കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് രണ്ടാംകുതിപ്പിന്; 15 വര്‍ഷത്തെ കേസുകള്‍ ഒഴിവാക്കും, കര്‍ഷകര്‍ക്ക് നേട്ടം

Google Oneindia Malayalam News

ഭോപ്പാല്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിയിരിക്കെ വമ്പന്‍ പ്രഖ്യാപനം നടത്തി മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. കാര്‍ഷിക മേഖലയ്ക്ക് ആശ്വാസം നല്‍കിയതിലൂടെ സംസ്ഥാനത്തിന്റെ അധികാരം പിടിച്ച കോണ്‍ഗ്രസ് സമാനമായ വഴി തന്നെയാണ് വീണ്ടും പയറ്റുന്നത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ കര്‍ഷകര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുകയാണ് കമല്‍നാഥ് സര്‍ക്കാര്‍.

എല്ലാ കേസുകളും പിന്‍വലിക്കാനാണ് തീരുമാനം. ശിക്ഷിക്കപ്പെട്ട കേസുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത് അപ്പീല്‍ സമര്‍പ്പിക്കും. ഇതോടെ കര്‍ഷക സമരങ്ങൡ പങ്കെടുത്ത് കേസുകളില്‍ പ്രതിയായ കര്‍ഷകര്‍ ഏറെ ആഹ്ലാദത്തിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായ തരംഗത്തിന് വീണ്ടും കളമൊരുങ്ങുകയാണ് മധ്യപ്രദേശില്‍.....

 നിര്‍ണായക തീരുമാനം

നിര്‍ണായക തീരുമാനം

വ്യാഴാഴ്ചയാണ് കമല്‍നാഥ് സര്‍ക്കാര്‍ നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. കര്‍ഷകര്‍ക്കെതിരെ ബിജെപി ഭരിച്ച 15 വര്‍ഷത്തിനിടെ എടുത്ത കേസുകള്‍ എല്ലാം പിന്‍വലിക്കാനാണ് തീരുമാനം. ശിക്ഷിക്കപ്പെട്ട കേസുകളില്‍ കോണ്‍ഗ്രസ് അപ്പീല്‍ പോകും.

 കര്‍ഷകരുമായി ചര്‍ച്ച

കര്‍ഷകരുമായി ചര്‍ച്ച

ആഭ്യന്തര മന്ത്രി ബാല ബച്ചന്‍, പാര്‍ലമെന്ററി കാര്യ മന്ത്രി ഡോ. ഗോവിന്ദ് സിങ്, നിയമമന്ത്രി പിസി ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഭോപ്പാലില്‍ മൂന്ന് മന്ത്രിമാരും കര്‍ഷകരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

നിയമപോരാട്ടത്തിന് ഒരുക്കം

നിയമപോരാട്ടത്തിന് ഒരുക്കം

ദേവാസില്‍ അടുത്തിടെ കര്‍ഷകരെ കോടതി ശിക്ഷിച്ചിരുന്നു. ഈ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കും. അപ്പീല്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തവരും നിയമപോരാട്ടം നടത്താന്‍ കഴിയാത്തവരുമായ കര്‍ഷകരുടെ കാര്യം കോണ്‍ഗ്രസ് പ്രത്യേകം പരിഗണിക്കും.

കേസുകള്‍ രാഷ്ട്രീയ പ്രേരിതം

കേസുകള്‍ രാഷ്ട്രീയ പ്രേരിതം

എല്ലാ കേസുകളും പിന്‍വലിക്കാതാനാണ് തീരുമാനമെന്ന് നിയമ മന്ത്രി പറഞ്ഞു. പല കേസുകളും രാഷ്ട്രീയ പ്രേരിതമാണ്. അവയും പിന്‍വലിക്കും. കോണ്‍ഗ്രസ് കര്‍ഷകര്‍ക്ക് വേണ്ടി കേസുകള്‍ നടത്തുമെന്നും മന്ത്രി വിശദീകരിച്ചു.

ഒരുമാസം 3000 കേസുകള്‍

ഒരുമാസം 3000 കേസുകള്‍

2017ല്‍ ഒരു മാസത്തില്‍ മാത്രം 3000 കര്‍ഷകര്‍ക്കെതിരെ മധ്യപ്രദേശ് പോലീസ് കേസെടുത്തിരുന്നു. ഇക്കാര്യം സര്‍ക്കാര്‍ പ്രത്യേകം പഠിക്കും. കേസ് പിന്‍വലിക്കുന്ന കാര്യത്തില്‍ നിയമവിദഗ്ധരുമായി ചര്‍ച്ച നടത്താനും മന്ത്രിതല സമിതി തീരുമാനിച്ചു.

കാര്‍ഷിക വായ്പ തള്ളിയില്ല?

കാര്‍ഷിക വായ്പ തള്ളിയില്ല?

കര്‍ഷകരുടെ വായ്പ എഴുതി തള്ളുമെന്ന് കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മുഴുവന്‍ വായ്പയും എഴുതി തള്ളിയിട്ടില്ലെന്നാണ് പുതിയ ആരോപണം. ഇതുസംബന്ധിച്ചും മന്ത്രിമാരോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു.

മറുപടി ഇങ്ങനെ

മറുപടി ഇങ്ങനെ

55 ലക്ഷം കര്‍ഷകരുടെ വായ്പയാണ് എഴുതി തള്ളാനുള്ളത്. ഇതില്‍ 25 ലക്ഷം പേരുടേത് എഴുതി തള്ളി. ഇനിയും നടപടികള്‍ പുരോഗമിക്കുകയാണ്. വാക്ക് പാലിക്കുമെന്നും നിയമമന്ത്രി ആവര്‍ത്തിച്ചു.

ഹൈക്കോടതിയെ സമീപിക്കും

ഹൈക്കോടതിയെ സമീപിക്കും

ആയിരക്കണക്കിന് കേസുകളാണ് കര്‍ഷകര്‍ക്കെതിരെ ബിജെപി സര്‍ക്കാര്‍ എടുത്തിരുന്നത്. ചില കേസുകളില്‍ കോടതി വിധിയും വന്നു. കര്‍ഷകര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി ശര്‍മ പറഞ്ഞു.

കര്‍ഷക സമരം

കര്‍ഷക സമരം

കര്‍ഷകര്‍ക്കെതിരെ എടുത്ത മിക്ക കേസുകളും അവര്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ടാണ്. വിളകള്‍ക്ക് ഉയര്‍ന്ന വില നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ സമരം നടത്തിയിരുന്നു. ഈ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കൂട്ടത്തോടെയാണ് കേസെടുത്തിരിക്കുന്നത്.

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടല്ലേ?

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടല്ലേ?

ഇത്തരം കേസുകള്‍ പിന്‍വലിക്കുമെന്ന് മന്ത്രി ശര്‍മ പറഞ്ഞു. ഈ നീക്കം ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ലേ എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കര്‍ഷകര്‍ക്ക് മത്രമല്ല, വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകിരിച്ചു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തത്

കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തത്

കര്‍ഷകരുടെ വായ്പ എഴുതി തള്ളി, ദരിദ്ര കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള സഹായധനം വര്‍ധിപ്പിച്ചു, യുവാക്കള്‍ക്കുള്ള സ്റ്റൈപെന്റ് കൂട്ടി, പെന്‍ഷന്‍ ഇരട്ടിയാക്കി, വൈദ്യുതി ബില്ല് പകുതിയാക്കി കുറച്ചു, കുംഭമേളയ്ക്ക് പോകാന്‍ സഹായം നല്‍കിയെന്നും മന്ത്രി ശര്‍മ പറഞ്ഞു.

ബിജെപി എങ്ങനെ വോട്ടര്‍മാരെ സമീപിക്കും

ബിജെപി എങ്ങനെ വോട്ടര്‍മാരെ സമീപിക്കും

ബിജെപിക്ക് വോട്ട് ചോദിച്ച് ജനങ്ങളെ സമീപിക്കാന്‍ അര്‍ഹതയില്ലെന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍ പറഞ്ഞു. കേസുകള്‍ പിന്‍വലിക്കാനുള്ള പുതിയ തീരുമാനം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാകില്ല. കേസുകള്‍ കോടതിയില്‍ കെട്ടിക്കിടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസാണ് കോടതിയെ സമീപിക്കുകയെന്നും മന്ത്രി പറഞ്ഞു.

ഖത്തറില്‍ വിദേശികള്‍ക്ക് കൂടുതല്‍ ഇളവുകള്‍!! ഭൂമി സ്വന്തമായി വാങ്ങാം; പദ്ധതി പ്രഖ്യാപിച്ച് ഭരണകൂടംഖത്തറില്‍ വിദേശികള്‍ക്ക് കൂടുതല്‍ ഇളവുകള്‍!! ഭൂമി സ്വന്തമായി വാങ്ങാം; പദ്ധതി പ്രഖ്യാപിച്ച് ഭരണകൂടം

English summary
Kamal Nath Govt to Withdraw Cases Slapped Against Farmers During BJP Rule
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X