കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ രാമക്ഷേത്രത്തിന് പിന്തുണ; ടിഎന്‍ പ്രതാപന്റെ പരാതിക്ക് കമല്‍നാഥിന്റെ മറുപടി ഇങ്ങനെ...

Google Oneindia Malayalam News

ഭോപ്പാല്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്ന വിഷയത്തില്‍ പിന്തുണയുമായി രംഗത്തുവന്ന കോണ്‍ഗ്രസ് നേതാക്കളാണ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ കമല്‍നാഥും ദിഗ്‌വിജയ് സിങും. ഇവരുടെ നിലപാട് പാര്‍ട്ടിയിലെ ന്യൂനപക്ഷ നേതാക്കള്‍ ചോദ്യം ചെയ്തിരുന്നു. മാത്രമല്ല, കോണ്‍ഗ്രസ് വോട്ട് ബാങ്കായ മുസ്ലിങ്ങള്‍ പാര്‍ട്ടിയുമായി അകലാന്‍ ഇത് കാരണമാകുമെന്നും വിലയിരുത്തലുണ്ടായി.

ഈ സാഹചര്യത്തിലാണ് തൃശൂര്‍ എംപി ടിഎന്‍ പ്രതാപന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പരാതി നല്‍കിയത്. താല്‍ക്കാലിക വിജയത്തിന് വേണ്ടി ഇത്രയും കുമ്പിടരുത് എന്നാണ് പ്രതാപന്റെ കത്തില്‍ സൂചിപ്പിച്ചത്. ഇതിന് കമല്‍നാഥ് മറുപടി നല്‍കിയിരിക്കുകയാണിപ്പോള്‍...

 ലക്ഷ്യം തിരഞ്ഞെടുപ്പോ

ലക്ഷ്യം തിരഞ്ഞെടുപ്പോ

മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനാണ് കമല്‍നാഥ്. 27 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് ഇവിടെ. ഈ പശ്ചാത്തലത്തിലാണ് ഭൂരിപക്ഷ സമുദായത്തെ പ്രീതിപ്പെടുത്താന്‍ കമല്‍നാഥും ദിഗ്‌വിജയ് സിങും അയോധ്യ ക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ചത് എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

കമല്‍നാഥ് പറയുന്നത്

കമല്‍നാഥ് പറയുന്നത്

എന്നാല്‍ താന്‍ രാമക്ഷേത്ര വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് കമല്‍നാഥ് പ്രതികരിച്ചു. താന്‍ ദൈവ ഭക്തനായ ഹിന്ദുവാണെന്നും മറ്റുള്ള എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നുവെന്നും കമല്‍നാഥ് പറഞ്ഞു.

കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമല്ല

കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമല്ല

അയോധ്യ വിഷയത്തില്‍ ഏറെ കാലമായി കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുണ്ട്. അതില്‍ നിന്ന് താന്‍ വ്യതിചലിച്ചിട്ടില്ലെന്ന് കമല്‍നാഥ് പറഞ്ഞു. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും രാജീവ് ഗാന്ധിയും വിഷയത്തില്‍ സ്വീകരിച്ച അതേ നിലപാടാണ് തനിക്കുള്ളത്. മറ്റു തരത്തിലൊന്നും വ്യാഖ്യാനിക്കരുതെന്നും കമല്‍നാഥ് പറഞ്ഞു.

തുറന്നുകൊടുത്തത് രാജീവ് ഗാന്ധി

തുറന്നുകൊടുത്തത് രാജീവ് ഗാന്ധി

പൂട്ടിക്കിടന്ന ബാബറി മസ്ജിദ് ശിലാന്യാസത്തിന് തുറന്നുകൊടുത്തത് രാജീവ് ഗാന്ധിയാണ്. ഇതില്‍ നിന്ന് കോണ്‍ഗ്രസ് നിലപാട് വ്യക്തമാണ്. കോടതി തീരുമാനം അനുസരിക്കുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. അതുകൊണ്ടാണ് താന്‍ രാമക്ഷേത്ര നിര്‍മാണത്തെ അനുകൂലിക്കുന്നതെന്നും കമല്‍നാഥ് പറഞ്ഞു.

ബിജെപിക്ക് ഹിന്ദുവിന്റെ പേറ്റന്റ് ഉണ്ടോ

ബിജെപിക്ക് ഹിന്ദുവിന്റെ പേറ്റന്റ് ഉണ്ടോ

തന്റെ നാടായ ഛിന്ദ്വാരയില്‍ വലിയ ഹനുമാന്‍ ക്ഷേത്രം നിര്‍മിച്ചിട്ടുണ്ട്. ഞാന്‍ ഹിന്ദു ഈശ്വര വിശ്വാസിയാണ്. ബിജെപിക്ക് ഹിന്ദുവിന്റെ പേറ്റന്റ് ഉണ്ടോ? മതത്തിന്റെയും രാമന്റെയും ഏജന്‍സി അവര്‍ക്കാണോ ഉള്ളത് എന്നും കമല്‍നാഥ് ചോദിച്ചു.

9 വെള്ളി കട്ടകള്‍ നല്‍കും

9 വെള്ളി കട്ടകള്‍ നല്‍കും

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തറക്കല്ലിട്ടത് ആഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഇതിന് തൊട്ടുമുമ്പ് ഭോപ്പാലിലെ തന്റെ വീട്ടില്‍ കമല്‍നാഥ് ഹനുമാന്‍ ചാലിസ നടത്തുകയായിരുന്നു. രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ടി 11 വെള്ളി കട്ടകള്‍ അയക്കുമെന്നും കമല്‍നാഥ് പ്രഖ്യാപിച്ചിരുന്നു.

കര്‍ണാടകയിലെ ആ സംഭവത്തിന് പിന്നില്‍ ബിജെപിയും ബജ്‌റംഗ്ദളും; ആഞ്ഞടിച്ച് ഡികെ ശിവകുമാര്‍കര്‍ണാടകയിലെ ആ സംഭവത്തിന് പിന്നില്‍ ബിജെപിയും ബജ്‌റംഗ്ദളും; ആഞ്ഞടിച്ച് ഡികെ ശിവകുമാര്‍

യുഎഇക്കെതിരെ ശക്തമായ നടപടിയുമായി തുര്‍ക്കി; ബന്ധം അവസാനിപ്പിക്കും, ചരിത്രം മാപ്പ് തരില്ലയുഎഇക്കെതിരെ ശക്തമായ നടപടിയുമായി തുര്‍ക്കി; ബന്ധം അവസാനിപ്പിക്കും, ചരിത്രം മാപ്പ് തരില്ല

English summary
Kamal Nath Supports Ram Temple in Ayodhya: His Response to TN Prathapan MP complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X