• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദില്ലിക്ക് പറന്ന് കമല്‍നാഥ്, സോണിയയുമായി തിരക്കിട്ട ചര്‍ച്ച, സിന്ധ്യ ക്യാമ്പിന്റെ ഭീഷണി ഇങ്ങനെ

ദില്ലി: മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി കനക്കുന്നതിനിടെ പ്രശ്‌നങ്ങള്‍ക്ക് വിരാമമിടാന്‍ നേരിട്ടിറങ്ങി മുഖ്യമന്ത്രി കമല്‍നാഥ്. സംസ്ഥാന അധ്യക്ഷനാക്കാന്‍ ജോതിരാദിത്യ സിന്ധ്യ നീക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ കമല്‍നാഥ് പ്രതിരോധത്തിലായെന്നാണ് വ്യക്തമാക്കുന്നത്. അദ്ദേഹം പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ കാണാന്‍ ദില്ലിയില്‍ എത്തിയിരിക്കുകയാണ്. എന്നാല്‍ സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

സിന്ധ്യ ബിജെപി നേതൃത്വുവുമായി ചര്‍ച്ച നടത്തി എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സംസ്ഥാനത്ത് പരക്കുന്നത്. കോണ്‍ഗ്രസിന്റെ ഏറ്റവും പ്രശസ്തനായ നേതാവ് ബിജെപിയിലേക്ക് പോകുന്നത് പാര്‍ട്ടിയെ തകര്‍ക്കും എ്ന്ന് ഉറപ്പുള്ളത് കൊണ്ടാണ് കമല്‍നാഥ് പ്രശ്‌നപരിഹാരത്തിനായി ഇറങ്ങിയിരിക്കുന്നത്. അതേസമയം സംസ്ഥാന ഘടകത്തില്‍ സിന്ധ്യയെ അനുകൂലിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതും, ഇവരുടെ ഭീഷണിയും കമല്‍നാഥിന് ഭീഷണിയാണ്.

സിന്ധ്യയുടെ ഭീഷണി

സിന്ധ്യയുടെ ഭീഷണി

മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ നിന്ന് തന്നെ അകറ്റി നിര്‍ത്തുന്നതിലുള്ള രോഷമാണ് ജോതിരാദിത്യ സിന്ധ്യ പ്രകടിപ്പിച്ചത്. തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് നിയമിച്ചിട്ടില്ലെങ്കില്‍ മറ്റ് വഴികള്‍ നോക്കുമെന്ന ഭീഷണിയാണ് നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്. ഇതോടെ അദ്ദേഹം പാര്‍ട്ടി വിടുമെന്ന വാദങ്ങള്‍ ശക്തമായിരിക്കുകയാണ്. ഇതിന് പിന്നാലെ സിന്ധ്യ ബിജെപി നേതൃത്വുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.

ഭയന്ന് വിറച്ച് കമല്‍നാഥ്

ഭയന്ന് വിറച്ച് കമല്‍നാഥ്

സിന്ധ്യയുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പുതിയ സംഭവവികാസങ്ങളില്‍ കമല്‍നാഥ് അസ്വസ്ഥനാണ്. അദ്ദേഹം സോണിയാ ഗാന്ധിയെ കാണാന്‍ ദില്ലിയിലെത്തിയിരിക്കുകയാണ്. സിന്ധ്യയെ അനുനയിപ്പിക്കണമെന്നാണ് സോണിയയുടെ നിര്‍ദേശം. ഉത്തര്‍പ്രദേശിന്റെയും മഹാരാഷ്ട്രയുടെയും ചുമതല തുടര്‍ച്ചയായി നല്‍കി, തന്നെ ഒതുക്കാനാണ് നേതാക്കളുടെ ശ്രമമെന്ന് സിന്ധ്യ പറഞ്ഞിരുന്നു. കമല്‍നാഥ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കുമെന്നാണ് സൂചന.

അജയ് സിംഗിനും സാധ്യത

അജയ് സിംഗിനും സാധ്യത

മുന്‍ പ്രതിപക്ഷ നേതാവായ അജയ് സിംഗിന്റെ പേരാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ശക്തമായി നില്‍ക്കുന്നത്. അജയ് സിംഗിന് കമല്‍നാഥിന്റെയും ദിഗ്വിജയ് സിംഗിന്റെയും ശക്തമായ പിന്തുണയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ദിഗ്വിജയ് സിംഗ് ഭോപ്പാലിലുള്ള അജയ് സിംഗിന്റെ വസതിയില്‍ എത്തി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മന്ത്രിയായ ഗോവിന്ദ് സിംഗും ഒപ്പമുണ്ടായിരുന്നു. ഇവരുടെ രഹസ്യ ചര്‍ച്ചകളാണ് സിന്ധ്യയെ കടുത്ത നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്.

സിന്ധ്യ ക്യാമ്പ്

സിന്ധ്യ ക്യാമ്പ്

സംസ്ഥാനത്ത് സിന്ധ്യ ക്യാമ്പ് ശക്തമായ നീക്കങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. അദ്ദേഹത്തെ അധ്യക്ഷനാക്കിയിട്ടില്ലെങ്കില്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുമെന്ന് ഇവരും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ യുവനേതാവിനെ ആവശ്യമാണെന്ന വികാരം ഞങ്ങള്‍ മനസ്സിലാവും. എന്നാല്‍ അത് മധ്യപ്രദേശിന്റെ ആവശ്യം ഇല്ലാതാക്കി കൊണ്ടാവരുതെന്ന് മന്ത്രി ഇമര്‍തി ദേവി പറഞ്ഞു. ഇവര്‍ കടുത്ത സിന്ധ്യ ഗ്രൂപ്പ് നേതാവാണ്.

മധ്യപ്രദേശില്‍ പ്രക്ഷോഭം

മധ്യപ്രദേശില്‍ പ്രക്ഷോഭം

സിന്ധ്യ ക്യാമ്പിന്റെ ഭീഷണി ശക്തമായി സംസ്ഥാനത്ത് ആഞ്ഞടിക്കുന്നുണ്ട്. ചിലര്‍ രാജിക്കത്ത് വരെ തയ്യാറാക്കിയിരിക്കുകയാണ്. ചിലര്‍ സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട് ജബല്‍പൂരിലെ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഞെട്ടിയിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ കമല്‍നാഥ് മാറാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഗ്രൂപ്പ് കളിയുടെ ഭാഗമായി അദ്ദേഹം സ്ഥാനം വിട്ടുനല്‍കിയില്ല. അതേസമയം തനിക്ക് ഉപമുഖ്യമന്ത്രി പദം വരെ നല്‍കാതെയുള്ള സമീപനം മാറ്റണമെന്നാണ് സിന്ധ്യയുടെ ആവശ്യം.

നീക്കങ്ങള്‍ ഇങ്ങനെ

നീക്കങ്ങള്‍ ഇങ്ങനെ

സിന്ധ്യ പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയതോടെ ദിഗ്വിജയ് സിംഗ് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. അജയ് സിംഗ് മുന്‍ നേതാവ് അര്‍ജുന്‍ സിംഗിന്റെ മകനാണ്. അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടത് വലിയ ക്ഷീണമായിട്ടാണ് സംസ്ഥാന നേതൃത്വം കാണുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തെ അധ്യക്ഷ സ്ഥാനത്തേക്ക് കമല്‍നാഥ് അടക്കമുള്ളവര്‍ നിര്‍ദേശിക്കുന്നത്. രജപുത്ര വിഭാഗത്തില്‍ നിന്നുള്ള നേതാവെന്ന നേട്ടവും അജയ് സിംഗിനുണ്ട്.

27 പൊതുമേഖലാ ബാങ്കുകള്‍ 12ലേക്ക്... ധനമന്ത്രിയുടെ നിര്‍ണായക പ്രഖ്യാപനം, പിഎന്‍ബി ലയിക്കുന്നു

English summary
kamal nath meets sonia gandhi after scindia rebellion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X