കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല്‍നാഥ് സര്‍ക്കാര്‍ വിശ്വാസ വോട്ടില്‍ വീഴും, കോണ്‍ഗ്രസിന് ഭൂരിപക്ഷമില്ലെന്ന് ദിഗ് വിജയ് സിംഗ്!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ വിശ്വാസ വോട്ടിനെ അതിജീവിക്കില്ലെന്ന് ദിഗ് വിജയ് സിംഗ്. കോണ്‍ഗ്രസിനെ ഞെട്ടിച്ചാണ് സിംഗിന്റെ വെളിപ്പെടുത്തല്‍. സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. അതേസമയം കമല്‍നാഥ് വിശ്വാസ വോട്ടിന് നില്‍ക്കാതെ രാജിവെക്കുമെന്ന സൂചനകളാണ് കോണ്‍ഗ്രസ് നല്‍കുന്നത്. പണവും അധികാരവും ഉപയോഗിച്ച് ഒരു ഭൂരിപക്ഷ സര്‍ക്കാരിനെ ന്യൂനപക്ഷമായി മാറ്റിയിരിക്കുകയാണെന്നും ദിഗ് വിജയ് സിംഗ് കുറ്റപ്പെടുത്തി. അതേസമയം ഇന്ന് നടക്കുന്ന വിശ്വാസ വോട്ടിന് മുമ്പ് കമല്‍നാഥ് വാര്‍ത്താസമ്മേളം വിളിക്കുന്നുണ്ട്. അതിലേക്കാണ് എല്ലാവരുടെയും കണ്ണുകള്‍.

1

വിശ്വാസ വോട്ടിന് നില്‍ക്കാതെ കമല്‍നാഥ് രാജിപ്രഖ്യാപിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ സഭയില്‍ ഉണ്ട്. 230 അംഗ സംഭയില്‍ കോണ്‍ഗ്രസിന് 92 പേരുടെ പിന്തുണയാണ് ഉള്ളത്. 16 പേര്‍ നേരത്തെ രാജിവെച്ചു. നേരത്തെ ആറ് മന്ത്രിമാര്‍ രാജിവെച്ചതോടെ 114 പേരുടെ പിന്തുണയുള്ള കോണ്‍ഗ്രസ് 108ലേക്ക് വീണിരുന്നു. എന്നാല്‍ ബിജെപിക്ക് സഭയില്‍ 107 പേരുടെ പിന്തുണയുണ്ട്. ഇതില്‍ 106 പേരുടെ പിന്തുണ ബിജെപി ഗവര്‍ണര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നാരായണ്‍ ത്രിപാഠി ബിജെപിയുടെ ഒപ്പം നില്‍ക്കില്ല. ഇയാള്‍ കോണ്‍ഗ്രസിനൊപ്പമാണ്. ബിഎസ്പിയും എസ്പിയും കമല്‍നാഥിനെ തന്നെ പിന്തുണയ്ക്കും.

അതേസമയം കോണ്‍ഗ്രസും ബിജെപിയും സ്വന്തം എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ഇന്ന് വൈകുന്നേരത്തിനുള്ളില്‍ വിശ്വാസ വോട്ട് നടത്തണമെന്ന് ആവശ്യപ്പെട്ടത്. വിമത എംഎല്‍എമാര്‍ മധ്യപ്രദേശില്‍ തിരിച്ചെത്തുകയാണെങ്കില്‍ ഇവര്‍ കര്‍ണാടകത്തിലെയും മധ്യപ്രദേശിലെയും പോലീസ് സുരക്ഷ ഒരുക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെ താന്‍ കോടതിയെ വിധിയെ കുറിച്ച് നിയമോപദേശം തേടുമെന്ന് വെളിപ്പെടുത്തി. ബിജെപി വിധിയെ സ്വാഗതം ചെയ്തു. എന്നാല്‍ നിയമോപദേശത്തില്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലെങ്കില്‍ രാജിവെക്കുന്നതാണ് നല്ലതെന്നാണ് നിര്‍ദേശിച്ചത്.

മധ്യപ്രദേശില്‍ കമല്‍നാഥിനും ദിഗ് വിജയ് സിംഗിനുമേറ്റ തിരിച്ചടിയാണെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. കമല്‍നാഥ് സര്‍ക്കാരിന് വിശ്വാസ വോട്ടില്‍ വിജയിക്കാനാവില്ലെന്നും, അതിന് ശേഷം പുതിയൊരു സര്‍ക്കാര്‍ വരുമെന്നും ചൗഹാന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് എപ്പോഴും വിശ്വാസ വോട്ടിന് തയ്യാറാമെന്ന് ജിത്തു പട്‌വാരി പറഞ്ഞു. തട്ടിക്കൊണ്ടുപോയ എംഎല്‍എമാര്‍ ഇവിടെ തിരിച്ചെത്തേണ്ടതുണ്ട്. എന്നാല്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണെന്നും പട്‌വാരി വ്യക്തമാക്കി. നേരത്തെ രണ്ടാഴ്ച്ച വിശ്വാസ വോട്ടിനായി സ്പീക്കര്‍ ചോദിച്ചിരുന്നു. എന്നാല്‍ രണ്ടാഴ്ച്ച കുതിരക്കച്ചവടത്തിന് അനുകൂലമാണെന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിനെ പ്രതികരണം.

സുപ്രീം കോടതി വിധിക്ക് ശേഷം എംഎല്‍എമാരുമായി താന്‍ ബന്ധപ്പെട്ടെന്ന് കമല്‍നാഥ് പറഞ്ഞിരുന്നു. ഇവരെ ഭയപ്പെടുത്തിയാണ് നേരത്തെയുള്ള വീഡിയോ ഷൂട്ട് ചെയ്തത്. വിശ്വാസ വോട്ടിന് ഇവര്‍ തിരിച്ചെത്തിയാല്‍ സര്‍ക്കാര്‍ വീഴില്ലെന്നും കമല്‍നാഥ് പറഞ്ഞു. അതേസമയം ദിഗ് വിജയ് സിംഗ് തനിക്ക് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ വിമതര്‍ ക്ഷമിക്കണമെന്നും, പ്രശ്‌നങ്ങള്‍ സോണിയാ ഗാന്ധിയുടെ സാന്നിധ്യത്തില്‍ പറഞ്ഞ് തീര്‍ക്കാമെന്നും പറഞ്ഞിരുന്നു. സര്‍ക്കാര്‍ വീഴുന്നത് മധ്യപ്രദേശില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് സൂചന.

English summary
kamal nath govt wont survive trust vote says digvijay singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X