കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല്‍നാഥിന്റെ കാര്‍ഷിക വായ്പ എഴുതി തള്ളല്‍ പദ്ധതി റദ്ദാക്കാനൊരുങ്ങി ശിവരാജ് സിംഗ് ചൗഹാന്‍;കാരണം

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രഖ്യാപനം കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുമെന്നായിരുന്നു. അധികാരത്തിലേറി രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുഖ്യമന്ത്രി കമല്‍നാഥ് വായ്പ എഴുതി തള്ളാനുള്ള ഫലയില്‍ ഒപ്പ് വെക്കുകയും ചെയ്തിരുന്നു. 55 ലക്ഷം കര്‍ഷകര്‍ക്ക് പദ്ധചി പ്രയോചനപ്പെടുമെന്നായിരുന്നു റിപ്പോര്‍ട്ട. ഇതിനായി 50000 കോടി രൂപയുടെ ചെലവും കണക്ക് കൂട്ടിയിരുന്നു.

എന്നാല്‍ മധ്യപ്രദേശില്‍ വലിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ഭരണം നഷ്ടപ്പെടുകയും ബിജെപിയുടെ ശിവരാജ് സിംഗ് ചൗഹാന്‍ അധികാരത്തിലെത്തിയിരിക്കുകയുമാണ്. കൊറോണ പ്രതിസന്ധി ഘട്ടത്തില്‍ സംസ്ഥാനത്ത് ആരോഗ്യമന്ത്രിയെ പോലും നിയമിക്കാത്തതില്‍ ബിജെപി സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. ഇപ്പോഴിത കമല്‍നാഥ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി റദ്ദാക്കാനുള്ള നീക്കത്തിലാണ് ശിവരാജ് സിംഗ് ചൗഹാനെന്നാണ് റിപ്പോര്‍ട്ട്.

യോഗിയുടെ ആഗ്ര മോഡല്‍ പൊളിഞ്ഞു, വുഹാന് സമാനം, ചോദ്യവുമായി പ്രിയങ്ക, കോണ്‍ഗ്രസിന് രാഷ്ട്രീയായുധം!!യോഗിയുടെ ആഗ്ര മോഡല്‍ പൊളിഞ്ഞു, വുഹാന് സമാനം, ചോദ്യവുമായി പ്രിയങ്ക, കോണ്‍ഗ്രസിന് രാഷ്ട്രീയായുധം!!

കാര്‍ഷിക വായ്പ

കാര്‍ഷിക വായ്പ

കമല്‍നാഥ് സര്‍ക്കാര്‍ മധ്യപ്രദേശില്‍ പ്രഖ്യാപിച്ച കാര്‍ഷിക വായ്പ എഴുതി തള്ളാനുള്ള പദ്ധതി റദ്ദാക്കാന്‍ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ഈ പദ്ധതിയായിരുന്നു കമല്‍നാഥിന് മധ്യപ്രദേശില്‍ വിജയം നേടിക്കൊടുത്തത്. എന്നാല്‍ ഇത് തുടരാനുള്ള ഫണ്ടില്ലാത്തതിനാലാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ട്.

ഫണ്ട് ഇല്ല

ഫണ്ട് ഇല്ല

ശിവരാജ് സിംഗ് സര്‍ക്കാരിന് പദ്ധതി തുടരാനുള്ള ഫണ്ടോ താല്‍പര്യമോ ഇല്ലാത്തതിനാലാണ് പദ്ധതി ഉപേക്ഷിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പദ്ധതി വളരെ ആര്‍ഭാഢമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അത് ശരിയായ രീതിയില്‍ അവര്‍ നടപ്പിലാക്കുന്നില്ലയെന്ന് നിരവധി തവണ പ്രതിപക്ഷം ആരോപിച്ചിരുന്നു. പിന്നാലെ അവര്‍ അധികാരത്തിലെത്തിയതോടെയാണ് പദ്ധതി ഉപേക്ഷിക്കാന്‍ നീക്കം നടക്കുന്നത്.

കര്‍ഷകരോട് വഞ്ചന

കര്‍ഷകരോട് വഞ്ചന

പദ്ധതിക്കെതിരെ ഈയിടെ ശിവരാജ് സിംഗ് സര്‍ക്കാരില്‍ കൃഷി മന്ത്രിയായി ചുമതലയേറ്റ കമാല്‍ പട്ടേല്‍ രംഗത്തെത്തിയിരുന്നു. കാര്‍ഷിക വായ്പ എഴുതി തള്ളല്‍ പദ്ധതി കമല്‍നാഥ് സര്‍ക്കാര്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ പൊള്ളയായ വാഗ്ദാനമാണെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെതിരേയും മുന്‍മുഖ്യമന്ത്രിക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കര്‍ഷകരോട് ആവശ്യപ്പെടുമെന്നുമായിരുന്നു കമാല്‍ പട്ടേല്‍ പറഞ്ഞത്.

പ്രതിഷേധം

പ്രതിഷേധം

കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ നിര്‍ണായകമായത് മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതി രാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതോടെയാണ്. എന്നാല്‍ സിന്ധ്യ നേരത്തെ തന്നെ മധ്യപ്രദേശില്‍ കര്‍ഷക വായ്പ എഴുതി തള്ളുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശരിയായി നടപ്പിലാക്കുന്നില്ലയെന്ന ആരോപണം കമല്‍നാഥിനെതിരെ ഉയര്‍ത്തിയിരുന്നു. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും സിന്ധ്യ ഭീഷണിപ്പെടുത്തിയിരുന്നു.

കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

അതേസമയം ആദ്യഘട്ടത്തില്‍ കമല്‍നാഥ് സര്‍ക്കാര്‍ 20 ലക്ഷം കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളിയിരുന്നുവെന്നും രണ്ടാം ഘട്ടത്തില്‍ 12 ലക്ഷം കര്‍ഷകരുടെ നടപടികള്‍ എഴുതി തള്ളാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് സര്‍ക്കാരിന് ഭരണം നഷ്ടമായതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

സ്മൃതി ഇറാനി

സ്മൃതി ഇറാനി

അതിനിടെ മധ്യപ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ സ്മൃതി ഇറാനി കര്‍ഷകരോട് കോണ്‍ഗ്രസ് നിങ്ങളുടെ കര്‍ഷക വായ്പകള്‍ എഴുതി തള്ളിയോയെന്ന ചോദ്യത്തിന് കര്‍ഷകര്‍ അതെയെന്ന് മറുപടി നല്‍കിയിരുന്നു. പിന്നാലെ പ്രസംഗം ഒരുവേള നിര്‍ത്തിയശേഷമാണ് സ്മൃതി തുടര്‍ന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. രാഹുല്‍ ഗാന്ധി നിങ്ങളുടെ വായ്പകള്‍ എഴുതി തള്ളുമെന്ന് പറഞ്ഞിരുന്നല്ലോ? അതി ചെയ്‌തോ എന്നായിരുന്നു സ്മൃതി ഇറാനിയുടെ ചോദ്യം.

English summary
Kamal Nath's Farm Loan Waiver Scheme may Scrap by BJP Government In Madhya Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X