കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് സ്ഥിരീകരിച്ച ചൗഹാന് കമല്‍നാഥിന്റെ ഒളിയമ്പ്, കോൺഗ്രസ് അന്ന് പറഞ്ഞപ്പോൾ പരിഹസിച്ചു

Google Oneindia Malayalam News

ഭോപ്പാല്‍: കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് നേര്‍ക്ക് ഒളിയമ്പെയ്ത് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്. തങ്ങള്‍ കൊവിഡിനെ കുറിച്ച് ഗൗരവമായി പറഞ്ഞപ്പോള്‍ ചൗഹാന്‍ പരിഹസിച്ചത് ഓര്‍മ്മപ്പെടുത്തിയാണ് കമല്‍നാഥ് രംഗത്ത് വന്നിരിക്കുന്നത്. നിരവധി ട്വീറ്റുകളാണ് ഈ വിഷയത്തില്‍ കമല്‍നാഥ് നടത്തിയിരിക്കുന്നത്.

ട്വീറ്റ് ഇങ്ങനെ: ''ശിവരാജ് ജീ, താങ്കള്‍ക്ക് കൊവിഡ് പോസിറ്റീവായ വിവരം അറിഞ്ഞ് വളരെ അധികം വേദനിക്കുന്നു. താങ്കള്‍ക്ക് എത്രയും പെട്ടെന്ന് രോഗമുക്തി ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു. തങ്ങള്‍ കൊവിഡിനെ കുറിച്ച് ഗൗരവതരമായി പറഞ്ഞപ്പോള്‍ നാടകം കളിക്കുന്നു എന്നാണ് നിങ്ങള്‍ പറഞ്ഞത്. കോണ്‍ഗ്രസ് സര്‍ക്കാരിനെ രക്ഷിക്കാന്‍ വേണ്ടിയുളള നാടകമാണെന്ന് നിങ്ങള്‍ പറഞ്ഞു'' എന്നാണ് കമല്‍നാഥ് കുറ്റപ്പെടുത്തുന്നത്.

covid

''തുടക്കം മുതല്‍ക്കേ തന്നെ കോണ്‍ഗ്രസ് പറഞ്ഞുകൊണ്ടിരുന്നത് കൊവിഡ് ഗുരുതരമായ രോഗമാണ് എന്നാണ്. എല്ലാവരും ശ്രദ്ധിക്കണമെന്നും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം എന്നും പറഞ്ഞു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് കൊവിഡില്‍ നിന്നും സംരക്ഷണം ലഭിച്ചേനെ. പരിഹസിക്കാതെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിരുന്നുവെങ്കില്‍ ഇന്ന് നിങ്ങള്‍ സുരക്ഷിതനായിരുന്നേനെ'' എന്നും കമല്‍നാഥ് ട്വീറ്റ് ചെയ്തു.

ചടുല നീക്കങ്ങളുമായി ഗെഹ്ലോട്ട്! ബിജെപിയെ വാഴിക്കില്ല! വേണ്ടി വന്നാൽ പ്രധാനമന്ത്രിയുടെ വീട്ടിലും സമരംചടുല നീക്കങ്ങളുമായി ഗെഹ്ലോട്ട്! ബിജെപിയെ വാഴിക്കില്ല! വേണ്ടി വന്നാൽ പ്രധാനമന്ത്രിയുടെ വീട്ടിലും സമരം

ഇന്ന് ഉച്ചയോടെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച വിവരം പുറത്ത് വന്നത്. ചൗഹാന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്റര്‍ വഴി അറിയിച്ചത്. തനിക്ക് കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും പരിശോധനാ ഫലം പോസിറ്റീവ് ആണെന്നും ചൗഹാന്‍ ട്വീറ്റ് ചെയ്തു. താനുമായി ഇടപഴകിയ എല്ലാ ആളുകളും കൊവിഡ് പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. തന്നോട് അടുത്ത് ബന്ധപ്പെട്ട ആളുകളെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നും ശിവരാജ് സിംഗ് ചൗഹാന്‍ ട്വീറ്റ് ചെയ്തു.

സംസ്ഥാനത്തെ എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ചെറിയ അശ്രദ്ധ പോലും കൊറോണ വൈറസിനെ വിളിച്ച് വരുത്താനിടയാക്കും. കൊവിഡ് ബാധ വരുന്നത് ഒഴിവാക്കാനുളള എല്ലാ ശ്രമങ്ങളും താന്‍ നടത്തിയിരുന്നു. എന്നാല്‍ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിരവധി ആളുകളാണ് തന്നെ കാണാനെത്തുന്നത് എന്നും ചൗഹാന്‍ പറഞ്ഞു.

മകളുടെ കല്യാണത്തിന് മുഖ്യമന്ത്രി മാസ്ക് വെക്കാത്തതിനെ പറ്റി പറയില്ല; ഐസകും പ്രതാപനും തുറന്ന പോര്!മകളുടെ കല്യാണത്തിന് മുഖ്യമന്ത്രി മാസ്ക് വെക്കാത്തതിനെ പറ്റി പറയില്ല; ഐസകും പ്രതാപനും തുറന്ന പോര്!

English summary
Kamal Nath takes a jibe at Shivraj Singh Chouhan after tested Covid positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X