കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകര പ്രവർത്തനത്തിന് ഫണ്ട് വാങ്ങി; ബജ്രഗ് ദൾ നേതാവ് അറസ്റ്റിൽ, വെറുതെ വിടില്ലെന്ന് കമൽനാഥ്!

Google Oneindia Malayalam News

ഭോപ്പാൽ: ബജ്രംഗ് ദൾ നേതാവ് അടക്കം അഞ്ച് പേർ ഭീകരപ്രവർത്തനത്തിന് ഫണ്ട് കൈപ്പറ്റിയെന്ന കാര്യം കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിരഞ്ഞു നിന്നിരുന്നു. ഭീകരപ്രവര്‍ത്തനത്തിന് പാക് ഫണ്ട് വാങ്ങി 2017ല്‍ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ ബജ്‌റംഗ്ദള്‍ നേതാവ് ബല്‍റാം സിങ്ങാണ് സമാനമായ കേസില്‍ വീണ്ടും കുടുങ്ങിയത്. ബല്‍റാമിന്റെ സംഘത്തില്‍പെട്ട സുനില്‍ സിങ്, ശുഭം മിശ്ര എന്നിവരെയും ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു പേരെകൂടി കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്.

<strong>ശ്രീറാം വിഷയത്തിൽ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ഒത്തുകളി; നിസാര പരിക്ക്... മെഡിക്കൽ കോളേജിലെത്തുമ്പോൾ ഗുരുതരമായി, പിന്നിൽ പഴയ സഹപാഠികൾ!!</strong>ശ്രീറാം വിഷയത്തിൽ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ഒത്തുകളി; നിസാര പരിക്ക്... മെഡിക്കൽ കോളേജിലെത്തുമ്പോൾ ഗുരുതരമായി, പിന്നിൽ പഴയ സഹപാഠികൾ!!

എന്നാൽ സംഭവത്തിൽ പ്രതികരിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ‌നാഥ് രംഗത്ത് വന്നു. ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് വാങ്ങിയവര്‍ ഏത് രാഷ്ട്രീയ സംഘടനയുമായി ബന്ധപ്പെട്ടവരായാലും വെറുതെ വിടില്ലെന്നാണ് കമല്‍നാഥ് വ്യക്തമാക്കിയത്. പാകിസ്താനിലുള്ളവരുമായി നിരന്തരം ബന്ധപ്പെട്ട് ഇവര്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സത്‌ന പോലീസ് സംഘത്തെ പിടികൂടിയത്. ഇവരുടെ ബാങ്ക് ഇടപാട് വിശദാംശങ്ങളും ലഭിച്ചു.

അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു


ഝാൻസിയിൽ നിന്ന് മധ്യപ്രദേശ് ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്ത സുനില്‍ സിങ്, ശുഭം തിവാരി, ബല്‍റാം സിങ് പട്ടേല്‍, ഭഗവേന്ദ്ര സിങ് പട്ടേല്‍ എന്നിവരടക്കം അഞ്ചുപേരാണ് സജീവ സംഘപരിവാർ പ്രവർത്തകർ. പിടിയിലായ അഞ്ചാമന്റെ പേര് വ്യക്തമല്ല. ഇവർ ബീഹാര്‍, ഝാര്‍ഖണ്ഡ്, ഛത്തിസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഭോപ്പാൽ കോടതിയില്‍ ഹാജരാക്കിയ ഇവരെ നാളെ വരെ എടിഎസിന്റെ കസ്റ്റഡിയില്‍ വിട്ടു. നിലവില്‍ ഇവരെ എടിഎസ് ചോദ്യം ചെയ്തുവരികയാണ്.

ഇത് ആദ്യ സംഭവമല്ല

ഇത് ആദ്യ സംഭവമല്ല


ഇതാദ്യമായല്ല ചാരപ്രവർത്തനത്തിന് ബിജെപി നേതാക്കൾ അറസ്റ്റിലാവുന്നത്. ഐഎസ്ഐക്ക് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 2017 ഫെബ്രുവരിയില്‍ ബിജെപി ഐടി സെൽ മേധാവി ധ്രുവ് സക്‌സേന പിടിയിലായിരുന്നു. ഇയാൾക്കൊപ്പം അന്ന് പിടിയിലായ ആളാണ് ഇത്തവണയും അറസ്റ്റിലായ ബല്‍റാം സിങ് പട്ടേൽ എന്നത് ഞെട്ടിക്കുന്ന കാര്യമാണ്.

സൈനീക രഹസ്യങ്ങൾ...

സൈനീക രഹസ്യങ്ങൾ...

ചൈനീസ് നിര്‍മിത ഉപകരണങ്ങള്‍ ഉപയോഗിച്ച് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളും ഇവര്‍ നിര്‍മിച്ചിരുന്നു. സംശയത്തെത്തുടര്‍ന്ന് നിരീക്ഷിച്ചതോടെയാണ് ഇവർ എടിഎസിന്റെ കെണിയില്‍പ്പെട്ടത്. ഇന്ത്യയുടെ സൈനിക രഹസ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പാകിസ്താന് ഒറ്റുകൊടുത്തതിന് ഐഎസ്ഐയില്‍ നിന്ന് ഇവർ വന്‍തോതില്‍ പണവും കൈപ്പറ്റിയിട്ടുണ്ട് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

അതിവേഗം ജാമ്യം

അതിവേഗം ജാമ്യം

പിടിയിലാവുമ്പോള്‍ ഇവരില്‍ നിന്ന് 13 പാകിസ്താന്‍ സിംകാര്‍ഡുകളും നിരവധി മൊബൈല്‍ ഫോണുകളും പണവും കണ്ടെടുത്തു. ഈ ഫോണ്‍ നമ്പറുകള്‍ മുഖേന ഇവര്‍ പതിവായി പാകിസ്ഥാനിലുള്ളവരുമായി ബന്ധപ്പെട്ടിരുന്നതായും എടിഎസ് കണ്ടെത്തി. സത്‌നയിലെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ബല്‍റാം സിങ് ആണ് ഭീകര സംഘങ്ങളുടെ മുഖ്യ കണ്ണി. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായിട്ടും ഇയാൾക്ക് അതിവേഗം ജാമ്യം ലഭിച്ചിരുന്നു.

സംശയം തോന്നാതിരിക്കാൻ ഹിന്ദു യുവാക്കൾ

സംശയം തോന്നാതിരിക്കാൻ ഹിന്ദു യുവാക്കൾ

ജാമ്യത്തിലിറങ്ങിയ ശേഷവും ഇയാള്‍ രാജ്യത്തെ ഒറ്റുകൊടുക്കുകയായിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബല്‍റാം പിന്നീട് നേരിട്ട് ചാരപ്രവര്‍ത്തനത്തിന് ഇതിനായി ഇറങ്ങിയില്ലെങ്കിലും പുതിയ യുവാക്കളെ റിക്രൂട്ട്‌ ചെയ്യുകയായിരുന്നു. ബല്‍റാമിന്റെ കൈവശമുള്ള നൂറു കണക്കിനുവരുന്ന എടിഎം കാര്‍ഡുകളുടെ രഹസ്യകോഡുകള്‍ ഇയാളുടെ തന്നെ ഡയറിയില്‍ എഴുതിവച്ചിട്ടുണ്ട്. ഹിന്ദു യുവാക്കളെ റിക്രൂട്ട്‌ ചെയ്താല്‍ അവരുടെ പ്രവര്‍ത്തനം സംശയത്തിനിടയാക്കില്ലെന്ന തിരിച്ചറിവിലാണ് ഇതെന്ന് ഇയാള്‍ നേരത്തെ എടിഎസിനോട് പറഞ്ഞിരുന്നു.

ഭീകരപ്രവര്‍ത്തനത്തിനുള്ള ഫണ്ട്

ഭീകരപ്രവര്‍ത്തനത്തിനുള്ള ഫണ്ട്


പ്രാഥമിക അന്വേഷണത്തില്‍ ഭീകരപ്രവര്‍ത്തനത്തിനുള്ള ഫണ്ടാണ് കൈപ്പറ്റിയതെന്ന് മനസ്സിലായതായി സത്‌ന പൊലീസ് സൂപ്രണ്ട് റിയാസ് ഇഖ്ബാല്‍ പറഞ്ഞു. പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തുന്ന സംഘം ചിത്രകൂട്, ദേവാസ്, ബര്‍വാനി, മണ്ഡ്‌സോര്‍ എന്നിവിടങ്ങളില്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടിട്ടുണ്ടെന്നും എസ്പി പറഞ്ഞു. വാട്‌സ്ആപ് കോളിലൂടെയും മെസേജിലൂടെയുമാണ് ഇവര്‍ പാകിസ്താനിലുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്.

യുഎപിഎ ചുമത്തിയില്ല

യുഎപിഎ ചുമത്തിയില്ല


ഐഎസ്ഐ നിര്‍ദേശപ്രകാരം സാങ്കേതികവിദ്യയില്‍ നിപുണരായ ഹിന്ദു യുവാക്കളെ മാത്രമാണ് ബൽറാം ചാര ഏജന്റുമാരായി തിരഞ്ഞെടുത്തത്. പത്താന്‍കോട്ടിലെയും ഉറിയിലെയും സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് ധ്രുവ് സക്‌സേനയും ബല്‍റാം സിങ്ങും നേതൃത്വം നല്‍കുന്ന പാക് ചാരന്‍മാരില്‍ നിന്നു ചോര്‍ത്തികിട്ടിയ വിവരങ്ങളും സഹായകരമായിട്ടുണ്ടാവും എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. പിടിയിലായവര്‍ക്കെതിരെ യുഎപിഎ പോലുള്ള കടുത്ത വകുപ്പുകള്‍ ചുമത്താതിരുന്ന പൊലീസ് നടപടിക്കെതിരെ മജ്‌ലിസേ ഇത്തിഹാദുല്‍ മുസലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി രംഗത്തുവന്നു. യുഎപിഎ നിയമം ഏതെങ്കിലും പ്രത്യേക സമുദായത്തിന് മാത്രം സംവരണം ചെയ്യപ്പെട്ടതാണോയെന്ന് ഉവൈസി ചോദിച്ചിരുന്നു.

English summary
Kamal Nath has said anti-national activities will not be tolerated in the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X