേഷം കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ കത്തുന്നു. കമല്‍നാഥ് സര്‍ക്കാര്‍ കാര്‍ഷിക വായ്പ എഴുതി തള്ളുന്നത് ശരിക്ക് നടപ്പാക്കിയിട്ടില്ലെന്ന് ജോതിരാദിത്യ സിന്ധ്യആരോപിച്ചു. നേരത്തെ ദിഗ്വിജയ് സിംഗിന്റെ സഹോദരന്‍ ലക്ഷ്മണ്‍ സിംഗും സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസിന്റെ സുപ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു കര്‍ഷക വായ്പ എഴുതി തള്ളുമെന്നത്.

1

കോണ്‍ഗ്രസ് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മാറി ചിന്തിക്കാന്‍ തയ്യാറാവണമെന്ന് നേരത്തെ സിന്ധ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെതിരെ അദ്ദേഹം രംഗത്തെത്തിയത്. പൂര്‍ണമായ തോതിലല്ല കര്‍ഷക വായ്പ എഴുതി തള്ളല്‍ നടത്തിയത്. 50000 രൂപ വരെയുള്ള വായ്പകളാണ് എഴുതി തള്ളിയത്. രണ്ട് ലക്ഷം വരെയുള്ള വായ്പകള്‍ എഴുതി തള്ളുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. അത് ഉടന്‍ നടപ്പാക്കണമെന്നും സിന്ധ്യ ആവശ്യപ്പെട്ടു.

സിന്ധ്യയുടെ പരസ്യ പ്രസ്താവന പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ജനങ്ങള്‍ക്ക് നല്‍കിയിരുന്ന വാഗ്ദാനം പാലിച്ചെന്നായിരുന്നു നേരത്തെ രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ നേതാക്കള്‍ തന്നെ പരസ്യമായി പോരടിക്കുന്നത് സര്‍ക്കാരിന് വലിയ തിരിച്ചടിയാവും. നേരത്തെ ലക്ഷ്മണ്‍ സിംഗ് വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നടപ്പാക്കാത്തത് കൊണ്ട് രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തെ പ്രളയത്തില്‍ എല്ലാ നഷ്ടപ്പെട്ടവര്‍ക്ക് 8000 രൂപ മുതല്‍ 30000 രൂപ വരെ ഭൂമിക്ക് നല്‍കണമെന്ന് സിന്ധ്യ പറഞ്ഞു. നേരത്തെ കോണ്‍ഗ്രസില്‍ നേതൃത്വ വിടവുണ്ടെന്ന് മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദും ഉന്നയിച്ചിരുന്നു. രാഹുലിന്റെ ബാങ്കോക്ക് സന്ദര്‍ശനത്തെ ചൂണ്ടിക്കാണിച്ചായിരുന്നു പരാമര്‍ശം. അതേസമയം താന്‍ മറ്റുള്ളവരുടെ പരാമര്‍ശങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് സിന്ധ്യ വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടിക്ക് പുനപ്പരിശോധന ആവശ്യമാണെന്നും സിന്ധ്യ പറഞ്ഞു.

 സയനൈഡിന്റെ ബാക്കി എവിടെ? പോലീസ് തിരച്ചില്‍ ശക്തമാക്കുന്നു....പൊന്നാമറ്റം വീട്ടില്‍ ഒളിപ്പിച്ചോ? സയനൈഡിന്റെ ബാക്കി എവിടെ? പോലീസ് തിരച്ചില്‍ ശക്തമാക്കുന്നു....പൊന്നാമറ്റം വീട്ടില്‍ ഒളിപ്പിച്ചോ?

English summary
not done properly jyothiraditya scindia on farm loan waiver
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X